NSS-SNDP: ‘പ്രായോഗികമല്ല’; എസ്എൻഡിപിയുമായുള്ള ഐക്യം തള്ളി എൻഎസ്എസ്
NSS Withdraws from SNDP Unity: ഐക്യത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തങ്ങൾക്ക് സംശയം തോന്നി. അത് എന്താണെന്ന് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

G Sukumaran Nair
കോട്ടയം: എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിൽ നിന്ന് പിന്മാറി എൻഎസ്എസ്. ഐക്യം പ്രായോഗികമല്ലെന്നാണ് എൻഎസ്എസ് ഡയറക്ടർ ബോർഡിന്റെ തീരുമാനം. ഐക്യശ്രമം ഇപ്പോഴത്തെ രാഷ്ട്രീയത്തെ സാഹചര്യത്തിൽ പരാജയമാകുമെന്നാണ് വിലയിരുത്തൽ. ഇന്ന് ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.
എൻഎസ്എസിന് എല്ലാ പാർട്ടികളോടും സമദൂരമായിരിക്കുമെന്നും സുകുമാരൻ നായർ ഡയറക്ടർ ബോർഡ് യോഗത്തിൽ വ്യക്തമാക്കി. ഐക്യത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തങ്ങൾക്ക് സംശയം തോന്നി. അത് എന്താണെന്ന് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:പത്മഭൂഷണ്‍ വാങ്ങില്ല എന്ന നിലപാടില്‍ മാറ്റമുണ്ടോ? വ്യക്തമാക്കി വെള്ളാപ്പള്ളി
പ്രധാനപ്പെട്ട രണ്ട് ഹിന്ദു സംഘടനകൾ യോജിക്കണമെന്ന് താൻ പറഞ്ഞത് ശരിയാണ്. എന്നാൽ ഐക്യം ഉന്നയിച്ച ആളുകൾക്ക് രാഷ്ട്രീയ നീക്കമുണ്ടെന്ന് പിന്നീട് മനസ്സിലാക്കി. തുഷാർ വെള്ളാപ്പള്ളി വരേണ്ടതില്ലെന്ന് നേരത്തെ തന്നെ വെള്ളാപ്പള്ളിയെ അറിയിച്ചിട്ടുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.
ഐക്യത്തിൽനിന്ന് പിൻവാങ്ങാനുള്ള പ്രമേയം താൻ തന്നെയാണ് അവതരിപ്പിച്ചത്. വെള്ളാപ്പള്ളി നടേശൻ നേരിട്ട് വന്നാലും ഞങ്ങൾ ഞങ്ങളുടെ നിലപാട് നേരിട്ട് പറയുമായിരുന്നു. വെള്ളാപ്പള്ളി നടേശന് പദ്മഭൂഷൺ ലഭിച്ചത് നല്ല കാര്യമാണെന്നും സുകുമാരൻ നായർ പറഞ്ഞു.