മുൻ എംഎൽഎമാരുടെ മിനിമം പെൻഷൻ കൂട്ടി! 5 വർഷം പൂർത്തിയായവർക്ക് എത്ര ലഭിക്കും?

സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. പുതിയ തീരുമാനത്തിന്റെ ഭാഗമായി എംഎൽഎമാർക്ക് 28000 രൂപയും മന്ത്രിമാരുടെ ആനുകൂല്യം ഇരുപത്തയ്യായിരം രൂപയുമാണ് കിട്ടുക.നിലവിൽ 70,000 രൂപയായി എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യം.70 വയസ്സ് പൂർത്തിയാകുന്ന മുറക്കെ പ്രതിമാസം 4000 രൂപയാണ് അധികമായി ലഭിക്കുക........

മുൻ എംഎൽഎമാരുടെ മിനിമം പെൻഷൻ കൂട്ടി! 5 വർഷം പൂർത്തിയായവർക്ക് എത്ര ലഭിക്കും?

പ്രതീകാത്മക ചിത്രം

Updated On: 

29 Oct 2026 | 04:15 PM

തിരുവനന്തപുരം: മുൻ എംഎൽഎമാരുടെ മിനിമം പെൻഷൻ കൂട്ടിയതായി റിപ്പോർട്ട്. രണ്ടുവർഷം എംഎൽഎ ആയിരുന്നവർക്ക് പെൻഷൻ 8000 രൂപ എന്നത് പതിനായിരം രൂപയാക്കിയും മൂന്ന് വര്‍ഷം എംഎല്‍എ ആയിരുന്നവര്‍ക്ക് പെന്‍ഷനായി ലഭിക്കുക 15,000 രൂപയാണ്. നിലവിലെ പെൻഷൻ തുക 12000 രൂപയായിരുന്നു. അതേസമയം നാലുവർഷം എംഎൽഎ ആയിരുന്നവർക്ക് ലഭിക്കുക 20,000 രൂപയാണ്. മുമ്പ് പതിനാറായിരം രൂപയായിരുന്നു നാലുവർഷം പൂർത്തിയാക്കിയ ജനപ്രതിനിധികൾക്ക് നൽകുന്ന പെൻഷൻ തുക.

ഈതോതിൽ അഞ്ചുവർഷം എംഎൽഎ ആയി പൂർത്തിയായവർക്ക് 25,000 രൂപയാണ് പെൻഷനായി ലഭിക്കുക. മുമ്പ് ഇത് ഇരുപതിനായിരം രൂപയായിരുന്നു.അതേസമയം അഞ്ചുവർഷത്തിൽ കൂടുതൽ എംഎൽഎ ആയി സേവനമനുഷ്ഠിച്ചവർക്ക് കൂടുതലായിട്ട് ഉണ്ടായിരുന്ന ഓരോ വർഷവും അധിക പെൻഷൻ ലഭിക്കും. 70 വയസ്സ് പൂർത്തിയാകുന്ന മുറക്കെ പ്രതിമാസം 4000 രൂപയാണ് അധികമായി ലഭിക്കുക.

ALSO READ:മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അപലപനീയം എന്ന് പി ജയരാജൻ; പ്രതികരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം

ഇതിനുപുറമേ സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. പുതിയ തീരുമാനത്തിന്റെ ഭാഗമായി എംഎൽഎമാർക്ക് 28000 രൂപയും മന്ത്രിമാരുടെ ആനുകൂല്യം ഇരുപത്തയ്യായിരം രൂപയുമാണ് കിട്ടുക.

നിലവിൽ 70,000 രൂപയായി എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യം പുതിയ തീരുമാനപ്രകാരം 98000 രൂപയായി ഉയർത്തും എന്നും റിപ്പോർട്ട്. എന്നാൽ സംസ്ഥാനത്ത് ധനപ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ എം.എൽ.എമാരുടെയും മന്ത്രിമാരുടെയും അലവൻസ് ഒറ്റയടിക്ക് ഇതുപോലെ വർദ്ധിപ്പിക്കുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് ഇതിനകം വിമർശനം ഉയർന്നിട്ടുണ്ട്. ഇതിനുപുറമേ നിയമസഭാ സാമാജികർക്കും സ്റ്റാഫുകൾക്കും ഐ പാഡ് വാങ്ങുന്നതിനുള്ള തീരുമാനവും ഇതിനൊപ്പം സർക്കാർ എടുത്തിട്ടുണ്ട്.

ENGLISH SUMMARY

Reports indicate that the minimum pension for former MLAs has been increased. For those who served as MLAs for two years, the pension has been raised from ₹8,000 to ₹10,000, while those who served for three years will now receive a pension of ₹15,000. The previous pension amount was ₹12,000.Meanwhile, those who served as MLAs for four years receive 20,000 rupees. Previously, the pension amount provided to elected representatives who completed a four-year term was 16,000 rupees.

Loading...
Unable to load recommendations.
Follow Us
Related Stories
പ്രണയം നിരസിച്ചതിന് പെൺകുട്ടിയുടെ ക്വട്ടേഷൻ? വിദ്യാർഥിക്ക് മർദ്ദനം, 16 പേർക്കെതിരെ പരാതി
കോവിഡ്, നിപ്പ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി? അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
Mammootty: മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അപലപനീയം എന്ന് പി ജയരാജൻ; പ്രതികരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം
Kerala Weather Update: മഴ പോയിട്ടില്ല, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, അടുത്ത 5 ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
Kerala Lottery Result: സമയം കളയേണ്ട, വേഗം ഫലമറിയാം! കാരുണ്യ പ്ലസ് ലോട്ടറി റിസള്‍ട്ട് പുറത്ത്‌
Kerala Sports Meet Controversy: ജിജോ ജയിംസ് 2021ൽ കോൺഗ്രസ് വിട്ടു; കായികമേള വിവാദത്തിൽ പ്രചാരണം തെറ്റെന്ന് ജിന്റോ ജോൺ
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
എന്ത് കഴിച്ചാലും ദഹിക്കുന്നില്ലേ? ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ..!
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷൻ: ലാവ 5G ഡീൽ
ചായ കുടിക്കുമ്പോൾ ഈ 7 തെറ്റുകൾ വേണ്ട, കരളിനെ ബാധിച്ചേക്കാം
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്