AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

National General Strike: നാളെ കെഎസ്ആർടിസി സർവീസ് നടത്തുമോ? വ്യക്തത നൽകി മന്ത്രി കെ.ബി. ഗണേഷ് കുമാർ

KSRTC Services to Continue Despite Strike :നാളെ നടക്കുന്ന അഖിലേന്ത്യ പണിമുടക്കില്‍ പങ്കെടുക്കാൻ കെഎസ്ആർടിസിയിൽ ഒരു യൂണിയനും കത്ത് നൽകിയിട്ടില്ലെന്നും പങ്കെടുക്കുമെന്ന് കരുതുന്നില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

National General Strike: നാളെ കെഎസ്ആർടിസി സർവീസ് നടത്തുമോ? വ്യക്തത നൽകി മന്ത്രി കെ.ബി. ഗണേഷ് കുമാർ
National General Strike
sarika-kp
Sarika KP | Published: 08 Jul 2025 12:16 PM

തിരുവനന്തപുരം: നാളെ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. നാളെ നടക്കുന്ന അഖിലേന്ത്യ പണിമുടക്കില്‍ പങ്കെടുക്കാൻ കെഎസ്ആർടിസിയിൽ ഒരു യൂണിയനും കത്ത് നൽകിയിട്ടില്ലെന്നും പങ്കെടുക്കുമെന്ന് കരുതുന്നില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ജീവനക്കാര്‍ സന്തുഷ്ടരാണെന്നും അതുകൊണ്ട് തന്നെ അവര്‍ക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു. മാത്രമല്ല, അവരുടെ ആരോഗ്യപ്രശ്‌നങ്ങളെല്ലാം പരിഗണിച്ചിട്ടുണ്ട്. അവര്‍ക്ക് ഒരു അസംതൃപ്തിയുമില്ലെന്ന് ​ഗണേഷ് കുമാർ പറഞ്ഞു. സമരം ചെയ്യാൻ പറ്റുന്ന ഒരു സാ​ഹചര്യമല്ല കെഎസ്ആര്‍ടിസിക്കുള്ളതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ സമരം ഉണ്ടായപ്പോള്‍ ആറ് ശതമാനം ജീവനക്കാർ മാത്രമേ അതില്‍ പങ്കെടുത്തിട്ടുള്ളൂ. അത് കെഎസ്ആര്‍ടിസിയുടെ മാറുന്ന സംസ്‌കാരമാണെന്ന് ഗതാഗതമന്ത്രി പറഞ്ഞു.

Also Read: ദേശീയ പണിമുടക്ക് കേരളത്തെ എങ്ങനെ ബാധിക്കും? കടകള്‍ തുറക്കുമോ?

അതേസമയം കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് 10 തൊഴിലാളി യൂണിയനുകളാണ് നാളെ സംയുക്തമായി രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് അർധരാത്രി 12 മണി മുതൽ നാളെ അർധരാത്രി 12 മണിവരെ 24 മണിക്കൂറാണ് പണിമുടക്ക്.