Nilambur By Election 2025: കോവിഡ് കടുക്കുന്നു, നിലമ്പൂരിൽ ആൾക്കൂട്ട പ്രചാരണം വേണ്ട, തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ പരാതി

Complaint against Mass Campaign in Nilambur : സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലം കണക്കിലെടുത്ത് പാലായിൽ പ്രവര്ത്തിക്കുന്ന മഹാത്മഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് പരാതി നൽകിയിരിക്കുന്നത് എന്നാണ് വിവരം.

Nilambur By Election 2025: കോവിഡ് കടുക്കുന്നു, നിലമ്പൂരിൽ ആൾക്കൂട്ട പ്രചാരണം വേണ്ട, തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ പരാതി

Nilambur By Election 2025

Published: 

07 Jun 2025 | 06:51 PM

മലപ്പുറം: കേരളത്തിൽ കോവിഡ് കടുക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികളും ആരംഭിച്ചു കഴിഞ്ഞു. ഈ ചുറ്റുപാടിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചാരണം വിലക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരിക്കുന്നു. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലം കണക്കിലെടുത്ത് പാലായിൽ പ്രവര്ത്തിക്കുന്ന മഹാത്മഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് പരാതി നൽകിയിരിക്കുന്നത് എന്നാണ് വിവരം.

അതേസമയം, രാജ്യത്ത് സജീവമായ അണുബാധകളുടെ എണ്ണം 6,000 ത്തോട് അടുക്കുകയാണ്. LF.7, XFG, JN.1, അടുത്തിടെ കണ്ടെത്തിയ NB.1.8.1 സബ് വേരിയന്റ് എന്നിവയുൾപ്പെടെയുള്ള പുതിയ വകഭേദങ്ങളാണ് ഇപ്പോഴത്തെ വ്യാപനത്തിന് കാരണമായിരിക്കുന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Also read – കോവിഡ് കേസുകൾ കുതിച്ചുയരുന്നു; ​ഗർഭിണി ഉൾപ്പെടെ നാല് മരണം

തൊട്ടുപിന്നാലെ ന്യൂഡൽഹി, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുമുണ്ട്.കേരളത്തിൽ നിലവിൽ 1806 കോവിഡ് രോ​ഗികളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 127 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര (577), ​ഗുജറാത്ത് (717), ഡൽഹി (622), പശ്ചിമ ബം​ഗാൾ (538), കർണാടക (444), തമിഴ്നാട് (194) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുകൾ.

കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവിന് പിന്നാലെ, ഓക്സിജനും ജീവൻ രക്ഷാ മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ മെഡിക്കൽ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നാല് മരണങ്ങളും മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ്. മരിച്ചവരിൽ ഒമ്പത് മാസം ഗർഭിണിയായ 45 വയസ്സുള്ള ഒരു സ്ത്രീയും ഉൾപ്പെടുന്നു എന്നതും ഞെട്ടിക്കുന്ന വാർത്തയാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
Kerala Rain: മഴക്കെടുതിയിൽ കേരളം, ആറ് മരണം; നാല് പേരെ കാണാനില്ല
California Double Murder: കണ്ണീരോടെ ജന്മനാട്!; കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
Sabarimala Aravana Shortage: ശബരിമലയിൽ അരവണ പ്രതിസന്ധി കടുക്കുന്നു; കൈയിലുള്ളത് 5000 ടിൻ, ഭക്തരുടെ ബുക്കിംഗ് ഇരട്ടി
Kerala Weather Update: ന്യൂനമർദ്ദം ശക്തമാകുന്നു! ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് ഇന്നും മഴ കനക്കും
“അന്ന് എതിർത്ത ചാനലിനെ ഇന്ന് പിന്തുണയ്ക്കുന്നേ”: റിപ്പോർട്ടർ ചാനൽ പിന്തുണയിൽ നിലപാട് വ്യക്തമാക്കി എം സ്വരാജ്
രാത്രിയിലും ജാഗ്രത വേണം! രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത
56 കിലോമീറ്റർ മൈലേജ്, വില 1 ലക്ഷത്തിന് താഴെ - ഹീറോ ഡെസ്റ്റിനി 110
6000mAh ബാറ്ററി, 50MP ക്യാമറ, 5G ഫോൺ; വില 13999 രൂപ മാത്രം
തക്കാളി മതി, മുഖത്തെ ടാൻ അകറ്റാം
റൺമല കയറി സ്മൃതി മന്ദാനയ്ക്ക് ചരിത്ര നേട്ടം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു