Onam Bumper 2025: ഓണം ബമ്പറെടുക്കാന്‍ മറന്നുപോകല്ലേ! ഒന്നാം സമ്മാനം 25 കോടിയാണേ
Onam Bumper Draw Date: 500 രൂപ മുടക്കിയാല്‍ കോടികളാണ് നിങ്ങളിലേക്ക് എത്തുന്നത്. ഓരോ വര്‍ഷവും ഏത് ജില്ലയ്ക്ക് ലഭിക്കും കോടികളെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍. ടിക്കറ്റെടുക്കാന്‍ ഇനി അധിക ദിവസങ്ങള്‍ ബാക്കിയില്ല.
ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. നിരവധി സമ്മാനങ്ങളുമായാണ് ബമ്പര്‍ വില്‍പന. 25 കോടി ഒന്നാം സമ്മാനമായെത്തിയ ഓണം ബമ്പറിന്റെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 27നാണ്. തിരുവോണം ബമ്പര്‍ ബിആര്‍ 105 ലോട്ടറിയുടെ സമ്മാനങ്ങള്‍ അന്യസംസ്ഥാനക്കാരെയും ആകര്‍ഷിക്കുന്നു. ടിക്കറ്റ് വില്‍പനയില്‍ വന്‍ മുന്നേറ്റമാണ് കേരളത്തില്‍.
500 രൂപ മുടക്കിയാല്‍ കോടികളാണ് നിങ്ങളിലേക്ക് എത്തുന്നത്. ഓരോ വര്‍ഷവും ഏത് ജില്ലയ്ക്ക് ലഭിക്കും കോടികളെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍. ടിക്കറ്റെടുക്കാന്‍ ഇനി അധിക ദിവസങ്ങള്‍ ബാക്കിയില്ല. അതിനാല്‍ തന്നെ ഭാഗ്യം നേടാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള ജില്ലയില്‍ നിന്ന് നിങ്ങള്‍ ഉടന്‍ തന്നെ ടിക്കറ്റെടുക്കൂ.
ഒന്നാം സമ്മാനം 25 കോടിയ്ക്ക് പുറമെ മറ്റ് സമ്മാനങ്ങളായും കോടികള്‍ തന്നെ ഭാഗ്യാന്വേഷികള്‍ക്ക് ലഭിക്കും. രണ്ടാം സമ്മാനവും ഏജന്റ് കമ്മീഷനുമെല്ലാം കോടികള്‍ തന്നെ. ഇത്തവണത്തെ സമ്മാനഘടന വിശദമായി തന്നെ പരിശോധിക്കാം.




ഓണം ബമ്പര്‍ സമ്മാനഘടന
ഒന്നാം സമ്മാനം- 25 കോടി രൂപ
രണ്ടാം സമ്മാനം – 1 കോടി രൂപ വീതം 20 പേര്‍ക്ക്
മൂന്നാം സമ്മാനം- 50 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം 10 പരമ്പരകള്‍ക്ക്
അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം 10 പരമ്പരകള്‍ക്ക്
Also Read: Onam Bumper 2025: 500 രൂപയുണ്ടെങ്കില്‍ കോടീശ്വരനാകാം; 125 കോടിയുടെ സമ്മാനങ്ങളുമായി ഓണം ബമ്പറെത്തി
ആറാം സമ്മാനം- 5000 രൂപ
ഏഴാം സമ്മാനം- 2000 രൂപ
എട്ടാം സമ്മാനം- 1000 രൂപ
ഒന്‍പതാം സമ്മാനം- 500 രൂപ
സമാശ്വാസ സമ്മാനം- 9 പേര്‍ക്ക് 5 ലക്ഷം രൂപ വീതം
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത് . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)