AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Nenmara Double Murder Case: ‘കൊടുവാളിൽ മരിച്ചവരുടെ ഡിഎൻഎ, സാക്ഷി മൊഴികളും നിർണായകം’; ചെന്താമരയ്ക്കെതിരെ കുറ്റപത്രം

Nenmara Double Murder Case: കൊലയ്ക്ക് ഉപയോ​ഗിച്ച കൊടുവാളിൽ നിന്ന് മരിച്ചവരുടെ ഡിഎൻഎയും കൊടുവാളിന്റെ പിടിയിൽ‌ നിന്നും പ്രതി ചെന്താമരയുടെ ഡിഎൻഎയും കണ്ടെടുത്തിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതിയുടെ വസ്ത്രത്തിൽ നിന്ന് സുധാകരന്റെയും ലക്ഷ്മിയുടെയും രക്തക്കറ കണ്ടെത്തിയിരുന്നു.

Nenmara Double Murder Case: ‘കൊടുവാളിൽ മരിച്ചവരുടെ ഡിഎൻഎ, സാക്ഷി മൊഴികളും നിർണായകം’; ചെന്താമരയ്ക്കെതിരെ കുറ്റപത്രം
ചെന്താമരImage Credit source: Social Media
Nithya Vinu
Nithya Vinu | Published: 25 Mar 2025 | 04:45 PM

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമ‍ർപ്പിച്ച് അന്വേഷണ സംഘം. 480 പേജുള്ള കുറ്റപത്രം ആലത്തൂ‍ർ കോടതിയിലാണ് സമർപ്പിച്ചത്. കേസിലാകെ 32 സാക്ഷികളും 30 ലധികം ശാസ്ത്രീയ തെളിവുകളുമാണുള്ളത്. പ്രതി ചെന്താമര മാനസിക രോ​ഗിയല്ലെന്ന് തെളിയിക്കുന്ന രേഖകളും കുറ്റപത്രത്തിലുണ്ട്.

കൊലപാതകത്തിലെ ഏക ദൃക്സാക്ഷിയായ സുധീഷിന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. ചെന്താമര ലക്ഷ്മിയെ കൊലപ്പെടുത്തുന്നത് കണ്ടതായാണ് സുധീഷിന്റെ മൊഴി. അതേസമയം പ്രതി കൊലയ്ക്ക് ഉപയോ​ഗിച്ച കൊടുവാളിൽ നിന്ന് മരിച്ചവരുടെ ഡിഎൻഎയും കൊടുവാളിന്റെ പിടിയിൽ‌ നിന്നും പ്രതി ചെന്താമരയുടെ ഡിഎൻഎയും കണ്ടെടുത്തിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതിയുടെ വസ്ത്രത്തിൽ നിന്ന് സുധാകരന്റെയും ലക്ഷ്മിയുടെയും രക്തക്കറ കണ്ടെത്തിയിരുന്നു.

2025 ജനുവരി 27നായിരുന്നു നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകം. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെയാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയുടെ അയൽവാസികളായിരുന്നു ഇരുവരും. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ചെന്താമര സുധാകരനെയും ലക്ഷ്മിയേയും വെട്ടിക്കൊന്നത്.

തന്റെ കുടുംബം നശിക്കാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു പ്രതിയുടെ വിശ്വാസം. ഭാര്യയും മകളും തന്നിൽ നിന്ന് അകലാൻ കാരണം ഇവർ കൂടോത്രം നടത്തിയതിനാൽ ആണെന്നായിരുന്നു ചെന്താമര വിശ്വാസിച്ചിരുന്നത്. ഇതിന്റെ വൈരാ​ഗ്യത്തിലാണ് സജിതയെ ആദ്യം കൊലപ്പെടുത്തിയത്. പുഷ്പയേയും കൊല്ലാൻ പദ്ധതിയിട്ടതായി പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. ഇരട്ടക്കൊലയ്ക്ക് ശേഷം കാട്ടിലേക്ക് കടന്ന പ്രതിയെ ജനുവരി 29ന് പുലർച്ചെയാണ് പൊലീസ് പിടി കൂടിയത്.

തുടർന്ന് പ്രതി ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കോടതി ജാമ്യ ഹർജി തള്ളി. ചെന്താമരയെ പുറത്ത് വിട്ടാൽ നാട്ടുകാരുെ ജീവന് ഭീക്ഷണിയാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചു. ചെന്താമരയുടെ അറസ്റ്റ് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്നായിരുന്നു ചെന്താമരയുടെ അഭിഭാഷകന്റെ വാദം. താൻ കുറ്റസമ്മത മൊഴി നല്‍കിയിട്ടില്ലെന്നും അതെല്ലാം പൊലീസ് എഴുതി ചേര്‍ത്ത് ഒപ്പുവെപ്പിച്ചതാണെന്നും ചെന്താമര കോടതിയില്‍ വാദിച്ചു. എന്നാല്‍ ചെന്താമരയുടെ വാദങ്ങളെ പ്രോസിക്യൂഷന്‍ നിരസിച്ചു. കൊലപാതകത്തിന് ശേഷം ആയുധവുമായി പ്രതി പോകുന്നത് കണ്ട സാക്ഷികള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. 2019ൽ സജിത കൊലപാതകകേസിൽ ചെന്താമരയുടെ ജാമ്യം കോടതി റദ്ദാക്കി.

Follow Us