5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mother And Daughter Died: പൊങ്കാലക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി മടക്കം; വർക്കലയിൽ ട്രെയിൻ തട്ടി വളർത്തമ്മയും മകളും മരിച്ചു

Mother And Daughter Died: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് റെയിൽവേ പാളത്തിന് സമീപമുള്ള സമീപമുള്ള വലിയ മേലേതിൽ ക്ഷേത്രത്തിൽ എത്തിയതായിരുന്നു ഇരുവരും. പൊങ്കാല ഇടുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി തിരികെ വീട്ടിലേക്ക് പോകും വഴിയാണ് ദാരുണാന്ത്യം.

Mother And Daughter Died: പൊങ്കാലക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി മടക്കം; വർക്കലയിൽ ട്രെയിൻ തട്ടി വളർത്തമ്മയും മകളും മരിച്ചു
varkalaImage Credit source: social media
nithya
Nithya Vinu | Published: 13 Mar 2025 06:37 AM

തിരുവനന്തപുരം: വർക്കലയിൽ ട്രെയിൻ ഇടിച്ച് രണ്ട് പേർ മരിച്ചു. വർക്കല സ്വദേശികളായ കുമാരി സഹോദരിയുടെ മകളും വളർത്തുമകളുമായ അമ്മു എന്നിവരാണ് പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ്പ്രസ് ട്രെയിൻ ആണ് ഇടിച്ചത്. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് റെയിൽവേ പാളത്തിന് സമീപമുള്ള സമീപമുള്ള വലിയ മേലേതിൽ ക്ഷേത്രത്തിൽ എത്തിയതായിരുന്നു ഇരുവരും. പൊങ്കാല ഇടുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി തിരികെ വീട്ടിലേക്ക് പോകും വഴിയാണ് ദാരുണാന്ത്യം.

കുമാരിയുടെ വളർത്തു മകളായ ബുദ്ധിമാന്ദ്യം സംഭവിച്ച അമ്മു എന്ന കുട്ടി റെയിൽവേ പാളത്തിലേക്ക് കയറി നിൽക്കുകയായിരുന്നു. എന്നാൽ അതേ പാളത്തിലൂടെ ട്രെയിൻ വരുന്നത് കണ്ട് കുട്ടിയെ രക്ഷിക്കുന്നതിന് വേണ്ടി കുമാരി ഓടി പാളത്തിലേക്ക് കയറി. മകളെ രക്ഷിക്കുന്നതിനിടയിൽ ട്രെയിൻ തട്ടി ഇരുവരും മരിക്കുകയായിരുന്നു. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

ALSO READ:  ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനം, കനത്ത ചൂട് വെല്ലുവിളി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; വള്ളിയൂർക്കാവിൽ വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം

മാനന്തവാടി: പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം. വയനാട് മാനന്തവാടിയിലെ വള്ളിയൂർക്കാവിലാണ് സംഭവം. പച്ചക്കറികൾ ഉന്തുവണ്ടിയിൽ കൊണ്ടുപോയി വില്പന നടത്തിയിരുന്ന വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കൽ സ്വദേശി ശ്രീധരൻ (65) ആണ് അപകടത്തിൽ മരിച്ചത്.

മോഷണക്കേസ് പ്രതിയെ കോടതിയിൽ ഹാജരാക്കാൻ വേണ്ടി കൊണ്ടുപോകുന്നതിനിടെ ആയിരുന്നു അപകടം. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ വള്ളിയൂർക്കാവ് അമ്പലത്തിനടുത്ത് വെച്ചാണ് പോലീസ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ട് നീങ്ങി തലകീഴായി മറിഞ്ഞത്. അതിനിടെ വഴിയോര കച്ചവടക്കാരനും വാഹനത്തിനിടയിൽ പെടുകയായിരുന്നു. അമിത വേഗത്തിൽ ആയിരുന്നു പോലീസ് വാഹനം വന്നതെന്ന് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ പറയുന്നു.

സംഭവസ്ഥലത്ത് നിന്ന് പോലീസ് ജീപ്പ് മാറ്റുന്നത് നാട്ടുകാർ തടഞ്ഞു. ആർഡിഒ സ്ഥലം സന്ദർശിക്കാത്ത ജീപ്പ് മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. അതേസമയം, മരിച്ച ശ്രീധരന്റെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.