Kollam 2 year old girl death: കൊല്ലത്തെ 2 വയസുകാരിയുടെ തിരോധാനം; അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്
Kollam 2 year old girl death: കലാസുര്യയുടെ മാതാവാണ് മകളുടെ രണ്ടു വയസ്സായ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് പുനലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്....
കൊല്ലം: കൊല്ലം പുനലൂരിൽ രണ്ടു വയസ്സുള്ള കുഞ്ഞിന്റെ തിരോധാനത്തിൽ അമ്മയും സുഹൃത്തും പ്രതികൾ എന്ന് റിപ്പോർട്ട്. കുട്ടിയെ അമ്മയും മൂന്നാമത്തെ ഭർത്താവും തമിഴ്നാട്ടിൽ വച്ച് കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു. കുഞ്ഞിന്റെ അമ്മ കലാസൂര്യയെയും മൂന്നാം ഭർത്താവ് കണ്ണനെയും തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു.
കലാസുര്യയുടെ മാതാവാണ് മകളുടെ രണ്ടു വയസ്സായ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് പുനലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പിന്നാലെ അമ്മയായ കലാസൂരിയെ വിളിച്ച് ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ പോലീസിന്റെ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് കലാസൂര്യ നൽകിയത്.
ഇതിൽ സംശയം തോന്നിയ പോലീസ് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്ത് വന്നത്. കുറച്ചു കാലങ്ങളായി കലാസൂര്യ തമിഴ്നാട്ടിലുള്ള കണ്ണൻ എന്നയാൾക്കൊപ്പം ആയിരുന്നു താമസിച്ചിരുന്നത്. കണ്ണൻകുട്ടിയെ കഴുത്ത് തിരിച്ചു കൊലപ്പെടുത്തുകയും അതിനുശേഷം അവിടെനിന്ന് തിരിച്ചുവരികയും ആയിരുന്നു എന്നും പോലീസ് റിപ്പോർട്ട്.