അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ശൈലജയ്ക്കെതിരായി ട്രോൾ പോസ്റ്റ് ഇട്ടതിനാണ് അറസ്റ്റ് – വി.ടി. ബൽറാം

കെകെ ശൈലജക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ശൈലജയ്ക്കെതിരായി ട്രോൾ പോസ്റ്റ് ഇട്ടതിനാണ് അറസ്റ്റ് - വി.ടി. ബൽറാം
Published: 

19 Apr 2024 | 09:46 AM

കോഴിക്കോട്: വടകരയിലെ ഇടതുസ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്കെതിരായ സൈബർ ആക്രമണ വിഷയത്തിൽ പ്രതികരണവുമായി വി.ടി ബൽറാം രം​ഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം പ്രതികരിച്ചത്. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിലായത് അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോൾ പോസ്റ്റ് ഇട്ടതിന്റെ പേരിലാണെന്ന് ബൽറാം പ്രതികരിച്ചു.

കെകെ ശൈലജക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ കേസെടുത്തിരുന്നു. ബാലുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് അംഗം ഹരീഷ് നന്ദനത്തിനെതിരെയാണ് കേസെടുത്തത്. അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആറിലെ പരാമർശം. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വടകരയിൽ എൽജിഎഫ് നൽകിയ സൈബർ ആക്രമണ പരാതിയിൽ പ്രതി ചേർക്കപ്പെടുന്ന ആദ്യ കോൺഗ്രസ് പ്രവർത്തകനാണ് ഹരീഷ്. ഇതോടെ കെകെ ശൈലജക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം അഞ്ച് ആയി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കെ കെ ശൈലജയുടെ വ്യാജ പ്രചരണം അറിഞ്ഞുകൊണ്ട് ഏറ്റെടുത്ത എല്ലാ ഫ്രോഡുകളോടും തുടക്കം തൊട്ടു തന്നെ പുച്ഛമാണ് തോന്നിയിരുന്നത്. അക്കൂട്ടത്തിലെ സാംസ്കാരിക/ മാധ്യമ ഫ്രോഡുകളോട് ഇരട്ടി പുച്ഛവും തോന്നിയിരുന്നു. ഇപ്പോഴിതാ മല പോലെ ഊതിപ്പെരുപ്പിച്ച് വരുത്തിയത് എലി പോലെ ആയിരിക്കുന്നു. പാനൂരിൽ നാടൻ ബോംബ് കമ്മികളുടെ കയ്യിലിരുന്നാണ് പൊട്ടിയതെങ്കിൽ അശ്ലീല വിഡിയോയുടെ പേര് പറഞ്ഞുള്ള ഈ നുണ ബോംബ് ഈ ഫ്രോഡുകളുടെയൊക്കെ തലയ്ക്കത്തെ മാലിന്യത്തിലിരുന്നാണ് പൊട്ടിയിരിക്കുന്നത്. ഇല്ലാത്ത വ്യക്തിഹത്യയുടെ പേര് പറഞ്ഞുള്ള സഹതാപമുണ്ടാക്കൽ നാടകം സിപിഎം തൃക്കാക്കരയിലും പയറ്റി നോക്കിയിരുന്നു. പക്ഷേ അന്നും അത് എട്ടു നിലയിൽ പൊട്ടിയിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചില യുഡിഎഫ് അനുഭാവികളെ അറസ്റ്റ് ചെയ്തിരുന്നു സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളായ കേരളാ പോലീസ്. പിന്നീടാ കേസിന് എന്തുപറ്റി എന്ന് ആർക്കും അറിഞ്ഞുകൂടാ. രണ്ടര വർഷം കഴിഞ്ഞു. ഇന്നിപ്പോൾ വടകരയിലും നാണക്കേട് മറക്കാൻ പോലീസും സിപിഎമ്മും ചെയ്യുന്നത് സമാനമായ അറസ്റ്റും നടപടികളുമാണ്. അശ്ലീല വിഡിയോയുമായി ബന്ധപ്പെട്ടല്ല, ട്രോൾ പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ഏതായാലും ഇപ്പോഴും കെ കെ ശൈലജയും അവരുടെ പിആർ ടീമുമല്ലാതെ മറ്റാരും സ്ഥാനാർത്ഥിക്കെതിരായ മോശപ്പെട്ട ഒരു വിഡിയോയും കണ്ടിട്ടില്ല. ഒരു സാമൂഹിക മാധ്യമത്തിലൂടെയും അങ്ങനെയൊരു അശ്ലീല വിഡിയോ പ്രചരിച്ചിട്ടില്ല. മാധ്യമ പ്രവർത്തകർക്കും അത് സമ്മതിക്കേണ്ടി വരുന്നു. എന്നിട്ടും ഇതിന്റെ പേരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുകയാണ് കെ കെ ശൈലജ. ഷാഫിയെ ഉപദേശിച്ചു കൊണ്ടേയിരിക്കുകയാണ് സിപിഎമ്മിന്റെ കൂലിപ്പട്ടാളമായ സാഹിത്യ/ മാധ്യമ ഫ്രോഡുകൾ. ഇത്രയധികം കള്ളത്തരം പറയുന്ന, നിലവാരത്തകർച്ചയുടെ പരമമായ ഉദാഹരണമായ വടകരയിലെ സിപിഎം സ്ഥാനാർത്ഥി ഈ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെടും. ഗ്യാരണ്ടി.

Related Stories
Medical college doctors Strike: സംസ്ഥാനത്തെ ഡോക്ടർമാർ നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിച്ച് സമരത്തിലേക്ക്
C J Roy Death: കോൺഫറൻസ് റൂമിൽ കാണാമെന്ന് പറഞ്ഞു, ചോദ്യം ചെയ്യലും ഉണ്ടായില്ല! റോയിയുടെ മരണത്തിൽ ഉദ്യോഗസ്ഥരുടെ മൊഴി
Silverline land Acquisition Canceled: ഇനി സിൽവർലൈനുവേണ്ടി സ്ഥാപിച്ച ആ മഞ്ഞക്കുറ്റികൾ മാറ്റാം, സ്ഥലം ഉടമകൾക്ക് ആശ്വാസം
Thiruvananthapuram Child Abuse Case: തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകന് 161 വർഷം കഠിനതടവ്
Vellappally Natesan: വെള്ളാപ്പള്ളിയുടെ പത്മാ പുരസ്കാരത്തിനെതിരായ പരാതിയിൽ രാഷ്ട്രപതിയുടെ ഇടപെടൽ; പരിശോധിക്കാൻ നിർദേശം
Kerala weather update: ഇന്ന് മഴയുണ്ട്, പക്ഷെ ഈ ജില്ലകളിൽ മാത്രം, ചൂടിൽ വിയർക്കുന്ന ജില്ലക്കാർ ഇവർ
ധനമന്ത്രി നിർമല സീതാരാമന്റെ ശമ്പളം എത്ര?
ചൈനീസ് ചക്രവർത്തിയുടെ കപ്പിലെ അത്ഭുതച്ചായക്കഥ
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
ഇത് വെള്ളച്ചാട്ടമല്ല, 'മഞ്ഞുച്ചാട്ടം'! ഹിമാചല്‍ പ്രദേശിലെ ദൃശ്യങ്ങള്‍
'തല' ഉയരുന്നത് കണ്ടോ? തിരുവനന്തപുരത്ത് ആരാധകര്‍ സ്ഥാപിച്ച ധോണിയുടെ കട്ടൗട്ട്‌
ഇതല്ലാ ഇതിൻ്റെ അപ്പുറത്തെ മതിൽ ചാടി കടക്കുന്നവനാ ഈ കടുവ സാർ!
തുണക്കിടിയിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ നിന്നും പിടികൂടി