Thiruvananthapuram Electrocuted Death: തിരുവനന്തപുരത്ത് അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം
Thiruvananthapuram Electrocuted Death: കഴിഞ്ഞദിവസം ഉച്ചമുതൽ വിൽസനെ കാണാതായതിന് പിന്നാലെ നാട്ടുകാരും കുടുംബവും അന്വേഷിച്ചിറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്...
Thiruvananthapuram Electrocuted DeathImage Credit source: Social Media
തിരുവനന്തപുരം: ദൈവപ്പുരയിൽ അനധികൃത വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റ് മധ്യവയസ്കന് ദാരുണന്ത്യം. ദൈവപ്പുര സ്വദേശിയായ വിൽസൺ ആണ് മരിച്ചത്. മൃതദേഹം വൈദ്യുത വേലിയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ആടിന് തീറ്റ തേടി പോയതായിരുന്നു വിൽസൺ. ദൈവപ്പുര കോളേജിന് സമീപത്ത് ഉള്ള പുരയിടത്തിൽ വച്ചാണ് അപകടം സംഭവിച്ചത്.കഴിഞ്ഞദിവസം ഉച്ചമുതൽ വിൽസനെ കാണാതായതിന് പിന്നാലെ നാട്ടുകാരും കുടുംബവും അന്വേഷിച്ചിറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
രാത്രി 7 മണിയോടെയാണ് വിൽസനെ മരിച്ച നിലയിൽ കാണുന്നത്. വന്യമൃഗങ്ങളിൽ നിന്ന് കൃഷി ഭൂമിയെ സംരക്ഷിക്കുന്നതിനാണ് സ്ഥലം ഉടമ അനധികൃത വൈദ്യുതി വേലി സ്ഥാപിച്ചത്. സംഭവസ്ഥലത്ത് പോലീസും കെഎസ്ഇബി അധികൃതരും എത്തി പരിശോധന നടത്തി.