KSEB യിൽ 3.14 കൊടി രൂപയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട്
ചീഫ് വിജിലൻസ് ഓഫീസറുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്. 50 കിലോ മാത്രമായിരുന്നു നിലവിൽ അനുമതി നൽകിയിരുന്നത്. എന്നാൽ ഇതേ കണക്ഷനിൽ നിന്ന് 145 കടമുറകളിലേക്ക് കെഎസ്ഇബിയുടെ മീറ്ററിലൂടെ വൈദ്യുതി നൽകി ദുരുപയോഗം ചെയ്തു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ കളമശ്ശേരി സെക്ഷനിൽ 850......
കൊച്ചി: കെഎസ്ഇബിയിൽ വൈദ്യുതി ദുരുപയോഗ ക്രമക്കേട് കണ്ടെത്തി. 3.14 കോടിയുടെ ക്രമക്കേടാണ് KSEBL കൊല്ലം ആന്റി പവർ സ്ക്വാഡിന്റെ പരിശോധനയിൽ കണ്ടെത്തിയത്. എറണാകുളം ജില്ലയിലെ മരട് ഇലക്ട്രിക്കൽ സെക്ഷൻ കളമശ്ശേരി സെക്ഷൻ പരിധിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. മരട് സെക്ഷനിലെ 260 കിലോവാട്ട് ഉപയോഗം കണ്ടെത്തിയതായി ആണ് റിപ്പോർട്ട്.
ചീഫ് വിജിലൻസ് ഓഫീസറുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്. 50 കിലോ മാത്രമായിരുന്നു നിലവിൽ അനുമതി നൽകിയിരുന്നത്. എന്നാൽ ഇതേ കണക്ഷനിൽ നിന്ന് 145 കടമുറകളിലേക്ക് കെഎസ്ഇബിയുടെ മീറ്ററിലൂടെ വൈദ്യുതി നൽകി ദുരുപയോഗം ചെയ്തു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ കളമശ്ശേരി സെക്ഷനിൽ 850 അധിക ലോഡ് സ്ഥാപിച്ച പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തി.
ALSO READ:എസ്എംഎസിലെ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്! ഇ-ചെല്ലാൻ തട്ടിപ്പിനെതിരെ കേരള പോലീസിൻ്റെ ജാഗ്രതാ നിർദ്ദേശം
മരട് ഇലക്ട്രിക്കൽ സെക്ഷനിലെ കീഴിൽ 50 കിലോവാട്ട് ലോഡിന് മാത്രം അനുമതിയുള്ള ഒരു എച്ച് ഡി ഉപഭോക്താവ് 250കിലോവാട്ട് അനധികൃത ലോഡ് ഘടിപ്പിച്ച് വൈദ്യുതി ദുരുപയോഗം ചെയ്യുന്നതാണ് കണ്ടെത്തിയത്. കെഎസ്ഇബി മീറ്ററിലൂടെ അല്ലാതെ അനുവദിയില്ലാതെയാണ് 145 കടകളിലേക്ക് വൈദ്യുതി നൽകിക്കൊണ്ടിരുന്നത്. ഇതുകൂടാതെ കളമശ്ശേരി വ്യാവസായിക ആവശ്യത്തിനായി 450 കിലോവാട്ട് കണക്ടഡ് ലോഡ് അനുമതിയുള്ള മറ്റൊരു കണക്ഷനിൽ 850 കിലോ അധിക ലോഡ് സ്ഥാപിച്ച് പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കെസിബിയുടെ അനുമതി ഇല്ലാതെ നിയമവിരുദ്ധമായി എയർടെൽ, ബിഎസ്എൻഎൽ എന്നിവയുടെ മൊബൈൽ ടവറുകളിലേക്ക് ഈ സ്ഥാപനത്തിൽ നിന്നും വൈദ്യുതി വിതരണം നടത്തുന്നുണ്ടായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്.സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ ഈ പരിശോധനകളിലൂടെ എ.പി.റ്റി.എസ് കൊല്ലം യൂണിറ്റ് 3.14 കോടി രൂപയുടെ വൈദ്യുതി ക്രമക്കേടാണ് കണ്ടെത്തിയത്. കേരളത്തിലുടനീളം ഇത്തരത്തിലുള്ള കർശന പരിശോധനകൾ തുടരുമെന്ന് ചീഫ് വിജിലൻസ് ഓഫീസർ അറിയിച്ചതായാണ് റിപ്പോർട്ട്.
ENGLISH SUMMARY
Irregularities involving the misuse of electricity have been detected within the KSEB. An inspection by the KSEBL Kollam Anti-Power Squad uncovered irregularities amounting to ₹3.14 crore. These violations were found within the jurisdictions of the Maradu and Kalamassery electrical sections in Ernakulam district. The report indicates that unauthorized consumption totaling 260 kilowatts was detected in the Maradu section.