ആന്റോ അ‌ഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജി: ​ഒന്നിൽ വിധി ഇന്ന്, മറ്റൊന്ന് നാളെ പരിഗണിക്കും

Verdict on Anto Augustine's anticipatory bail plea today: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കേസിലെ ജാമ്യഹർജിയിലാണ് ഇന്നത്തെ വിധി. മുഖ്യമന്ത്രിയെ ആക്ഷേപിച്ചെന്ന കേസിലെ ജാമ്യഹർജി നാളെ കോടതി പരിഗണിക്കും.

ആന്റോ അ‌ഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജി: ​ഒന്നിൽ വിധി ഇന്ന്, മറ്റൊന്ന് നാളെ പരിഗണിക്കും

Verdict On Anto Augustine Anticipatory Bail Plea Today

Published: 

25 Sep 2026 | 07:02 AM

കൊച്ചി: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഇതുമായി ബന്ധപ്പെട്ട വാദം ഇന്നലെ നടന്നു. ഈ കേസിൽ തത്‌കാലം അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അറസ്റ്റിന് മുന്നോടിയായി നോട്ടീസ് നൽകുമെന്നുമാണ് വ്യാഴാഴ്ചത്തെ വാദത്തിനിടെ പോലീസ് അറിയിച്ചത്. അ‌തേസമയം മുഖ്യന്ത്രിക്കെതിരേ വ്യാജ വിവാഹ ആരോപണം നടത്തിയെന്ന കോൺഗ്രസ് നേതാവ് രാജു പി നായരുടെ പരാതിയിൽ ആന്റോ അ‌ഗസ്റ്റിനെതിരേ എടുത്ത കേസിൽ, ആന്റോയുടെ മുൻകൂർ ജാമ്യ ഹർജി നാളെ പരിഗണിക്കും.

നേരത്തെ മെസി സന്ദർശനവുമായി ബന്ധപ്പെട്ട് നടത്തിയ പോലീസ് റെയ്ഡിൽ വയനാട്ടിലെ വീട്ടിൽ നിന്ന് അ‌നധികൃതമായി സൂക്ഷിച്ച മദ്യം കണ്ടെടുത്ത അ‌ബ്കാരി കേസിൽ എക്​സൈസ് ആന്റോയെ അ‌റസ്റ്റ് ചെയ്യുകയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ​ഹൈക്കോടതിയിൽ നിന്ന് ഈ കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് അ‌ദ്ദേഹം ജയിൽ മോചിതനായത്.

ALSO READ: നഷ്ടം 17.14 ലക്ഷം രൂപ! ശബരിമല നെയ്യ് വില്പന ക്രമക്കേടിൽ വിജിലൻസ് റിപ്പോർട്ട്

ഇതിനിടെ, റെയ്ഡിയിൽ പിടിച്ചെടുത്ത 6,500 ഡോളർ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ കളമശ്ശേരി മജിസ്‌ട്രേറ്റ്കോടതിയിൽ ഹർജി നൽകി. ഡോളറിന്റെ പൂർണ കസ്റ്റോഡിയൻ താനാണെന്നും അതിൽ മറ്റാർക്കും അവകാശമില്ലെന്നും അത് തനിക്ക് തന്നെ തിരികെ നൽകണമെന്നുമാണ് കോടതിയിൽ നൽകിയ അപേക്ഷയിൽ ആന്റോ ഉന്നയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

അ‌തേസമയം പിടിച്ചെടുത്ത കറൻസികളിൽ ചിലത് വ്യാജമാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സംശയങ്ങളുണ്ടെന്നും ഈ പണം തിരികെ നൽകാൻ കഴിയില്ലെന്നുമുള്ള നിലപാടാണ് പോലീസ് ​സ്വീകരിച്ചത്. വിദേശ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആദായനികുതി വകുപ്പിനും ഇഡിക്കും കൈമാറിയിട്ടുണെന്നും അവരുടെ റിപ്പോർട്ട് ലഭിക്കണമെന്നും പോലീസ് കോടതിയെ അ‌റിയിച്ചു.

എക്​സൈസ് കേസിൽ ഉപാധികളോടെയാണ് ആന്റോ അ‌ഗസ്റ്റിന് ​ഹൈക്കോടതി ജാമ്യം അ‌നുവദിച്ചിട്ടുള്ളത്. ആന്റോയ്ക്ക് എതിരെ മുൻപ് സമാനമായ കേസുകളില്ലെന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് നേരത്തെ അ‌ബ്കാരി കേസിൽ ആന്റോയ്ക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന് ആന്റോയോട് കോടതി നിർദേശിച്ചിരുന്നു.

English Summary

The Ernakulam Principal Sessions Court will deliver its verdict today on the anticipatory bail plea filed by Anto Augustine, Managing Director of Reporter Broadcasting Company. Today’s ruling concerns the bail plea related to the case involving Messi’s visit to Kerala. The court will consider the bail plea regarding the case of allegedly insulting the Chief Minister tomorrow.

Loading...
Unable to load recommendations.
Follow Us
Related Stories
Kerala Rain Alert: മഴ മുന്നറിയിപ്പില്‍ മാറ്റം! വടക്കന്‍ കേരളത്തില്‍ പേമാരി ശക്തമാകും; യെല്ലോ അലര്‍ട്ട് അഞ്ച് ജില്ലകളില്‍
സീലിങ് ഫാനിന് തീപിടിച്ച് കട്ടിലിലേക്ക് വീണു; മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
Rain Alert: ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ജില്ലയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം
KSRTC BUS: കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം, ആവശ്യം ഉന്നയിച്ച് അബിൻ വർക്കി എം.എൽ.എ
VD Satheesan: ചെലവ് 19.88 ലക്ഷം! മുഖ്യമന്ത്രി പറന്ന വിമാനത്തിന് പണം സ്പോൺസർ ചെയ്തത് ചിപ്സൺ ഏവിയേഷൻ
MVD Challan: കുടുംബകലഹം സൃഷ്ടിക്കുന്നു! എം.വി.ഡി ചെലാനിൽ നിന്ന് ഫോട്ടോ ഒഴിവാക്കും
തനിയെ നിറം മാറും! ടിവിഎസ് ജുപ്പിറ്റർ സ്പെക്ട്രൽ എഡിഷൻ
തടി കുറയ്ക്കാൻ ഇതാ ഫിറ്റ്നസ് ലോകത്തെ '60:120' കാർഡിയോ സീക്രട്ട്!
പേരക്ക എങ്ങനെ കണ്ണിന് കവചമാകുന്നു?
8 ദിവസം ബാറ്ററി ചാർജ് നിൽക്കുന്ന ഫോൺ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം