POCSO Case: അമ്മയുടെ അസുഖംകുറയാൻ പൂജ, പെൺകുട്ടികളെ പീഡിപ്പിച്ച 55-കാരൻ അറസ്റ്റിൽ
Man Arrested Under POCSO Case: അമ്മയുടെ അസുഖം മാറാനുള്ള പൂജയുടെ ഭാഗമായി താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടെണമെന്ന് പെൺകുട്ടികളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പീഡനം നടത്തിയത്. വീട്ടിൽ വച്ചും ലോഡ്ജിൽ വച്ചും കുട്ടികളെ പീഡിപ്പിച്ചതായാണ് വിവരം. കൗൺസിലിങ്ങിനിടെ പെൺകുട്ടികൾ പീഡന വിവരം തുറന്ന് പറഞ്ഞതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.
കിളിമാനൂർ: അമ്മയുടെ അസുഖം കുറയാൻ പൂജയെന്ന പേരിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 55-കാരൻ അറസ്റ്റിൽ. കടയ്ക്കൽ ചിങ്ങേലി സിന്ധു നിവാസിൽ ശരത് ബാബുവിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത സഹോദരങ്ങളെയാണ് ഇയാൾ പീഡിപ്പിച്ചത്. 13, 17 വയസ്സുള്ള പെൺകുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയത്.
പൂജയുടെ മറവിൽ ലൈംഗിക പീഡനം
അമ്മയുടെ അസുഖം മാറാനുള്ള പൂജയുടെ ഭാഗമായി താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടെണമെന്ന് പെൺകുട്ടികളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പീഡനം നടത്തിയത്. വീട്ടിൽ വച്ചും ലോഡ്ജിൽ വച്ചും കുട്ടികളെ പീഡിപ്പിച്ചതായാണ് വിവരം. കൗൺസിലിങ്ങിനിടെ പെൺകുട്ടികൾ പീഡന വിവരം തുറന്ന് പറഞ്ഞതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളെ തുടർന്നാണ് ഇയാൾ കുടുംബവുമായി അടുത്തത്. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന പേരിൽ ഇയാൾ കുടുംബവുമായി അടുത്തു. തുടർന്ന് ഭൂമി വിൽപ്പന സുഗമമായതോടെ ഇയാളിലുള്ള കുടുംബത്തിന്റെ വിശ്വാസം കൂടുകയും വീട്ടിലെ സ്ഥിരം സന്ദർശകനാവുകയും ചെയ്തു.
പ്രതിയെ റിമാൻഡ് ചെയ്തു
കുടുംബത്തിന്റെ ഈ വിശ്വാസം മുതലെടുത്താണ് ഇയാൾ പെൺകുട്ടികളെ ചൂഷണം ചെയ്തത്. കൗൺസിലിങ്ങിനിടെ പെൺകുട്ടികൾ പീഡന വിവരം തുറന്ന് പറഞ്ഞതോടെ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്ത് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
ALSO READ: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ
വിവാഹത്തിൽ നിന്ന് പിന്മാറി, പോലീസുകാരന്റെ ബൈക്ക് കത്തിച്ച് യുവതികൾ
പോലീസുകാരന്റെ ബൈക്ക് കത്തിച്ച യുവതികൾ പിടിയിൽ. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ്(26), സുഹൃത്ത് ഇടുക്കി കൽത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടിൽ വീട്ടിൽ ഗായത്രി മോഹനൻ(26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹത്തിൽ നിന്നും പിന്മാറിയതിലുള്ള പ്രകോപനമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം. പോലീസുകാരന്റെ വീട്ടുമുറ്റത്ത് ഇരുന്ന ബൈക്കാണ് വിവാഹമുറപ്പിച്ചിരുന്ന പെൺകുട്ടിയും സുഹൃത്തും ചേർന്ന് കത്തിച്ചത്.
കൊല്ലം, അഞ്ചലിലാണ് സംഭവം. ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആർച്ചൽ പാലവിള വീട്ടിൽ വിവേകിന്റെ ബൈക്കാണ് കത്തിച്ചത്. അറസ്റ്റിലായ ആരതിയും വിവേകും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ചില കാരണത്താൽ വിവാഹം ഒഴിവാക്കി. ഇതിനുള്ള പ്രകോപനമാണ് കൃത്യം നടത്താൻ കാരണമായത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാത്രിയോടെയാണ് സംഭവം. പിന്നാലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ദൃശ്യങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ പ്രതി ആരെന്ന കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ, പിന്നീട് യുവതികൾ വന്ന ഓട്ടോറിക്ഷ കണ്ടെത്തുകയും ഗൂഗിൾ പേ വഴി പണം കൊടുത്തതിന്റെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. പെൺകുട്ടികളുടെ രൂപരേഖ തയ്യാറാക്കുകയും ഇത് ഓട്ടോറിക്ഷ ഡ്രൈവർ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റിലേക്ക് നീങ്ങുകയും ചെയ്തത്. പോലീസ് കസ്റ്റഡിയിൽ ഇരിക്കെ മുഖ്യപ്രതിയായ ആരതി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
വളരെ ആസൂത്രണം ചെയ്താണ് രണ്ട് യുവതികളും കൃത്യം നടത്തിയത്. വിവേകിന്റെ വീട്ടിലെത്തി ബൈക്ക് കത്തിക്കുകയും ഒപ്പം വീടിന്റെ മുറ്റത്തെ കരിയോയിൽ ഒഴിക്കുകയും ഒരു ഭീഷണി കത്തും വെക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥി സംഘടനയുടെ പേരിലായിരുന്നു കത്ത്. ഇത് കേസ് തിരിച്ചുവിടാനുള്ള പ്രതികളുടെ ആസൂത്രണമായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
English Summary:
Man Arrested for Abusing Minors in Fake Ritual to Cure Mother’s Illness, in Kilimanoor Thiruvananthapuram. Based on the complaint, the police registered various cases and charged them under sections including POCSO.