AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Bumper 2025: ഓണം ബമ്പറെടുത്തില്ലേ? നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം, വിറ്റഴിഞ്ഞത് 32 ലക്ഷത്തിലധികം ഭാഗ്യക്കുറികൾ

Onam Bumper 2025 Draw Date, Prize structure Details: 32 ലക്ഷത്തിലധികം ടിക്കറ്റുകൾ ഇതിനോടകം വിറ്റുകഴിഞ്ഞു. പാലക്കാടാണ് ഏറ്റവും കൂടുതൽ വിൽപന നടന്നതെന്നാണ് വിവരം.

Onam Bumper 2025: ഓണം ബമ്പറെടുത്തില്ലേ? നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം, വിറ്റഴിഞ്ഞത് 32 ലക്ഷത്തിലധികം ഭാഗ്യക്കുറികൾ
Onam BumperImage Credit source: social media
nithya
Nithya Vinu | Published: 11 Sep 2025 07:42 AM

ഓണം കഴിഞ്ഞാലും ഓണസമ്മാനം തീർന്നിട്ടില്ല, ഭാഗ്യക്കുറി വകുപ്പിന്റെ ഏറ്റവും വലിയ സമ്മാനം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പർ ഭാ​ഗ്യക്കുറി നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ‌ മാത്രമാണ് ബാക്കി. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 25 കോടി രൂപയാണ്. ടിക്കറ്റ് വില 500 രൂപ.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ നേടാനുള്ള അവസരുവുമുണ്ട്.

ALSO READ: ഓണം ബമ്പറെടുക്കാന്‍ മറന്നുപോകല്ലേ! ഒന്നാം സമ്മാനം 25 കോടിയാണേ

ഇത്തവണയും ലോട്ടറി കടകളിൽ ഓണം ബമ്പറിന് വലിയ ഡിമാൻ്റാണ്. ഇതിനോടകം തന്നെ  32 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. പാലക്കാടാണ് ഏറ്റവും കൂടുതൽ വിൽപന നടന്നതെന്നാണ് വിവരം.  തിരുവോണം ബമ്പര്‍ ബിആര്‍ 105 ലോട്ടറി നറുക്കെടുപ്പ് സെപ്റ്റംബർ 27-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടത്തപ്പെടും.

ഓണം ബമ്പര്‍ സമ്മാനഘടന

ഒന്നാം സമ്മാനം – 25 കോടി രൂപ

രണ്ടാം സമ്മാനം – 1 കോടി രൂപ വീതം 20 പേര്‍ക്ക്

മൂന്നാം സമ്മാനം – 50 ലക്ഷം രൂപ വീതം 20 പേര്‍ക്ക്

നാലാം സമ്മാനം – 5 ലക്ഷം രൂപ വീതം 10 പരമ്പരകള്‍ക്ക്

അഞ്ചാം സമ്മാനം – 2 ലക്ഷം രൂപ വീതം 10 പരമ്പരകള്‍ക്ക്

ആറാം സമ്മാനം – 5000 രൂപ

ഏഴാം സമ്മാനം – 2000 രൂപ

എട്ടാം സമ്മാനം – 1000 രൂപ

ഒന്‍പതാം സമ്മാനം – 500 രൂപ

സമാശ്വാസ സമ്മാനം – 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌ ഇത്‌ . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)