AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Oommen Chandy: ഉമ്മൻചാണ്ടി ഓർമ്മയായിട്ട് രണ്ടു വർഷം; 12 വീടുകളുടെ താക്കോൽദാനം നടക്കും

Oommen Chandy's Second Death Anniversary: ചരമവാർഷിക ദിനത്തിൽ കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

Oommen Chandy: ഉമ്മൻചാണ്ടി ഓർമ്മയായിട്ട് രണ്ടു വർഷം; 12 വീടുകളുടെ താക്കോൽദാനം നടക്കും
Oommen Chandy Image Credit source: facebook
sarika-kp
Sarika KP | Published: 18 Jul 2025 06:33 AM

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം. ചരമവാർഷിക ദിനത്തിൽ കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ‘ഉമ്മൻ ചാണ്ടി സ്മൃതിസംഗമം’ പുതുപ്പള്ളി സെന്റ് ഓർത്തഡോക്സ് വലിയ പള്ളി ​ഗ്രൗണ്ടിൽ ആരംഭിക്കും.

തുടർന്ന് പത്ത് മണിയോടെ സമ്മേളനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽദാനം ചടങ്ങിൽ കൈമാറും. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരന്നപ്പോൾ കേൾവി ശക്തി നഷ്ടപ്പെട്ട കുട്ടികൾക്കായി ആരംഭിച്ച ശ്രുതിതരംഗം പദ്ധതിയുടെ രണ്ടാഘട്ടത്തിനും തുടക്കമാകും.

Also Read: ‘ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കും’; മിഥുൻ്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ഇന്ന് രാവിലെ ഏഴ് മണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ കുർബാനയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യേക പ്രാർഥനയും നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും. ഇവിടെയെത്തുന്ന രാഹുൽ ​ഗാന്ധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനു മുൻപ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ രാഹുൽ പുഷ്പാർച്ചന നടത്തും.

എഐസിസി ജനറൽ സെക്രട്ടറിമാർ, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ സ്മൃതി സംഗമത്തിൽ പങ്കെടുക്കും. പൊതുപരിപാടിക്ക് മുമ്പായി രാഹുൽ ഗാന്ധി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തും. സംസ്ഥാനവ്യാപകമായി മണ്ഡലം ബ്ലോക്ക് ഡിസിസി തലങ്ങളിലും പോഷകസംഘടനകളുടെ നേതൃത്വത്തിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും.