AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lok Sabha Election 2024 : വോട്ട് ചെയ്യാൻ വോട്ടർ ഐഡി കാർഡ് വേണമെന്നില്ല; ഈ രേഖകൾ കാണിച്ചാലും മതി

Lok Sabha Election 2024 : രാജ്യത്തെ പൗരന്മാർക്ക് സമ്മതിദാനവകാശത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന രേഖയാണ് വോട്ടേഴ്സ ഐഡി കാർഡ്

Lok Sabha Election 2024 : വോട്ട് ചെയ്യാൻ വോട്ടർ ഐഡി കാർഡ് വേണമെന്നില്ല; ഈ രേഖകൾ കാണിച്ചാലും മതി
വോട്ടെടുപ്പ് (image credits: social media)
Jenish Thomas
Jenish Thomas | Updated On: 25 Apr 2024 | 10:21 AM

ലോക്സഭ തിരഞ്ഞെടുപ്പിനായി കേരളം നാളെ കഴിഞ്ഞ് ഏപ്രിൽ 26ന് പോളിങ് ബൂത്തിലേക്ക് പോകാൻ ഒരുങ്ങുകയാണ്. 26-ാം തീയതി പോളിങ് ബൂത്തിലേക്ക് പോകാൻ ഒരുങ്ങുന്നവർ ഇപ്പോൾ തന്നെ തങ്ങളുടെ വോട്ടർ ഐഡി കാർഡ് കണ്ടെത്തി വെക്കുക. രാജ്യത്തെ പൗരന് തൻ്റെ സമ്മതിദാനവകാശം രേഖപ്പെടുത്താൻ നിർബന്ധമായിട്ടും വേണ്ടത് ഫോട്ടോ പതിപ്പിച്ചിട്ടുള്ള വോട്ടേഴ്സ് ഐഡി കാർഡാണ്. വോട്ടർ പട്ടികയിൽ പേര് ചേർത്താൽ രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ അതാത് വ്യക്തികൾക്ക് ഈ വോട്ടർ ഐഡി കാർഡ് എത്തിച്ച് നൽകുന്നതാണ്.

അഥവ ഇനി വോട്ടർ ഐഡി കാർഡ് കൈവശമില്ലെങ്കിലും നിങ്ങൾക്ക് വോട്ട് ചെയ്യാൻ സാധിക്കുന്നതാണ്. അതിനായി നിങ്ങളുടെ പക്കൽ ചില രേഖകൾ ഏതെങ്കിലും ഒന്ന് കൈവശമുണ്ടായാൽ മതി. വോട്ടർ പട്ടികയിൽ പേരുള്ള ഏത് വ്യക്തിക്കും ഈ രേഖകളിൽ ഒന്ന് കൈയ്യിലുണ്ടെങ്കിൽ തൻ്റെ സമ്തിദാനവകാശം രേഖപ്പെടുത്താൻ സാധിക്കുന്നതാണ്. ആ രേഖകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

1. ആധാർ കാർഡ്

2. പാൻ കാർഡ്

3. ഡൈവിങ് ലൈസൻസ്

4. ഇന്ത്യൻ പാസ്പോർട്ട്

5. ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്

6. തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്

7. ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്ക്

8. ദേശീയ ജനസംഖ്യാ രജിസ്റ്റിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്

9. ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ

10. കേന്ദ്രം, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകുന്ന ഫോട്ടോ പതിപ്പിച്ച് ഐഡി കാർഡ്

11. എംപി, എംഎൽഎ, എംഎൽസി എന്നിവർക്ക് ലഭിക്കുന്ന ഔദ്യോഗിക ഐഡി കാർഡുകൾ

12. യുഡിഐഡി കാർഡ് (ഭിന്നശേഷി തിരിച്ചറിയൽ കാർഡ്)

 

https://twitter.com/Das_90s/status/1783011923216506944/photo/1