Linu Dies: രക്ഷാദൗത്യം വിഫലം; നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരണത്തിന് കീഴടങ്ങി
Linu Dies After Roadside Surgery: വാഹനാപകടത്തിൽ പരിക്കേറ്റ ലിനുവിന് റോഡിൽവെച്ച് വഴിയാത്രക്കാരായ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നൽകുകയായിരുന്നു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Kochi Accident Death,
കൊച്ചി: എറണാകുളം ഉദയംപേരൂരിൽ അപകടത്തിൽപ്പെട്ട് ഡോക്ടർമാർ റോഡരികിൽ അടിയന്തര ചികിത്സ നൽകിയ ലിനു (40) മരണത്തിനു കീഴടങ്ങി. വാഹനാപകടത്തിൽ പരിക്കേറ്റ ലിനുവിന് റോഡിൽവെച്ച് വഴിയാത്രക്കാരായ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നൽകുകയായിരുന്നു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അപകടത്തിൽപ്പെട്ട ലിനുവിന് സ്ട്രോയും ബ്ലേഡും ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ ഡോക്ടർമാർ അടിയന്തര ചികിത്സ നൽകി. ഇതോടെ ജീവൻ രക്ഷിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ആശുപത്രിയിൽ എത്തിച്ച ലിനു തിരിച്ചുവരവിന്റെ പാതയിലായിരുന്നു. കഴിഞ്ഞ ദിവസം കൈകാലുകൾ ചലിപ്പിച്ചിരുന്നു. എന്നാൽ ഹൃദയസ്തംഭനം ഉണ്ടായതായാണ് വിവരം.ഞായറാഴ്ച രാത്രി ഉദയംപേരൂർ കവലയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ലിനു ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റത്. ഇതിൽ ലിനുവിന് ഗുരുതര പരിക്കേറ്റിരുന്നു.
Also Read:കൊച്ചിയിൽ അധികാരപ്പങ്കിടൽ: വി.കെ. മിനിമോളും ഷൈനി മാത്യുവും മേയർമാരാകും
തുടർന്നാണ് എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ തോമസ് പീറ്ററും ദിദിയ തോമസും കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം അസി. പ്രൊഫസർ ഡോ. ബി. മനൂപും ചേർന്ന് അടിയന്തര ചികിത്സ നൽകിയത്. അപകടത്തിൽ പരിക്കേറ്റ ലിനുവിന്റെ ശ്വാസകോശത്തിൽ രക്തവും മണ്ണും കയറി ശ്വാസതടസ്സം നേരിട്ട ലിനുവിന്റെ കഴുത്തിൽ ബ്ലേഡ് ഉപയോഗിച്ച് ദ്വാരമുണ്ടാക്കി അതിലൂടെ ജ്യൂസിന്റെ സ്‌ട്രോ തിരുകിയാണ് ഇവർ ജീവൻ നിലനിർത്തിയത്.