KSRTC BUS: കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം, ആവശ്യം ഉന്നയിച്ച് അബിൻ വർക്കി എം.എൽ.എ

Make Seat Belts Mandatory in KSRTC : സംസ്ഥാനത്തെ ദീർഘദൂര സർവീസുകൾ നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർമാർക്കും യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് അബിൻ വർക്കി എംഎൽഎ. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് അദ്ദേഹം കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്ക് കത്ത് നൽകി. സംസ്ഥാനത്ത് ഇപ്പോൾ ദീർഘദൂര യാത്രകൾക്കായി ജനങ്ങൾ ആശ്രയിക്കുന്ന പ്രധാനപ്പെട്ട

KSRTC BUS: കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം, ആവശ്യം ഉന്നയിച്ച് അബിൻ വർക്കി എം.എൽ.എ

Ksrtc, Abin Varkey Mla

Published: 

24 Sep 2026 | 04:21 PM

തിരുവനന്തപുരം: സംസ്ഥാനത്തെ ദീർഘദൂര സർവീസുകൾ നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർമാർക്കും യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് അബിൻ വർക്കി എംഎൽഎ. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് അദ്ദേഹം കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്ക് കത്ത് നൽകി. സംസ്ഥാനത്ത് ഇപ്പോൾ ദീർഘദൂര യാത്രകൾക്കായി ജനങ്ങൾ ആശ്രയിക്കുന്ന പ്രധാനപ്പെട്ട സർവീസുകൾ ആണ് മിന്നൽ, സ്വിഫ്റ്റ് ബസ്സുകൾ. ഈ വാഹനങ്ങളിലാണ് ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരിക്കുന്നത്.

ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്ന ഈ വാഹനങ്ങളിൽ പെട്ടെന്നുള്ള ബ്രേക്കിംഗ് അപകടങ്ങളും ഗുരുതരമായ പരിക്കുകൾ ഉൾപ്പെടെ കാരണമാകാൻ സാധ്യത  ഉള്ളതിനാൽ സുരക്ഷ മുൻനിർത്തി എല്ലാ മിന്നൽ ബസുകളിലെയും ഡ്രൈവർ സീറ്റിലും യാത്രക്കാരുടെ സീറ്റുകളിലും മികച്ച നിലവാരമുള്ള സീറ്റ് ബെൽറ്റുകൾ ഘടിപ്പിക്കണം എന്നതാണ് കത്തിലെ പ്രധാന ആവശ്യം. സീറ്റ് ബെൽറ്റ് ഘടിപ്പിക്കുക മാത്രമല്ല യാത്രയിൽ ഉടനീളം ഡ്രൈവർമാരും യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നു എന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎയുടെ കത്തിൽ പറയുന്നു.

Also Read: കുടുംബകലഹം സൃഷ്ടിക്കുന്നു! എം.വി.ഡി ചെലാനിൽ നിന്ന് ഫോട്ടോ ഒഴിവാക്കും

രാത്രികാലങ്ങളിലെ അതിവേഗ യാത്രയും ദേശീയപാതകളിലെ ഗതാഗത സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ യാത്രക്കാരുടെയും വാഹനം ഓടിക്കുന്നവരുടെയും സുരക്ഷ പ്രധാനമാണ് എന്ന് എംഎൽഎ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് കെഎസ്ആർടിസി ഉറപ്പുനൽകിയതായി എംഎൽഎ അറിയിച്ചു.

കേരളത്തിൽ കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്യുന്നതിൽ ഏറ്റവും വേഗതയേറിയ സർവീസ് ആണ് മിന്നൽ. ചുരുങ്ങിയ സ്റ്റോപ്പുകളിൽ മാത്രം നിർത്തുകയും പരമാവധി വേഗതയിൽ സഞ്ചരിക്കുകയും ചെയ്യുന്ന ഈ ബസ് ദീർഘദൂര യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ഗുണപ്രദമാണ്. അതുപോലെ തന്നെ ദീർഘദൂര സർവീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകളും കൂടിയ വേഗതയിലാണ് സഞ്ചരിക്കുന്നത്. എന്നാൽ പലപ്പോഴും ഈ വേഗത അപകടങ്ങൾക്ക് വഴിയൊരുക്കാറുമുണ്ട്. മൾട്ടി ആക്സിൽ ബസുകളെ താരതമ്യം ചെയ്യുമ്പോൾ സുരക്ഷ താരതമ്യേന കുറവാണ് മിന്നൽ, സ്വിഫ്റ്റ് ബസ്സുകളിൽ. അബിൻ വർക്കി എംഎൽഎയുടെ ആവശ്യം അംഗീകരിക്കുകയാണെങ്കിൽ അത് കെഎസ്ആർടിസിയുടെ ചരിത്രത്തിലെ പുതിയൊരു ചുവടുവെപ്പായി മാറും. സീറ്റ് ബെൽറ്റുകൾ ബസുകളിൽ കൊണ്ടുവരികയാണ് എങ്കിൽ അത് കൃത്യമായി ധരിക്കാൻ യാത്രാക്കാരും തയ്യാറേകേണ്ടതുണ്ട്.

English Summary

Abin Varkey has called for seat belts to be made mandatory for both drivers and passengers on KSRTC long-distance buses. He submitted a letter to the KSRTC Managing Director outlining this demand.

Loading...
Unable to load recommendations.
Follow Us
പേരക്ക എങ്ങനെ കണ്ണിന് കവചമാകുന്നു?
8 ദിവസം ബാറ്ററി ചാർജ് നിൽക്കുന്ന ഫോൺ
തിരുവനന്തപുരത്തെത്തിയപ്പോള്‍ കോലി ധരിച്ചത് 2 കോടിയുടെ വാച്ചോ?
വീട്ടിലെ മരുന്ന്, തണ്ട് നട്ടാൽ കാട് പോലെ വളരും
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video