5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malappuram Woman Death: ജോലിയില്ലാത്തതിന് പീഡനം; മലപ്പുറത്ത് യുവതിയുടെ മരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

Malappuram Young Woman Death Case: മഞ്ചേരി പോലീസാണ് ഭർത്താവായ പ്രഭിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ പ്രഭിൻ്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഭർതൃപീഡനമാണ് മകളുടെ മരണത്തന് കാരണമെന്ന പരാതിയുമായി കുടുംബം രം​ഗത്തെത്തുകയായിരുന്നു.

Malappuram Woman Death: ജോലിയില്ലാത്തതിന് പീഡനം; മലപ്പുറത്ത് യുവതിയുടെ മരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ
മരിച്ച വിഷ്ണുജImage Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 02 Feb 2025 13:40 PM

മലപ്പുറം: മലപ്പുറം എളങ്കൂരിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. മഞ്ചേരി പോലീസാണ് ഭർത്താവായ പ്രഭിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ പ്രഭിൻ്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഭർതൃപീഡനമാണ് മകളുടെ മരണത്തന് കാരണമെന്ന പരാതിയുമായി കുടുംബം രം​ഗത്തെത്തുകയായിരുന്നു.

അതേസമയം, പെൺകുട്ടിയുടെ കുടുംബത്തിൻ്റെ ആരോപണം പ്രഭിന്‍റെ കുടുംബം പൂർണമായും നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രഭിനും ഭാര്യ വിഷ്ണുജയും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും എന്നാൽ മരണ കാരണം അറിയില്ലെന്നുമാണ് പ്രഭിന്‍റെ വീട്ടുകാര്‍ പറയുന്നത്. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും പ്രഭിന്‍റെ കുടുംബം പറഞ്ഞു.

എന്നാൽ, തൻ്റെ മകൾ ഭര്‍തൃവീട്ടിൽ വെച്ച് കടുത്ത മാനസിക പീഢനമാണ് അനുഭവിച്ചതെന്നാണ് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കല്ല്യാണം കഴിഞ്ഞ പിറ്റയാഴ്ച്ച തന്നെ മകൾക്ക് നേരെ പീഡനമായിരുന്നുവെന്നും ജോലിയില്ലാത്തതിൻ്റെ പേരിൽ ഒരുപാടി അനുഭവിച്ചിട്ടുണ്ടെന്നും വിഷ്ണുജയുടെ അച്ഛൻ പറഞ്ഞു.

എന്നാൽ അനുഭവിച്ച കാര്യങ്ങളിൽ പലതും അച്ഛനെയും അമ്മയെയും അറിയിച്ചിരുന്നില്ലെന്നും തങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് അവൾ എല്ലാം മറച്ചുവച്ചതെന്നും പിതാവ് വ്യക്തമാക്കി. മകളെ ചീത്തവിളിക്കുന്നതിൻ്റെ ക്ലിപ്പുകൾ കൈവശമുണ്ട് ശാരീരികമായും മകളെ പീഡപ്പിച്ചിരുന്നതായും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.