AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Panampilly Nagar Parks: പനമ്പിള്ളി നഗറിലെ ആ രണ്ട് പാര്‍ക്കുകള്‍ വെറുതെ പൂട്ടിയതല്ല; പിന്നില്‍ നിഗൂഢത

Why Are Two Parks Closed in Panampilly Nagar Kochi: 1980 മുതല്‍ ഈ രണ്ട് പാര്‍ക്കുകളുമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. നഗരത്തിലെ വിനോദകേന്ദ്രങ്ങളുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് എല്ലാവര്‍ക്കുംം അറിയാം. എന്നാല്‍ ഈ പാര്‍ക്കുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം, അവ ആളുകള്‍ക്കായി തുറന്നുകൊടുക്കാന്‍ സാധിച്ചിട്ടില്ല.

Panampilly Nagar Parks: പനമ്പിള്ളി നഗറിലെ ആ രണ്ട് പാര്‍ക്കുകള്‍ വെറുതെ പൂട്ടിയതല്ല; പിന്നില്‍ നിഗൂഢത
പ്രതീകാത്മക ചിത്രം Image Credit source: Saurav Pandey Photography/ Getty Images
Shiji M K
Shiji M K | Published: 18 Apr 2026 | 08:00 AM

വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ കൊച്ചിയില്‍ ധാരാളം പാര്‍ക്കുകളുണ്ട്. കൊച്ചി പനമ്പിള്ളി നഗറില്‍ നനവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്ന രണ്ട് പാര്‍ക്കുകളാണ് എംഐജി പാര്‍ക്കും ഗോള്‍ഡന്‍ പാര്‍ക്കും. എന്നാല്‍ അവ ഇപ്പോഴും പൂര്‍ണമായി തുറന്നിട്ടില്ല. വേനല്‍ക്കാലത്ത് സായാഹ്നങ്ങള്‍ ആസ്വദിക്കാനായി എത്തുന്നവര്‍ക്ക് ഇവിടെയെത്തുമ്പോള്‍ നിരാശയോടെ മാത്രമേ മടങ്ങാന്‍ സാധിക്കൂ.

എന്തുകൊണ്ട് തുറക്കുന്നില്ല?

1980 മുതല്‍ ഈ രണ്ട് പാര്‍ക്കുകളുമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. നഗരത്തിലെ വിനോദകേന്ദ്രങ്ങളുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് എല്ലാവര്‍ക്കുംം അറിയാം. എന്നാല്‍ ഈ പാര്‍ക്കുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം, അവ ആളുകള്‍ക്കായി തുറന്നുകൊടുക്കാന്‍ സാധിച്ചിട്ടില്ല. നിരവധി കാരണങ്ങളാണ് അതിന് മുന്‍ കൗണ്‍സിലറായ അഞ്ജന ടീച്ചര്‍ മുന്നോട്ടുവെക്കുന്നത്.

യുവാക്കള്‍ വാഹനങ്ങളുമായി ഇവിടെ എത്തുന്നത് പതിവാണ്. രാത്രിയിലും പുലര്‍ച്ചെയുമെല്ലാം യുവാക്കള്‍ അലഞ്ഞുതിരിയുകയും നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യാന്‍ തുടങ്ങി. പാര്‍ക്കില്‍ വെച്ചിരുന്ന പൂച്ചട്ടികളും മറ്റും കേടുവരുത്തുകയും ടൈലുകള്‍ പൊട്ടിക്കുകയും ചെയ്തു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘങ്ങളെത്തി പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കുകയും ചെയ്തിരുന്നതായി അവര്‍ പറയുന്നു.

Also Read: Kochi Highway: ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈവേ കൊച്ചിയിലോ? നീളം കേട്ട് ഞെട്ടരുത്

സമീപപ്രദേശങ്ങളിലുള്ള ഒന്‍പത് പാര്‍ക്കുകളില്‍ നിന്നായി ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് ഉള്‍പ്പെടെ ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പനമ്പിള്ളിയിലെ പാര്‍ക്കുകള്‍ സ്ഥിതി ചെയ്യുന്നത് റെസിഡന്‍ഷ്യല്‍ ഏരിയയിലാണ്. യുവാക്കളെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയതോടെ പ്രദേശവാസികളില്‍ നിന്ന് ധാരാളം പരാതികളും ലഭിച്ചു. അതിനാല്‍ പോലീസിന്റെ ഉപദേശത്തോടെയാണ് പാര്‍ക്ക് പൂട്ടിയതെന്നും അഞ്ജന ടീച്ചര്‍.

എന്നാല്‍ ഈ പാര്‍ക്കുകള്‍ രണ്ടും പൂര്‍ണമായി അടച്ചിട്ടില്ല. രണ്ടിലേക്കും പ്രവേശിക്കാനുള്ള ചെറിയ ഗേറ്റുകള്‍ തുറന്നിരിക്കുന്നു. ഇവ എല്ലാ ദിവസവും രാവിലെ 6.30 മുതല്‍ രാത്രി 9 വരെ തുറന്നിരിക്കും. പാര്‍ക്കുകള്‍ തുറക്കാനും അടയ്ക്കാനുമുള്ള ചുമതല റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്കാണ്.

Follow Us