Makaravilakku holiday: ശബരിമല മകരവിളക്ക് സ്പെഷ്യൽ അവധി പ്രഖ്യാപനം എത്തി…
Makaravilakku special local holiday: മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാലാ പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ല. കൂടാതെ, അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ അവധി ബാധകമല്ല എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

Makaravilakku Holiday
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവം നടക്കുന്ന ബുധനാഴ്ച പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാലാ പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ല. കൂടാതെ, അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ അവധി ബാധകമല്ല എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. മകരവിളക്ക് ദിനത്തിൽ ശബരിമലയിലേക്കും തിരുവാഭരണ പാതയിലേക്കും എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരുടെ തിരക്കും ഗതാഗത നിയന്ത്രണങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം.
തിരുവാഭരണ ഘോഷയാത്ര
ശബരിമല അയ്യപ്പ സ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്കായി പന്തളം കൊട്ടാരത്തിലും വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലും എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി.
തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ മുന്നൂറിലധികം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സായുധ സേന ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും.
Also read – മകരവിളക്കും മകരജ്യോതിയും ഒന്നല്ല! വ്യത്യാസം അറിയാം
ഘോഷയാത്ര കടന്നുപോകുന്ന പാതയിൽ ഭക്തർക്ക് തിരുവാഭരണങ്ങൾ ദർശിക്കാനായി 11 ഇടങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഏഴായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്തും പമ്പയിലുമായി സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. പ്രധാന ഇടത്താവളങ്ങളിലും സന്നിധാനത്തും കൂടുതൽ മെഡിക്കൽ ടീമുകളെയും ആംബുലൻസ് സൗകര്യങ്ങളും വിന്യസിച്ചിട്ടുണ്ട്.