Nenmara Double Murder Case: ചെന്താമരയുടെ ക്രൂരതയ്ക്ക് വധശിക്ഷയോ? നെന്മാറ ഇരട്ടക്കൊലക്കേസിൽ വിധി ഇന്ന്

Nenmara Double Murder Case Verdict Today: അമിക്കസ് ക്യൂറി നിയോഗിച്ച അഭിഭാഷക സംഘം കഴിഞ്ഞ ദിവസങ്ങളിൽ പ്രതി ചെന്താമരയുമായി സംസാരിച്ചിരുന്നു. ഇതുസംബന്ധിച്ച മിറ്റിഗേഷൻ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. പ്രതിക്ക് ലഭിക്കാവുന്ന ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനായി കോടതിക്ക് സമർപ്പിക്കുന്ന രേഖയാണിത്. വീഡിയോ കോൺഫറൻസ്‌ വഴിയാകും പ്രതിയെ ഹാജരാക്കുക.

Nenmara Double Murder Case: ചെന്താമരയുടെ ക്രൂരതയ്ക്ക് വധശിക്ഷയോ? നെന്മാറ ഇരട്ടക്കൊലക്കേസിൽ വിധി ഇന്ന്

ചെന്താമര

Updated On: 

16 Jul 2026 | 08:59 AM

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്. നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിൽ തിരുത്തമ്പാടം സുധാകരൻ (55), അമ്മ ലക്ഷ്‌മി (75) എന്നിവരെ അയൽവാസി ചെന്താമര കൊലപ്പെടുത്തിയ കേസ് കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ജില്ലാ ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സിലിന്റെ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമായിരിക്കും വിധി പറയുന്നത്.

അമിക്കസ് ക്യൂറി നിയോഗിച്ച അഭിഭാഷക സംഘം കഴിഞ്ഞ ദിവസങ്ങളിൽ പ്രതി ചെന്താമരയുമായി സംസാരിച്ചിരുന്നു. ഇതുസംബന്ധിച്ച മിറ്റിഗേഷൻ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. പ്രതിക്ക് ലഭിക്കാവുന്ന ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനായി കോടതിക്ക് സമർപ്പിക്കുന്ന രേഖയാണിത്. വീഡിയോ കോൺഫറൻസ്‌ വഴിയാകും പ്രതിയെ ഹാജരാക്കുക.

ചെന്താമര കുറ്റക്കാരൻ

ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെന്നത് ജോർജ് കണ്ടെത്തി. തുടർന്ന്‌ ബുധനാഴ്‌ച ശിക്ഷാവിധിയിൽ വാദം കേട്ടു. പ്രതിക്ക്‌ വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം. ചെന്താമര സ്ഥിരം കുറ്റവാളിയാണെന്നും സമൂഹത്തിന് തന്നെ ആപത്താണെന്നും വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

ALSO READ: ഓപ്പറേഷന്‍ തൂഫാന് കൈകൊടുത്ത് മുഖ്യമന്ത്രി വിജയ്, കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുക്കും

അതേസമയം, പ്രതിക്ക് മാനസാന്തരപ്പെടാൻ അവസരം നൽകണമെന്നാണ് പ്രതിഭാ​ഗം വാദിച്ചത്. മുൻകാല സ്വഭാവം പരി​ഗണിക്കരുതെന്നും സാഹചര്യ തെളിവാണുള്ളത്, പ്രത്യക്ഷ തെളിവില്ലെന്നും പ്രതിഭാ​ഗം വാദത്തിൽ ചൂണ്ടിക്കാട്ടി.

നെന്‍മാറ ഇരട്ടക്കൊലക്കേസ്

ജനുവരി 27നാണ് കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസ് നടന്നത്. ചെന്താമര അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 6 വർഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്താണ് കൊന്നത്. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഈ ഇരട്ടക്കൊല. ഭാര്യയും മകളും തന്നെ ഉപേക്ഷിച്ചു പോകാൻ കാരണം നീളൻ മുടിയുള്ളൊരു സ്ത്രീയാണെന്ന് ജ്യോത്സ്യൻ പറഞ്ഞതാണ് അയൽവാസിയായ സജിതയോടും കുടുംബത്തോടും തീർത്താൽ തീരാത്ത പകയായി മാറിയത്.

കേസിൽ 132 സാക്ഷികളും 30 ശാസ്‌ത്രീയ തെളിവുകളുമാണുള്ളത്. ഒളിവിൽ പോയ പ്രതിക്കായി രണ്ട് ദിവസം നീണ്ട തിരച്ചിലാണ് നാട്ടുകാരും അധികൃതരും ചേർന്ന് നടത്തിയത്. പിറ്റേദിവസം രാത്രി 11 മണിയോടെ ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 5ന് സുധാകരനെയും ലക്ഷ്മിയെയും കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിലും തെളിവെടുപ്പ് നടത്തി. ഫെബ്രുവരി 18ന് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി കോടതി ഉത്തരവിറക്കി.

മാർച്ച് മൂന്നിന് കേസിൽ സാക്ഷികളുടെ രഹസ്യ മൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. മാർച്ച് 25നാണ് കേസിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്.  ഫെബ്രുവരി 23 മുതൽ മെയ് ആറ് വരെയാണ് കേസിൽ വിശദമായ വിചാരണ നടന്നത്. 132 സാക്ഷികളിൽ നാവ് പേർ കൂറുമാറുകയും ചെയ്തിരുന്നു.

English Summary:

Palakkad Additional Sessions Court has reserved its decision on the sentence for Chenthamara, who was convicted in the sensational Pothundy-Nenmara double murder case, and will consider the mitigation report submitted by the defence before pronouncing the punishment.

Loading...
Unable to load recommendations.
Follow Us
Related Stories
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി