കുട്ടി കർഷകരെ വാർത്തെടുക്കുവാൻ മോഹൻലാൽ! “കതിർ” പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ
കുട്ടികളിലെ കാർഷിക അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കതിർ കാർഷിക ക്ലബ് പദ്ധതി വളരെ പ്രാധാന്യവും സന്തോഷകരവുമാണ്. കൃഷിയിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വെയിറ്റേജ് മാർക്ക് നൽകാനുള്ള തീരുമാനം പ്രോത്സാഹനജനകമാണ് എന്നും മോഹൻലാൽ പ്രതികരിച്ചു. കുട്ടികളുടെ ലഹരി കൃഷി ആകണം. മാറ്റം തുടങ്ങേണ്ടത് കുട്ടികളിൽ നിന്നാണ്. വെർച്വൽ ലോകത്തെ സ്ക്രീനുകളിൽ നിന്നും മാറി മണ്ണിലേക്ക് ഇറങ്ങാൻ ആയിട്ട് ഓരോ കുട്ടിയും തയ്യാറാകണം..........

Mohanlal
വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും കൃഷിയോടുള്ള താല്പര്യം വർദ്ധിപ്പിച്ച് അവരെ കൃഷിയിലേക്ക് ആകർഷിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന കൃഷി വകുപ്പ് പ്രതിവിധി വ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായി മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാലിനെ പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ ആദ്യഘട്ടത്തിൽ കതിർ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കും ഖദർ പദ്ധതി വലിയൊരു വിപ്ലവവുമായി മാറട്ടെ എന്നാണ് മോഹൻലാൽ ഇതിന് പിന്നാലെ ആശംസകൾ അറിയിച്ചത്.
ALSO READ:പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡർമാർ; ഉത്തരവ് പുറത്തിറക്കി
കുട്ടികൾക്ക് വെയിറ്റേജ് മാർക്ക്….
താൻ കൃഷി ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് എന്നും വീടിനോട് ചേർന്ന് കൃഷി ചെയ്യുന്നുണ്ടെന്നും മോഹൻലാൽ പ്രതികരിച്ചു. കുട്ടികളിലെ കാർഷിക അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കതിർ കാർഷിക ക്ലബ് പദ്ധതി വളരെ പ്രാധാന്യവും സന്തോഷകരവുമാണ്. കൃഷിയിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വെയിറ്റേജ് മാർക്ക് നൽകാനുള്ള തീരുമാനം പ്രോത്സാഹനജനകമാണ് എന്നും മോഹൻലാൽ പ്രതികരിച്ചു. കുട്ടികളുടെ ലഹരി കൃഷി ആകണം. മാറ്റം തുടങ്ങേണ്ടത് കുട്ടികളിൽ നിന്നാണ്. വെർച്വൽ ലോകത്തെ സ്ക്രീനുകളിൽ നിന്നും മാറി മണ്ണിലേക്ക് ഇറങ്ങാൻ ആയിട്ട് ഓരോ കുട്ടിയും തയ്യാറാകണം. ഇന്ന് തന്നെ ഓരോ കുട്ടിക്കും ഒരു വിത്തെങ്കിലും നട്ടു തുടങ്ങാൻ കഴിയട്ടെ എന്നും അദ്ദേഹം പ്രത്യാശിച്ചു.
കൂടാതെ ഈ പദ്ധതിക്ക് തന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ എല്ലാ പിന്തുണയും മോഹൻലാൽ വാഗ്ദാനം ചെയ്തു. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ കതിര് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആയതിലൂടെ വലിയൊരു മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നത് എന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിക്കും പ്രതികരിച്ചു. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും കാർഷിക ക്ലബ്ബുകൾ രൂപീകരിക്കാനാണ് കൃഷിവകുപ്പിന്റെ ലക്ഷ്യം. പദ്ധതിയുടെ സുഖകരമായ നടത്തിപ്പിനുവേണ്ടി നോഡൽ ഓഫീസർമാരെയും നിയമിക്കും. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ തല പരിശീലനം തിരുവനന്തപുരത്ത് രണ്ടുദിവസങ്ങളായി പൂർത്തിയാക്കിയതായി റിപ്പോർട്ട്.
ENGLISH SUMMARY
Mohanlal, a beloved star among Malayalis, has been announced as the brand ambassador for an agricultural initiative—implemented by the State Agriculture Department in collaboration with the ‘Vyasa’ department—which aims to foster agricultural awareness among students and cultivate their interest in farming.