മുഹമ്മദ് റിയാസിന് 20.5 കോടി കൈക്കൂലി കിട്ടി; പാതി തുക ഹവാലാ ഇടപാടിനായി ദുബായിലേക്ക്! ഇഡിയുടെ കത്ത് പുറത്ത്
കൈക്കൂലിയായി സമ്പാദിച്ച 20.5 കോടി രൂപയിൽ നിന്നും പകുതിഭാഗം ഹവാല ഇടപാട് വഴി ദുബായിലേക്ക് കടത്തിയെന്നും ഡിജിപിക്ക് നൽകിയ കത്തിൽ ഇഡി വ്യക്തമാക്കി. ഇതിലൂടെ വിവിധ ഇടങ്ങളിൽ നിന്ന് കൈക്കൂലി വ്യാപകമാകുന്നു എന്ന സൂചനയുമാണ് അന്വേഷണസംഘം ചൂണ്ടിക്കാണിക്കുന്നത്.പി എ മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങിച്ചതിനും ഹവാലാ ഇടപാടിനും....

Muhammed Riyas
തിരുവനന്തപുരം: സിപിഎം നേതാവ് പി എ മുഹമ്മദ് റിയാസിനെതിരെയും സിഎംആർഎൽ- എക്സാലോജിക്ക് കേസിൽ ഗുരുതരമായ കണ്ടെത്തലുമായി ഇഡി. മുഹമ്മദ് റിയാസ് 20.5 കോടി രൂപ കൈക്കൂലിയായി സമ്പാദിച്ചതാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ പരാമർശിച്ചിരിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയും നിലവിൽ എംഎൽഎയും ആണ് മുഹമ്മദ് റിയാസ്.
കൈക്കൂലിയായി സമ്പാദിച്ച 20.5 കോടി രൂപയിൽ നിന്നും പകുതിഭാഗം ഹവാല ഇടപാട് വഴി ദുബായിലേക്ക് കടത്തിയെന്നും ഡിജിപിക്ക് നൽകിയ കത്തിൽ ഇഡി വ്യക്തമാക്കി. ഇതിലൂടെ വിവിധ ഇടങ്ങളിൽ നിന്ന് കൈക്കൂലി വ്യാപകമാകുന്നു എന്ന സൂചനയുമാണ് അന്വേഷണസംഘം ചൂണ്ടിക്കാണിക്കുന്നത്.പി എ മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങിച്ചതിനും ഹവാലാ ഇടപാടിനും ഭാര്യ ടി വീണയുടെ ഡയറിയിൽ തെളിവുണ്ടെന്നും ഇഡി അവകാശപ്പെടുന്നുണ്ട്. കേസിൽ വീണ വിജയന്റെ ഡയറിയെ റെഡ് ബുക്ക് എന്നാണ് തെളിവായി വിശേഷിപ്പിച്ചിരിക്കുന്നത്.
ALSO READ:രാഷ്ട്രീയപരമായി ED ചെയ്യുന്ന കാര്യങ്ങളെ രാഷ്ട്രീയം കൊണ്ട് തന്നെ നേരിടും; പിണറായി വിജയൻ
ബുക്കിലുള്ള 7 പേജുകളിലായി ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണസംഘം പറയുന്നു. ദുബായിലേക്ക് പണം കടത്തിയ കാലയളവിൽ ഏകദേശം രണ്ടാഴ്ചയോളം വീണ ദുബായിൽ താമസിച്ചതിനു വ്യക്തമായ തെളിവുകൾ ഉണ്ട്. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ നിഖിൽ, ഷൈജൽ, ഫാരിസ് എന്നിവർക്കും പണം കടത്തിനെ കുറിച്ച് അറിയാം. ഇവർ ഇക്കാര്യം സമ്മതിച്ചു മൊഴി നൽകിയിട്ടുണ്ടെന്നും കത്തിൽ പരാമർശിക്കുന്നു.
അതേസമയം മുൻ മുഖ്യമന്ത്രി പിണറായി വിജയൻ 3. 28 കോടി രൂപ കൈക്കൂലി ആയി വാങ്ങിച്ചു എന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതും മകളായ വീണ മുഖാന്തരം തന്നെയാണ് വാങ്ങിച്ചിട്ടുള്ളത്. മുൻമുഖ്യമന്ത്രി പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും വീണ വിജയനെയും ഉൾപ്പെടുത്തി കോസെടുക്കുന്നതിൽ നിയമപദേശം കാത്തു നിൽക്കുകയാണ് സർക്കാർ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമപദേശം ഇന്ന് ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.അതേസമയം നിയമപദേശം ലഭിച്ചില്ലെങ്കിൽ പോലും ഇവർക്കെതിരെ ഇന്ന് കേസെടുക്കേണ്ടി വരും എന്ന് വിലയിരുത്തി സർക്കാർ. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം രാത്രിയും ഇതുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു.
ഏതെല്ലാം വകുപ്പുകൾ കേസിൽ ഉൾപ്പെടുത്തണം ഏത് രീതിയിലായിരിക്കണം അന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് നിയമപദേശത്തിൽ വ്യക്തത നേടാനായി സർക്കാർ ശ്രമം നടത്തുന്നത്. മാത്രമല്ല കേസെടുക്കുന്നതിനു മുന്നോടിയായി പ്രാഥമിക അന്വേഷണം നടത്താമോ എന്നും നിയമമോപദേശത്തിൽ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. അതേസമയം ഇ ഡി രാഷ്ട്രീയപരമായി ചെയ്യുന്ന കാര്യങ്ങളെ രാഷ്ട്രീയപരമായി തന്നെ നേരിടാൻ ആണ് നീങ്ങുന്നത് എന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രതികരണം.
ENGLISH SUMMARY
The Enforcement Directorate (ED) has made serious findings against CPM leader P.A. Mohamed Riyas in connection with the CMRL-Exalogic case. A letter from the ED mentions that Mohamed Riyas received ₹20.5 crore as a bribe. Riyas served as the Public Works Minister during the tenure of the second Pinarayi government and is currently an MLA.