AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Punch’s Plush Toy: പഞ്ചിന്റെ അമ്മ, ലോകത്തെ കരയിച്ച ഈ കുട്ടിക്കുരങ്ങൻ പാവയുടെ കഥ അറിയാമോ?

Story of Punch's plush toy: ഒരു സാധാരണ കളിപ്പാട്ടം എന്നതിലുപരി ഒരു വികാരത്തിന്റെ പ്രതീകമായി മാറുകയാണ് ഈ പാവ. ഒറാങ്ങൂട്ടൻ എന്നതിനേക്കാൾ പഞ്ചിന്റെ അമ്മയായാണ് ഇപ്പോൾ അറിയപ്പെടുന്നത്.

Punch’s Plush Toy: പഞ്ചിന്റെ അമ്മ, ലോകത്തെ കരയിച്ച ഈ കുട്ടിക്കുരങ്ങൻ പാവയുടെ കഥ അറിയാമോ?
Punch's Plush ToyImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 28 Feb 2026 | 02:11 PM

കഴിഞ്ഞ കുറേ നാളുകളായി ലോകം ഒരു കുട്ടിക്കുരങ്ങന്റെ കൂടെയാണ്. അവന്റെ ഒറ്റപ്പെടലും വേദനയും അതിജീവനവുമെല്ലാം സ്വന്തമായാണ് ലോകം കണ്ടത്. മനസിൽ ഓർത്തുവയ്ക്കാൻ ഒരുപിടി മനോഹര ദൃശ്യങ്ങൾ സമ്മാനിച്ച പഞ്ച് എന്ന കുട്ടിക്കുരങ്ങനാണ് സോഷ്യൽ മീഡിയയിലെ താരം. ഒപ്പം ഒറ്റപ്പെടലിൽ അവന്റെ അമ്മയായി മാറിയ ആ ചെറിയ പാവയും….

ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃ​ഗശാലയിലെ കുട്ടിക്കുരങ്ങനാണ് പഞ്ച്. തന്റെ കൂട്ടത്തിലെ മറ്റ് കുട്ടിക്കുരങ്ങളുകളെല്ലാം കുസൃതി കാട്ടിയും കളിച്ചും അമ്മയോടൊപ്പം കളിക്കുമ്പോൾ പഞ്ചിന് മാത്രം ആരുമില്ല. ജനിച്ച് ആദ്യ മാസങ്ങളിൽ തന്നെ അമ്മ അവനെ പൂർണ്ണമായി ഉപേക്ഷിച്ചു. അമ്മയുടെ അടുത്ത് അവൻ ഓടി എത്തുമ്പോഴെല്ലാം തള്ള കുറങ്ങ് അവനെ ഉപദ്രവിച്ച് ഓടിച്ചു വിട്ടു. ആശ്രയിക്കാൻ പഞ്ചിന് മറ്റൊന്നുമില്ല എന്ന് വന്നതോടെ മൃഗശാല ജീവനക്കാർ ഒറാങ്ങുട്ടാൻ്റെ രൂപത്തിലുള്ള ഒരു പാവ അവന് നൽകിയത്. പിന്നീട് ആ പാവയായി പഞ്ചിന്റെ സന്തതസഹചാരി. ഉറങ്ങുമ്പോൾ പോലും അവൻ ആ പാവയെ വിട്ടില്ല.

ALSO READ: തേക്കിൻ്റെ സാമ്രാജ്യം: ബ്രിട്ടീഷുകാരെ മോഹിപ്പിച്ച നിലമ്പൂരിൻ്റെ കാനന ചരിത്രം അറിയാം

 

IKEAയുടെ സോഫ്റ്റ് ടോയികൾ

 

ലോകമെമ്പാടുമുള്ള കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങളിൽ ഒന്നാണ് സ്വീഡിഷ് കമ്പനിയായ IKEAയുടെ സോഫ്റ്റ് ടോയികൾ. എന്നാൽ അടുത്തിടെ ഒറാങ്ങുട്ടൻ പാവയ്ക്ക് ലഭിച്ച ശ്രദ്ധ സാധാരണത്തെക്കാൾ ഏറെ വ്യത്യസ്തമായിരുന്നു. ഒരു കുഞ്ഞ് കുരങ്ങന്റെ ജീവിതത്തിലൂടെ ആ സോഫ്റ്റ് ടോയി ലോകത്തിന്റെ ഹൃദയം കീഴടക്കുകയായിരുന്നു.

പഞ്ചിന്റെ വിഡിയോ വൈറലായതോടെ ഒറാങ്ങുട്ടൻ പാവയ്ക്കും ഡിമാൻഡ് കൂടി. പാവയുടെ കച്ചവടം കുതിച്ചുയർന്നു. ജപ്പാൻ, യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെല്ലാം സ്റ്റോക്കുകൾ വിറ്റുതീർന്നുവെന്നാണ് റിപ്പോർട്ട്. കൂടാതെ, വില യഥാർത്ഥ വിലയേക്കാൾ 350 ഡോളർ കൂടിയെന്നും വിവരമുണ്ട്.

ഏകദേശം 34,000 രൂപയ്ക്ക് പോലും ഈ പാവകൾ വിറ്റുപോകുന്നുണ്ട്. ഇപ്പോഴിതാ, ഒരു സാധാരണ കളിപ്പാട്ടം എന്നതിലുപരി ഒരു വികാരത്തിന്റെ പ്രതീകമായി മാറുകയാണ് ഈ പാവ. ഒറാങ്ങൂട്ടൻ എന്നതിനേക്കാൾ പഞ്ചിന്റെ അമ്മയായാണ് ഈ പാവ ഇപ്പോൾ അറിയപ്പെടുന്നത്.

Follow Us