AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VD Satheesan: ‘നടന്നത് മനുഷ്യത്വം തൊട്ടു തീണ്ടാത്ത കാടത്തം; സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ പിരിച്ചുവിടണം’; മുഖ്യമന്ത്രിക്ക് കത്തയച്ച് വിഡി സതീശന്‍

VD Satheesan Demands Action Against Police Officers :ഉദ്യോ​ഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും സതീശൻ കത്തിൽ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ ഡിഐജിയും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി.

VD Satheesan: ‘നടന്നത് മനുഷ്യത്വം തൊട്ടു തീണ്ടാത്ത കാടത്തം; സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ പിരിച്ചുവിടണം’; മുഖ്യമന്ത്രിക്ക് കത്തയച്ച് വിഡി സതീശന്‍
വിഡി സതീശന്‍ Image Credit source: VD Satheesan Facebook
Sarika KP
Sarika KP | Published: 04 Sep 2025 | 09:39 PM

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായി മർദിച്ച പോലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉദ്യോ​ഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും സതീശൻ കത്തിൽ ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ ഡിഐജിയും പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. മർദ്ദനത്തിന് നേതൃത്വം നൽകിയ അഞ്ച് ഉദ്യോ​ഗസ്ഥർ പ്രതിപട്ടികയിൽപ്പോലുമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. മനുഷ്യനെന്ന പരിഗണ പോലും നല്‍കാതെ മനുഷ്യത്വം തൊട്ടു തീണ്ടാത്ത കാടത്തമാണ് പോലീസിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായത്. ക്യാമറ ഇല്ലാത്ത സ്ഥലത്ത് വച്ചും ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. തീവ്രവാദികള്‍ പോലും ചെയ്യാത്ത ക്രൂരതയാണ് ഒരു ചെറുപ്പക്കാരനോട് പൊലീസ് ചെയ്തതെന്നും സതീശൻ കത്തിൽ വെളിപ്പെടുത്തി.

Also Read: ‘ചൂരൽ കൊണ്ട് കാലിൽ അടിച്ചു, കുടിവെള്ളം പോലും തന്നില്ല’: നിയമപോരാട്ടത്തിന് സുജിത്ത്

ഈ പോലീസുകാരുടെ പ്രവർത്തി പോലീസ് സേനയ്ക്ക് മാത്രമല്ല കേരള സമൂഹത്തിനു തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തു എന്നതാണ് സുജിത്തിനെതിരെ പോലീസുകാർ ചുമത്തിയ കുറ്റം. കുന്നംകുളം എസ്.ഐയായിരുന്ന നുഹ്‌മാന്റെ നേതൃത്വത്തിലായിരുന്നു ക്രൂരമര്‍ദ്ദനം. കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തിച്ചത് മുതൽ മൂന്നിലധികം പോലീസുകാർ ചേർന്ന് വളഞ്ഞിട്ട് തല്ലിയെന്നും സുജിത്തിന്റെ കേൾവി ശക്തി നഷ്ടമായെന്നും വിഡി സതീശൻ കത്തിൽ പറഞ്ഞു.

അതേസമയം രണ്ട് വര്‍ഷങ്ങള്‍ക്ക് മുൻപാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ചത്. ഇതിനു പിന്നാലെ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവ‌ന്നത്. വഴിയരികില്‍ നിന്ന സുഹൃത്തുക്കളെ പോലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മര്‍ദനം.