Onam Bumper 2026: ഓണം ബമ്പർ വിജയികൾ ശ്രദ്ധിക്കണം; 25 കോടി നേടിയ അനൂപിന്റെ അനുഭവത്തിൽ നിന്ന് പഠിക്കാം

Onam Bumper Winner Anoop Reveals What New Lottery Winners Should Do: ലോട്ടറി സമ്മാനം ലഭിച്ചതിന് ശേഷം ജീവിതം താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നന്നായി മുന്നോട്ട് പോകുന്നുവെന്നാണ് അനൂപ് പറയുന്നത്. ഏറെക്കാലമായി സ്വന്തമായി ഒരു ഹോട്ടല്‍ തുടങ്ങണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. ആദ്യം കൈതമുക്കില്‍ വാടകയ്ക്ക് എടുത്ത സ്ഥലത്താണ് ഹോട്ടല്‍ ആരംഭിച്ചത്.

Onam Bumper 2026: ഓണം ബമ്പർ വിജയികൾ ശ്രദ്ധിക്കണം; 25 കോടി നേടിയ അനൂപിന്റെ അനുഭവത്തിൽ നിന്ന് പഠിക്കാം

അനൂപ്

Published: 

26 Sep 2026 | 02:02 PM

2022ലെ ഓണം ബമ്പറിലൂടെ 25 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്റെ ജീവിതം അന്ന് വലിയ വാര്‍ത്തയായിരുന്നു. ലോട്ടറി സമ്മാനം ലഭിച്ചതിന് പിന്നാലെ വലിയ ശ്രദ്ധ നേടിയ അനൂപ്, നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും ഇത്തവണത്തെ ഓണം ബമ്പര്‍ വിജയിക്ക് നല്‍കാനുള്ള ഉപദേശങ്ങളെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ്. സീ മലയാളം ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹോട്ടല്‍ യാഥാര്‍ഥ്യമായി

ലോട്ടറി സമ്മാനം ലഭിച്ചതിന് ശേഷം ജീവിതം താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നന്നായി മുന്നോട്ട് പോകുന്നുവെന്നാണ് അനൂപ് പറയുന്നത്. ഏറെക്കാലമായി സ്വന്തമായി ഒരു ഹോട്ടല്‍ തുടങ്ങണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. ആദ്യം കൈതമുക്കില്‍ വാടകയ്ക്ക് എടുത്ത സ്ഥലത്താണ് ഹോട്ടല്‍ ആരംഭിച്ചത്.

ഹോട്ടല്‍ മികച്ച രീതിയില്‍ മുന്നേറിയതോടെ പിന്നീട് അട്ടകുളങ്ങരയില്‍ സ്വന്തമായി കെട്ടിടം വാങ്ങി. ഇപ്പോള്‍ അവിടെ ഹോട്ടലും ലോഡ്ജും നടത്തുന്നുണ്ടെന്നും അനൂപ് പറയുന്നു. കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ട് പോയാല്‍ വലിയൊരു തുക ലഭിച്ച ശേഷവും ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് അദ്ദേഹത്തിന്റെ അനുഭവം.

പണം കിട്ടിയ ഉടന്‍ ചെലവാക്കരുതെന്ന് ഉപദേശം

ഇത്തവണ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം 30 കോടി രൂപയായ സാഹചര്യത്തില്‍, വിജയിക്ക് ലഭിക്കുന്ന യഥാര്‍ഥ തുക സമ്മാനത്തുകയേക്കാള്‍ കുറവായിരിക്കുമെന്ന് അനൂപ് ചൂണ്ടിക്കാട്ടുന്നു. നികുതിയും മറ്റ് ബാധ്യതകളും കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

Also Read: Onam Bumper 2026 Result: 30 കോടിയുടെ ഭാഗ്യ നമ്പർ ഇതാണ്! ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു 

വലിയ തുക കൈയിലെത്തിയ ഉടന്‍ അത് ഉപയോഗിക്കാന്‍ തുടങ്ങുന്നതിന് പകരം കുറച്ചുകാലം കാത്തിരിക്കണമെന്നാണ് അനൂപിന്റെ പ്രധാന ഉപദേശം. സമ്മാനം ലഭിച്ചതിന് പിന്നാലെ ബന്ധുക്കളും പരിചയക്കാരും മാത്രമല്ല, പല തരത്തിലുള്ള സഹായ അഭ്യര്‍ഥനകളുമായി അപരിചിതരും സമീപിക്കാനിടയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അനുഭവം.

ഒരു വര്‍ഷം പണം മാറ്റിവെക്കണം

സമ്മാനത്തുക ലഭിച്ചാല്‍ കുറഞ്ഞത് ഒരു വര്‍ഷത്തേക്ക് വലിയ സാമ്പത്തിക തീരുമാനങ്ങള്‍ മാറ്റിവയ്ക്കുന്നതാണ് നല്ലതെന്ന് അനൂപ് പറയുന്നു. പണം എവിടെ നിക്ഷേപിക്കണം, എത്ര ചെലവാക്കണം, ഭാവിയിലേക്ക് എത്ര മാറ്റിവെക്കണം തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ പദ്ധതി തയ്യാറാക്കിയ ശേഷമേ മുന്നോട്ട് പോകാവൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

English Summary

Onam Bumper winner Anoop, who won the 25 crore first prize in 2022, shares his experience and advice for the new 2026 30 crore winner. He highlights the importance of planning, protecting the prize money and avoiding rushed financial decisions.

Loading...
Unable to load recommendations.
Follow Us
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം