AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: കോളടിച്ചല്ലോ, ചെന്നൈ സെൻട്രലിലും ഷെനായി നഗറിലും ഇനി ‘ലുലു’ മാജിക്

Lulu Hypermarket to Open in Chennai Metro Stations: ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷൻ, ഷെനായി നഗർ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ലുലുവിന്റെ പുതിയ സംരംഭങ്ങൾ വരുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ മാളുകൾ തുറക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും പ്രവർത്തനങ്ങൾ നീളുകയായിരുന്നു.

Chennai Metro: കോളടിച്ചല്ലോ, ചെന്നൈ സെൻട്രലിലും ഷെനായി നഗറിലും ഇനി ‘ലുലു’ മാജിക്
Chennai MetroImage Credit source: social media
Nithya Vinu
Nithya Vinu | Published: 08 Mar 2026 | 01:43 PM

ചെന്നൈ: തമിഴ്‌നാട്ടിൽ വമ്പൻ പദ്ധതികളുമായി ലുലു ഗ്രൂപ്പ്. ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ചെന്നൈയിലെ പ്രധാന മെട്രോ സ്റ്റേഷനുകളിൽ ലുലു ഗ്രൂപ്പിന്റെ പുതിയ റീട്ടെയിൽ ഔട്ട്ലെറ്റുകൾ അടുത്ത മാസം പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷൻ, ഷെനായി നഗർ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ലുലുവിന്റെ പുതിയ സംരംഭങ്ങൾ വരുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ മാളുകൾ തുറക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും പ്രവർത്തനങ്ങൾ നീളുകയായിരുന്നു.

ഷെനായി നഗർ മെട്രോ സ്റ്റേഷനിൽ ലുലുവിന്റെ വലിയ ഹൈപ്പർമാർക്കറ്റാണ് വരുന്നത്. യാത്രക്കാർക്കും മറ്റ് ഉപഭോക്താക്കൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം ഇത് നൽകുന്നതായിരിക്കും. തിരുവികാ പാർക്കിന് താഴെയുള്ള വിശാലമായ ബേസ്മെന്റ് ഏരിയയിൽ 1 ലക്ഷം ചതുരശ്ര അടിയിലധികം വിസ്തീർണ്ണത്തിലാണ് ഹൈപ്പർമാർക്കറ്റ് പണികഴിപ്പിക്കുന്നത്. ഏകദേശം 600 പേർക്ക് ഇരിക്കാൻ കഴിയുന്ന ഒരു മിനിപ്ലക്സ് തിയേറ്ററും ഇവിടെ ഉണ്ടായിരിക്കും.

ALSO READ: ചെന്നൈയിലാണോ, ഈ മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് നിരോധിച്ചിട്ടുണ്ടേ….

ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷനിൽ ‘ലുലു ഡെയ്‌ലി’ ഔട്ട്‌ലെറ്റാണ് ആരംഭിക്കുന്നത്. നിത്യോപയോഗ സാധനങ്ങളും ഭക്ഷണപദാർത്ഥങ്ങളും വേഗത്തിൽ വാങ്ങാൻ യാത്രക്കാരെ ഇത് സഹായിക്കും. ടിക്കറ്റ് കൗണ്ടറിന് സമീപമുള്ള കോൺകോഴ്സ് ലെവലിൽ ഏകദേശം 40,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഇത് ഒരുങ്ങുന്നത്.

പ്രതിദിനം ലക്ഷക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന ചെന്നൈയിലെ മെട്രോ സ്റ്റേഷനുകളിൽ ലുലു ഗ്രൂപ്പിന്റെ സാന്നിധ്യം വരുന്നത് പൊതുജനങ്ങൾക്ക് വലിയ സൗകര്യമാകും. ഇത്തരം വലിയ വാണിജ്യ സ്ഥാപനങ്ങൾ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുമെന്നും കൂടുതൽ ആളുകളെ മെട്രോ യാത്രയിലേക്ക് ആകർഷിക്കുമെന്നും സിഎംആർഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.

Follow Us