Ramya Haridas: ചിറയൻകീഴിലെ കൂട്ടയടിയിൽ രമ്യക്കെതിരെ നടപടിയില്ല; കെസി വേണുഗോപാലിനെ കണ്ട് എംഎൽഎ
Ramya Haridas: അമ്മയ്ക്ക് പുറമേ ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പാലത്തിനുമെതിരെയും കെപിസിസി അന്വേഷണ സമിതി അച്ചടക്ക നടപടി ശുപാർശ ചെയ്യില്ല എന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. ജനപ്രതിനിധികൾക്കെതിരെ നടപടിയെടുക്കുന്നത് സാധാരണമാകുമെന്ന് വിലയിരുത്തലാണ് ഈ നീക്കം.ഇതിനിടെ രമ്യ ഹരിദാസിനെ ബന്ധപ്പെട്ട എം എം ഹസ്സന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയും ഫോണിലൂടെ സംഭവത്തിന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞിരുന്നു......

Remya Haridas
തിരുവനന്തപുരം: ചിറയൻകീഴിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ കൂട്ടയടിയിൽ രമ്യാ ഹരിദാസ് എംഎൽഎക്ക് എതിരെ നടപടി ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. അമ്മയ്ക്ക് പുറമേ ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പാലത്തിനുമെതിരെയും കെപിസിസി അന്വേഷണ സമിതി അച്ചടക്ക നടപടി ശുപാർശ ചെയ്യില്ല എന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. ജനപ്രതിനിധികൾക്കെതിരെ നടപടിയെടുക്കുന്നത് സാധാരണമാകുമെന്ന് വിലയിരുത്തലാണ് ഈ നീക്കം.
ഇതിനിടെ രമ്യ ഹരിദാസിനെ ബന്ധപ്പെട്ട എം എം ഹസ്സന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയും ഫോണിലൂടെ സംഭവത്തിന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. സംഘർഷകവുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസിന്റെ ഭാഗം നേരിട്ട് കേട്ടതിനു ശേഷം അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുവാനാണ് എം എം ഹസ്സൻ തീരുമാനിച്ചിട്ടുള്ളത്.
ALSO READ:രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
അതേസമയം ചിറയിൻകീഴിൽ ഉണ്ടായ കോൺഗ്രസ് നേതാക്കളുടെ കൂട്ടയടിയിൽ എംഎൽഎ രമ്യ ഹരിദാസ് തെറ്റിദ്ധരിപ്പിച്ചതായി റിപ്പോർട്ട്. ഡൽഹിയിൽ ആയതിനാൽ അന്വേഷണസമിതിക്ക് മുൻപാകെ നേരിട്ട് ഹാജരാകാൻ സാധിക്കില്ല എന്ന് പറഞ്ഞ് രമ്യ ഇന്നലെ രാത്രി പാലക്കാട് എത്തി ഡിസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിയെ കണ്ടു. രമ്യ ഹരിദാസിനെതിരെയും അച്ചടക്ക നടപടി ഉണ്ടാകുമെന്ന് സൂചനയ്ക്കിടയിൽ ആയിരുന്നു കെസിയുമായുള്ള രമ്യയുടെ കൂടിക്കാഴ്ച. പാലക്കാട് ഡിസിസി പ്രസിഡന്റ് മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ആയിരുന്നു കെസി വേണുഗോപാൽ രാത്രിയിൽ പാലക്കാട് എത്തിയത്.
ഇതിനിടയിലാണ് രമ്യ ഹരിദാസുമായി കൂടിക്കാഴ്ച്ച നടത്തിയത്. രമ്യ ഹരിദാസ് ഡൽഹിയിൽ ആണെന്നും തിരിച്ചെത്തിയശേഷം നേരിൽ കാണും അവരുമായി ഫോണിൽ സംസാരിച്ചു എന്നായിരുന്നു സമിതിയുടെ അധ്യക്ഷനായ എം എം ഹസ്സൻ വിശദീകരണം നൽകിയത്. അതേസമയം സംഭവത്തിൽ ഒപ്പം ഉണ്ടായിരുന്ന പാളയം പ്രദീപ് തന്റെ സ്റ്റാഫ് ലിസ്റ്റിലുള്ള ആളാണെന്നായിരുന്നു രമ്യ പ്രതികരിച്ചത് എന്നാൽ പുറത്തുവന്ന രേഖകളിൽ സ്റ്റാഫ് ലിസ്റ്റിൽ പ്രദീപിന്റെ പേരില്ല എന്ന കാര്യവും വ്യക്തമായി. തന്റെ പിഎ എന്ന മട്ടിലായിരുന്നു പാളയം പ്രദീപിനെ രമ്യ ഹരിദാസ് അവതരിപ്പിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ പാളയം പ്രദീപിനെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു ഈ സാഹചര്യത്തിൽ തനിക്കെതിരായ നടപടികൾ പ്രതിരോധിക്കുവാൻ വേണ്ടിയാണ് രമ്യ ഹരിദാസ് ഇപ്പോൾ നീക്കം നടത്തുന്നത് എന്നും സൂചന.
ENGLISH SUMMARY
There are reports that no action will be taken against MLA Ramya Haridas in the clash between Congress leaders in Chirayankeezhu. The current indications are that the KPCC investigation committee will not recommend disciplinary action against district panchayat member Sajith Muttapalam in addition to AMMA. This move is in line with the assessment that taking action against public representatives will be normal.