Nilambur By Election 2025: കോവിഡ് കടുക്കുന്നു, നിലമ്പൂരിൽ ആൾക്കൂട്ട പ്രചാരണം വേണ്ട, തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ പരാതി
Complaint against Mass Campaign in Nilambur : സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലം കണക്കിലെടുത്ത് പാലായിൽ പ്രവര്ത്തിക്കുന്ന മഹാത്മഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് പരാതി നൽകിയിരിക്കുന്നത് എന്നാണ് വിവരം.
മലപ്പുറം: കേരളത്തിൽ കോവിഡ് കടുക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികളും ആരംഭിച്ചു കഴിഞ്ഞു. ഈ ചുറ്റുപാടിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചാരണം വിലക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരിക്കുന്നു. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലം കണക്കിലെടുത്ത് പാലായിൽ പ്രവര്ത്തിക്കുന്ന മഹാത്മഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് പരാതി നൽകിയിരിക്കുന്നത് എന്നാണ് വിവരം.
അതേസമയം, രാജ്യത്ത് സജീവമായ അണുബാധകളുടെ എണ്ണം 6,000 ത്തോട് അടുക്കുകയാണ്. LF.7, XFG, JN.1, അടുത്തിടെ കണ്ടെത്തിയ NB.1.8.1 സബ് വേരിയന്റ് എന്നിവയുൾപ്പെടെയുള്ള പുതിയ വകഭേദങ്ങളാണ് ഇപ്പോഴത്തെ വ്യാപനത്തിന് കാരണമായിരിക്കുന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Also read – കോവിഡ് കേസുകൾ കുതിച്ചുയരുന്നു; ഗർഭിണി ഉൾപ്പെടെ നാല് മരണം
തൊട്ടുപിന്നാലെ ന്യൂഡൽഹി, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുമുണ്ട്.കേരളത്തിൽ നിലവിൽ 1806 കോവിഡ് രോഗികളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 127 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര (577), ഗുജറാത്ത് (717), ഡൽഹി (622), പശ്ചിമ ബംഗാൾ (538), കർണാടക (444), തമിഴ്നാട് (194) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുകൾ.
കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവിന് പിന്നാലെ, ഓക്സിജനും ജീവൻ രക്ഷാ മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ മെഡിക്കൽ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നാല് മരണങ്ങളും മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ്. മരിച്ചവരിൽ ഒമ്പത് മാസം ഗർഭിണിയായ 45 വയസ്സുള്ള ഒരു സ്ത്രീയും ഉൾപ്പെടുന്നു എന്നതും ഞെട്ടിക്കുന്ന വാർത്തയാണ്.