AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sales Incentive: ബാങ്ക് ജീവനക്കാര്‍ക്ക് ഇനി ഇന്‍സെന്റീവ് കിട്ടില്ല; നിര്‍ത്തലാക്കാന്‍ നീക്കം

RBI Stops Bank Employee Incentives: ബാങ്കുകള്‍ വിവിധ ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നതിന് പ്രത്യേക ഓഫറുകള്‍, നിരക്കുകള്‍ എന്നിവ വാഗ്ദാനം ചെയ്യരുതെന്നും ആര്‍ബിഐ നിര്‍ദേശിക്കുന്നു. മാത്രമല്ല ഇത്തരം ഉത്പന്നങ്ങള്‍ നില്‍ക്കാനായി ഉപഭോക്താക്കളുടെ വിലയേറിയ സമയം ടെലിമാര്‍ക്കറ്റിങ് വഴി നശിപ്പിക്കരുതെന്നും ആര്‍ബിഐ വ്യക്തമാക്കി.

Sales Incentive: ബാങ്ക് ജീവനക്കാര്‍ക്ക് ഇനി ഇന്‍സെന്റീവ് കിട്ടില്ല; നിര്‍ത്തലാക്കാന്‍ നീക്കം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യImage Credit source: PTI
Shiji M K
Shiji M K | Published: 17 Feb 2026 | 04:48 PM

രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഇന്‍സെന്റീവ് നിര്‍ത്താലാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നീക്കം. മറ്റ് സ്വകാര്യ കമ്പനികളുടെ ഇന്‍ഷുറന്‍സ് പോളിസികള്‍, ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവ വില്‍ക്കുന്നത് ഉപഭോക്താക്കളില്‍ തെറ്റിധാരണ ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ ഇത്തരം ഉത്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നത് വഴി കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ഇന്‍സെന്റീവുകള്‍ നിരോധിക്കാനാണ് ആര്‍ബിഐ തീരുമാനം.

ആര്‍ബിഐയുടെ പുതിയ കരട് രേഖ പ്രകാരം ഉപഭോക്തൃ ആവശ്യങ്ങള്‍ക്ക് യോജിച്ച ഉത്പന്നങ്ങള്‍ മാത്രമേ ഇനി മുതല്‍ ബാങ്കുകള്‍ വഴി വില്‍ക്കാനാകൂ. ഇവ വില്‍ക്കുന്നതിന് ഉപഭോക്താവിന്റെ സമ്മതം വിശദമാക്കുകയും വേണം. ആരെങ്കിലും ഉത്പന്നത്തെ കുറിച്ച് തെറ്റായ വിവരം നല്‍കിയതിനാലാണ് അവ വാങ്ങിച്ചതെന്ന് ഉപഭോക്താവ് ചൂണ്ടിക്കാട്ടുകയാണെങ്കില്‍ ബാങ്ക് ജീവനക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും.

ബാങ്കുകള്‍ വിവിധ ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നതിന് പ്രത്യേക ഓഫറുകള്‍, നിരക്കുകള്‍ എന്നിവ വാഗ്ദാനം ചെയ്യരുതെന്നും ആര്‍ബിഐ നിര്‍ദേശിക്കുന്നു. മാത്രമല്ല ഇത്തരം ഉത്പന്നങ്ങള്‍ നില്‍ക്കാനായി ഉപഭോക്താക്കളുടെ വിലയേറിയ സമയം ടെലിമാര്‍ക്കറ്റിങ് വഴി നശിപ്പിക്കരുതെന്നും ആര്‍ബിഐ വ്യക്തമാക്കി.

Also Read: PF Calculator : 25 വർഷം ജോലി ചെയ്താൽ പിഎഫിൽ 1 കോടി? എങ്ങനെ

ഒരു ബാങ്കിന് സ്വന്തം ഉത്പന്നത്തിന്റെയോ സേവനത്തിന്റെയോ വില്‍പന നടക്കുന്നതിലൂടെ മറ്റ് സ്ഥാപനങ്ങളുടെ ഉത്പന്നമോ സേവനമോ കൂട്ടിച്ചേര്‍ക്കാനാകില്ല. വിവിധ കമ്പനികളില്‍ നിന്നുള്ള ഓപ്ഷനുകള്‍ക്കിടയില്‍ നിന്ന് മികച്ചത് തിരഞ്ഞെടുക്കാന്‍ ഉപഭോക്താവിനെ അനുവദിക്കണമെന്നും കരടില്‍ നിര്‍ദേശമുണ്ട്. 2026 ജൂലൈ 1 മുതല്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.