New Year Special Train: ന്യൂയർ സമ്മാനം ദാ വന്നൂ; രാജ്യറാണിക്ക് പുതിയ രണ്ടു കോച്ചുകൾ കൂടി, കൂടുതൽ മെമു സർവീസുണ്ടാകുമോ?

New Year 2026 Special Train Update: പുതുക്കിയ കോച്ചുകളുമായി ഡിസംബർ 31മുതൽ കൊച്ചുവേളിയിൽ നിന്ന് രാജ്യറാണി സർവീസ് ആരംഭിക്കുന്നതാണ്. അവധി ദിവസങ്ങളായതിനാൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റ് കിട്ടാതെ വലയുന്നവർക്ക് ഇത് ഏറെ ആശ്വാസമാകും.

New Year Special Train: ന്യൂയർ സമ്മാനം ദാ വന്നൂ; രാജ്യറാണിക്ക് പുതിയ രണ്ടു കോച്ചുകൾ കൂടി, കൂടുതൽ മെമു സർവീസുണ്ടാകുമോ?

New Year Special Train

Published: 

25 Dec 2025 | 03:02 PM

തിരുവനന്തപുരം: മലയാളികളെ ഞെട്ടിച്ച് വീണ്ടും ഇന്ത്യൻ റെയിൽവേ. വടക്കൻ കേരളത്തിലുള്ളവർക്ക് പുതുവത്സര സമ്മാനമായി നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി അനുവദിച്ച് റെയിൽവേ. ഒരു എസി ത്രീ ടയർ കോച്ചും ഒരു സ്ലീപ്പർ കോച്ചുമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇതോടെ ട്രെയിനിലെ ആകെ കോച്ചുകളുടെ എണ്ണം 14ൽ നിന്ന് 16 ആയി വർദ്ധിക്കും. അവധി ദിവസങ്ങളായതിനാൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റ് കിട്ടാതെ വലയുന്നവർക്ക് ഇത് ഏറെ ആശ്വാസമാകും.

പുതുക്കിയ കോച്ചുകളുമായി ഡിസംബർ 31മുതൽ കൊച്ചുവേളിയിൽ നിന്ന് രാജ്യറാണി സർവീസ് ആരംഭിക്കുന്നതാണ്. നിലമ്പൂർ – മൈസൂരു റെയിൽവേ ആക്ഷൻ കൗൺസിലിന്റെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് യാത്രക്കാരുടെ ദീർഘകാലമായുള്ള ഈ ആവശ്യം റെയിൽവേ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.

ALSO READ: ബെംഗളൂരു മലയാളികൾക്ക് സന്തോഷവാർത്ത; ക്രിസ്തുമസിന് നാട്ടിലെത്താൻ കെഎസ്ആർടിസി വക 17 ബസുകൾ

രാത്രികാല യാത്രയിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഒന്നാണ് രാജ്യറാണി. തിരക്ക് വർദ്ധിക്കുന്ന സമയങ്ങളിൽ സീറ്റ് കിട്ടാനില്ലാതെ നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നത്. പുതിയ കോച്ചുകൾ വരുന്നതോടെ ഈ പരാതിക്ക് പരിഹാരമാകും. യാഡ് നവീകരണവും പ്ലാറ്റ്‌ഫോം വികസനവും പൂർത്തിയാകുന്നതോടെ രാജ്യറാണി എക്സ്പ്രസിൽ ഇനിയും കോച്ചുകൾ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ മെമു സർവീസുണ്ടാകുമോ?

നിലമ്പൂർ – ഷൊർണൂർ പാതയിൽ കൂടുതൽ മെമു സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡിന് ശുപാർശ നൽകിയിട്ടുണ്ട്. പാതയുടെ വൈദ്യുതീകരണം പൂർത്തിയായ സാഹചര്യത്തിൽ മെമു സർവീസുകൾ വർദ്ധിപ്പിക്കുന്നത് ഹ്രസ്വദൂര യാത്രക്കാർക്ക് ​ഗുണകരമാകുമെന്നും ശുപാർശിയിൽ പറയുന്നു. അതിനാൽ ഭാവിയിൽ ഈ റൂട്ടിൽ യാത്രക്കാരുടെ ആവശ്യ പ്രകാരം മെമു സർവീസുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാത്രി താജ്മഹൽ കാണാൻ പറ്റുമോ?
അവോക്കാഡോ ഓയിൽ ഇത്ര വലിയ സംഭവമോ?
വീടിന് മുമ്പിൽ തെങ്ങ് ഉണ്ടെങ്കിൽ ദോഷമോ?
തേന്‍ ചൂടാക്കിയാല്‍ പ്രശ്‌നമോ?
റീൽസ് എടുക്കാൻ റെഡ് സിഗ്നൽ; ട്രെയിൻ നിർത്തിച്ച് വിദ്യാർഥികൾ
അയ്യേ, ഇതു കണ്ടോ; ഹോട്ടലിലെ ന്യൂഡില്‍സ് ആദ്യം എലിക്ക്, പിന്നെ മനുഷ്യന്; വിജയവാഡയിലെ ദൃശ്യങ്ങള്‍
പ്രാര്‍ത്ഥനാ നിര്‍ഭരം! ക്രിസ്മസ് ദിനത്തില്‍ പള്ളികളിലെത്തിയ ഭക്തര്‍
ഭാഗ്യത്തിന് രക്ഷപ്പെട്ടു ! കോതമംഗലത്ത് ആനക്കൂട്ടത്തില്‍ നിന്നു വനപാലകര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌