AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Nurses Strike: കോഴിക്കോട് നഴ്സുമാരുടെ സമരം അവസാനിച്ചു; ശമ്പള വർദ്ധനവ് അടക്കം പരിഗണിക്കാമെന്ന് ഉറപ്പ്

Nurses Strike Ends in Kozhikode:മിനിമം വേതനം 40000 രൂപയാക്കണം എന്ന് തുടങ്ങിയ വിവിധ ആവശ്യങ്ങളുമായാണ് നേഴ്സുമാർ സമരത്തിന് ഇറങ്ങിയത്. എന്നാൽ അതിനിടയിൽ പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. ഇതിനിടെ സംസ്ഥാനത്തെ ചില ആശുപത്രികൾ നേഴ്സുമാരുടെ ആവശ്യത്തെ അംഗീകരിച്ചിരുന്നു.നേഴ്സുമാർ മുന്നോട്ടുവെച്ച ശമ്പള വർദ്ധനവ് അടക്കമുള്ള കാര്യങ്ങൾ പരിഹരിക്കാം എന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്........

Nurses Strike: കോഴിക്കോട് നഴ്സുമാരുടെ സമരം അവസാനിച്ചു; ശമ്പള വർദ്ധനവ് അടക്കം പരിഗണിക്കാമെന്ന് ഉറപ്പ്
Kerala Nurses StrikeImage Credit source: Social Media
Ashli C
Ashli C | Updated On: 25 Apr 2026 | 04:12 PM

കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ സമരം അവസാനിച്ചു. ഹോസ്പിറ്റൽ മാനേജ്മെന്റുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് സമരം അവസാനിക്കാൻ തീരുമാനമായത്. നേഴ്സുമാർ മുന്നോട്ടുവെച്ച ശമ്പള വർദ്ധനവ് അടക്കമുള്ള കാര്യങ്ങൾ പരിഹരിക്കാം എന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. ഇതോടെയാണ് ജില്ലയിലെ നേഴ്സുമാരുടെ രാപ്പകൽ സമരം അവസാനിച്ചത്.

മിനിമം വേതനം 40000 രൂപയാക്കണം എന്ന് തുടങ്ങിയ വിവിധ ആവശ്യങ്ങളുമായാണ് നേഴ്സുമാർ സമരത്തിന് ഇറങ്ങിയത്. എന്നാൽ അതിനിടയിൽ പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. ഇതിനിടെ സംസ്ഥാനത്തെ ചില ആശുപത്രികൾ നേഴ്സുമാരുടെ ആവശ്യത്തെ അംഗീകരിച്ചിരുന്നു.ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രാരംഭ ശമ്പളം 36000 യും മൈത്ര ഹോസ്പിറ്റലിൽ ശമ്പളം 37000 രൂപയുമായി ഉയർത്തി.

ALSO READ:കൊൽക്കത്തയിൽ മലയാളി വിദ്യാ‍ർത്ഥി മരിച്ച നിലയിൽ

കൂടാതെ നേഴ്സുമാരുടെ സമരത്തെ കർശനമായി നേരിടുമെന്നും ആവശ്യം വരികയാണെങ്കിൽ ആശുപത്രികൾ അടച്ചിടും എന്നും ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോൾ സമരം അവസാനിച്ചത്.

ശമ്പള വർധനയിൽ യു എൻ എയുമായി ധാരണയിലെത്താത്ത എറണാകുളം തൃശൂർ കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് നേഴ്സുമാരുടെ നേതൃത്വത്തിൽ ശക്തമായ സമരം ആരംഭിച്ചത്. അതേസമയം മറ്റു ജില്ലകളിലെ 200 അധികം സ്വകാര്യ ആശുപത്രികളിൽ വേദന വർധിപ്പിക്കാം എന്ന ഉറപ്പുനൽകിയതോടെ സമരം പിൻവലിച്ചിരുന്നു.സർക്കാർ നിശ്ചയിച്ച വേതനത്തേക്കാൾ കൂടുതൽ ശമ്പളം നൽകാമെന്ന മാനേജ്മെന്റിന്റെ ഉറപ്പിലാണ് ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിവന്ന സമരം പിൻവലിച്ചത്.

അതേസമയം ഇനി മൂന്ന് ആശുപത്രികളിൽ ആയാണ് സമരം തുടരുക. അമല മെഡിക്കൽ കോളേജ്, ജൂബിലി മിഷൻ, എൽ എഫ് അങ്കമാലി എന്നീ ആശുപത്രികളിൽ ആയാണ് ഇപ്പോഴും നേഴ്സുമാരുടെ സമരം തുടരുന്നത്. യുഎൻഎയും ആശുപത്രി മാനേജ്മെന്റുകളും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യ ആശുപത്രി നേഴ്സുമാർ വീണ്ടും ദീർഘകാല സമരത്തിലേക്ക് നീങ്ങിയത്. തങ്ങളുടെ ആവശ്യങ്ങൾ നിന്നും പിന്നോട്ടില്ല എന്നാണ് നേഴ്സുമാരുടെ നിലപാട്. ആവശ്യങ്ങൾ അംഗീകരിക്കാത്ത ആശുപത്രികളിൽ പൂർണ്ണ പണിമുടക്ക് തുടരണമെന്നും മുമ്പ് യുഎൻഎ മുമ്പ് വ്യക്തമാക്കിയിരുന്നു.

Follow Us