5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Monson Mavunkal: പോക്‌സോ കേസിൽ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; വിധി പറഞ്ഞത് പെരുമ്പാവൂർ അതിവേഗ സ്പെഷ്യൽ കോടതി

Monson Mavunkal: ഇതേ പെൺകുട്ടിയെ ഇതിനു മുൻപ് മോൻസൻ പീഡിപ്പിച്ചിരുന്നു. സംഭവത്തിൽ മോന്‍സല്‍ മാവുങ്കലിനെ കോടതി നേരത്തെ ജീവപര്യന്തം വരെ തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ മോന്‍സന്‍ മാത്രമായിരുന്നു പ്രതി.

Monson Mavunkal: പോക്‌സോ കേസിൽ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; വിധി പറഞ്ഞത് പെരുമ്പാവൂർ അതിവേഗ സ്പെഷ്യൽ കോടതി
മോൻസൻ മാവുങ്കൽ (image credits: facebok)
Follow Us
sarika-kp
Sarika KP | Updated On: 30 Sep 2024 13:36 PM

കൊച്ചി: രണ്ടാമത്തെ പോക്സോ കേസിൽ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു. പെരുമ്പാവൂർ അതിവേഗ സ്പെഷ്യൽ കോടതിയാണ് വിധി പറഞ്ഞത്. അതേസമയം കേസിൽ ഒന്നാം പ്രതിയും മോന്‍സന്റെ മാനേജറും മേക്കപ്പ്മാനുമായ ജോഷി പ്രതിയാണെന്ന് കോടതി കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഇയാൾക്കുള്ള ശിക്ഷ വിധിക്കും.

മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിൽ ജോലിചെയ്യതിരുന്ന സ്ത്രിയുടെ മക‌ളെയാണ് മോന്‍സന്റെ മാനേജറും മേക്കപ്പ്മാനുമായ ജോഷി ലൈം​ഗികമായി പീഡിപ്പിച്ചത്. ഈ കേസിലാണ് തിങ്കളാഴ്ച കോടതി വിധി പറഞ്ഞത്. സംഭവം അറിഞ്ഞിട്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ച കാര്യം മോൻസൻ മറച്ചുവച്ചെന്നും പീഡനത്തിന് സഹായംചെയ്‌തെന്നുമായിരുന്നു ഈ കേസിലെ രണ്ടാംപ്രതിയായ മോന്‍സനെതിരേയുണ്ടായ പരാതി. അതേസമയം ഈ പെൺകുട്ടിയെ ഇതിനു മുൻപ് മോൻസൻ പീഡിപ്പിച്ചിരുന്നു. സംഭവത്തിൽ മോന്‍സല്‍ മാവുങ്കലിനെ കോടതി നേരത്തെ ജീവപര്യന്തം വരെ തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ മോന്‍സന്‍ മാത്രമായിരുന്നു പ്രതി.

Also read-Influencer Roshan: കാർ ആക്രമിച്ച് സ്വർണം കവർന്ന കേസിലെ സംഘത്തലവൻ ഇൻസ്റ്റാഗ്രാം താരം; അരലക്ഷത്തിലധികം ഫോളോവേഴ്‌സ്

2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഉന്നത് വിദ്യാഭ്യാസ സഹാ​യം വാ​ഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ മോൻസൻ ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ തുടര്‍ന്ന് പഠിക്കാന്‍ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും കൂടി പഠിപ്പിക്കാം എന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് മോന്‍സന്റെ എറണാകുളത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു താമസിപ്പിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൻ പ്രതിയായതിനു പിന്നാലെയായിരുന്നു മോന്‍സനെതിരേ പോക്‌സോ പരാതിയുമായി ജീവനക്കാരി എത്തിയത്. മോന്‍സനെ ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. പുരാവസ്തു തട്ടിപ്പുകളടക്കം 16 കേസുകളാണ് മോൻസണിനെതിരെ രജിസ്റ്റർ ചെയ്തിട്ടുളളത്. ഇതിൽ 2 പോക്സോ കേസുകളുമുണ്ട്. ഇതിൽ ആദ്യ കേസിലാണ് ശിക്ഷിക്കപ്പെട്ടത്.

Latest News