Nilambur By-Election Result 2025: ‘എല്ലാവരും ഒറ്റക്കെട്ടായി നിന്നു, ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല’; അടൂർ പ്രകാശ്

Nilambur By Election Result 2025: അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അടച്ച വാതിൽ തുറക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും യുഡിഎഫ് നേതൃത്വം കൂട്ടായി തീരുമാനമെടുക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

Nilambur By-Election Result 2025: എല്ലാവരും ഒറ്റക്കെട്ടായി നിന്നു, ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല; അടൂർ പ്രകാശ്

Adoor Prakash

Published: 

23 Jun 2025 | 12:41 PM

നിലമ്പൂരിലെ വിജയം ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമാണെന്ന് യുഡിഎഫ് കൺവീനർ അടൂർപ്രകാശ്. വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല. ഒറ്റക്കെട്ടായി വലിയ തയ്യാറെടുപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നിലമ്പൂരിലെ വോട്ടർമാരോട് കടപ്പെട്ടിരിക്കുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു.

കൂടാതെ അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അടച്ച വാതിൽ തുറക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും യുഡിഎഫ് നേതൃത്വം കൂട്ടായി തീരുമാനമെടുക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. രാഷ്ട്രീയത്തിൽ പൂർണമായി അടഞ്ഞ വാതിലുകളില്ലെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചിരുന്നത്.

അൻവറിനെ ആരും കൂട്ടാതെ ഇരുന്നതല്ല, കൂടാതെ ഇരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വോട്ടുകൾ നേടുന്ന അൻവറിന്റെ സാന്നിധ്യം തള്ളിക്കളയാനാവില്ല. അൻവറിനെ യുഡിഎഫിൽ എടുക്കുമോ എന്ന കാര്യം പിന്നീട് ചർച്ച ചെയ്യും. കഴിഞ്ഞ ഒമ്പത് വർഷം അദ്ദേഹം നിലമ്പൂരിൽ എംഎൽഎ ആയിരുന്നു. അതുകൊണ്ട് തന്നെ അൻവർ ഫാക്ടർ അവിടെ ഉണ്ടായിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

11005 വോട്ടിനാണ് സിപിഎമ്മിന്റെ സ്വരാജിനെ തോൽപ്പിച്ച് നിലമ്പൂരിൽ യുഡിഎഫിന്റെ ആര്യാടൻ ഷൗക്കത്ത് വിജയം സ്വന്തമാക്കിയത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമാണിത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺ​ഗ്രസിന്റെ കെ ബാബുവിനോട് പരാജയപ്പെട്ടിരുന്നു. എൽഡിഎഫ് 65661, യുഡിഎഫ് 76666, അൻവർ 19593, ബിജെപി 7593 എന്നിങ്ങനെയാണ് വോട്ട് നില.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
ഓപ്പറേഷൻ തെളിമ: 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും പലഹാരങ്ങളും നശിപ്പിച്ചു, സംസ്ഥാന വ്യാപക പരിശോധന
Bus Strike: സംസ്ഥാനത്ത് നവംബർ 3 മുതൽ സ്വകാര്യ ബസ്സ് സമരം, നിരക്ക് വർദ്ധനവുൾപ്പെടെ നിരവധി ആവശ്യങ്ങൾ
Diwali Special Train: ദീപാവലി സ്പെഷ്യൽ ട്രെയിൻ; ബുക്കിങ് ആരംഭിച്ചു, ഡൽഹിയിൽ നിന്ന് കൊച്ചുവേളിയിലേക്ക് സർവീസ്
Cheranalloor Accident: ചേരാനല്ലൂർ വാഹനാപകടം , സി.ഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ
ഗർഭച്ഛിദ്രം വേണ്ട, ജനിച്ചയുടൻ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാം; ദമ്പതികൾക്ക് ഹൈക്കോടതിയുടെ അനുമതി
Kerala Lottery Result: സ്ത്രീശക്തി SS-543 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി രൂപയുടെ ഭാഗ്യം നിങ്ങളെ തേടിയെത്തിയോ?
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
മുടി വളരാൻ എണ്ണ തേക്കേണ്ടത്  എപ്പോൾ? അറിയാം ശരിയായ രീതി
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്