V D Satheesan: വനത്തിലാണ് വനവാസത്തിലല്ല… ചെറിയൊരു ബ്രേക്ക്!; കുട്ടികാനത്ത് അടിച്ചുപൊളിച്ച് വി ഡി സതീശൻ

V D Satheesan Kuttikanam Trekking Video: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും വാശിയേറിയ വോട്ടെടുപ്പ് കഴിഞ്ഞ് ചെറിയൊരു ബ്രേക്കെടുത്തുകൊണ്ട് വി ഡി സതീശൻ കുട്ടികാനത്ത് അവധി ആഘോഷിക്കുന്നതാണ് വൈറലായിരിക്കുന്നത്. ട്രെക്കിങ് നടത്തിയും റിസോർട്ടിൽ പ്രകൃതി ഭം​ഗി ആസ്വദിച്ചുമിരിക്കുന്ന കൂളായ നേതാവിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. കുട്ടിക്കാനത്തെ വനഭംഗി ആസ്വദിച്ചുകൊണ്ടുള്ള അദ്ദേഹം ട്രക്കിങ് നടത്തുന്നതിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

V D Satheesan: വനത്തിലാണ് വനവാസത്തിലല്ല... ചെറിയൊരു ബ്രേക്ക്!; കുട്ടികാനത്ത് അടിച്ചുപൊളിച്ച് വി ഡി സതീശൻ

V D Satheesan

Edited By: 

Arun Nair | Updated On: 24 Apr 2026 | 08:45 PM

യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരുമെന്ന് കെ സുധാകരൻ്റെ പരാമർശം ഏറെ വിമർശനങ്ങൾക്കും വിവാ​ദങ്ങൾക്കും തിരികൊളുത്തിയിരുന്നു. സതീശൻ വാക്ക് പാലിക്കുന്ന നേതാവാണെങ്കിൽ പ്രഖ്യാപിച്ചത് പോലെ വനവാസത്തിന് പോകേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ ഇതിന് മറുപടിയായി പ്രതിപക്ഷ നേതാവിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് വൈറലാകുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും വാശിയേറിയ വോട്ടെടുപ്പ് കഴിഞ്ഞ് ചെറിയൊരു ബ്രേക്കെടുത്തുകൊണ്ട് വി ഡി സതീശൻ കുട്ടികാനത്ത് അവധി ആഘോഷിക്കുന്നതാണ് വൈറലായിരിക്കുന്നത്. ട്രെക്കിങ് നടത്തിയും റിസോർട്ടിൽ പ്രകൃതി ഭം​ഗി ആസ്വദിച്ചുമിരിക്കുന്ന കൂളായ നേതാവിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. കുട്ടിക്കാനത്തെ വനഭംഗി ആസ്വദിച്ചുകൊണ്ടുള്ള അദ്ദേഹം ട്രക്കിങ് നടത്തുന്നതിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

ALSO READ: കുട്ടനാടിന് ലാലേട്ടന്റെ വിഷുക്കൈനീട്ടം; ശാന്തിതീർത്ഥം പദ്ധതിയിലൂടെ ഇനി ശുദ്ധജലം കൈയെത്തും ദൂരത്ത്

കുട്ടിക്കാനത്തെ മനോഹരമായ കോടമഞ്ഞും പച്ചപ്പും ആസ്വദിക്കുന്ന ചിത്രങ്ങൾക്കൊപ്പം അദ്ദേഹം വീഡിയോയ്ക്ക് താഴെ നൽകിയ കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വനത്തിലാണ് വനവാസത്തിലല്ല… എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. അതോടൊപ്പം അതിന് താഴെ വരുന്ന കമൻ്റുകളാണ് ഏറെ രസകരം. നിങ്ങളുടെ വിശ്രമം അവസാനിക്കാൻ പോകുന്നു. ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ളതാണെന്നാണ് ഒരാൾ കുറിച്ചത്.

എന്നാൽ വനവാസം കഴിഞ്ഞു ഇനി പട്ടാഭിഷേകം… എന്നാണ് മറ്റൊരു കമൻ്റ്. എന്തായാലും ആളുകൾ അദ്ദേഹത്തിൻ്രെ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു. സതീശൻ അത്തരത്തിൽ വനവാസത്തിന് പോകുന്നത് തങ്ങൾക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും അതുകൊണ്ട് അങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാമെന്നും സുധാകരൻ പറഞ്ഞതാണ് ഇവിടെ ഓർമ്മപ്പെടുത്തുന്നത്. ഇതിന് മറുപടിയായാണോ ഇത്തരമൊരു കാപ്ഷൻ എന്നതടക്കം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

പോസ്റ്റിങ്ങനെ

Follow Us
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മണ്‍സൂണ്‍ കാലത്തെ ആരോഗ്യം; എന്തൊക്കെ കഴിക്കണം?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ