AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vandebharath Kerala : റെയിൽവേ ഓണസമ്മാനം തന്നില്ലെന്നു പറയരുത്, വന്ദേഭാരത് ടിക്കറ്റ് ഇനി എളുപ്പത്തിൽ

Vandebharath ticket will get easily: 2025-26 സാമ്പത്തിക വർഷത്തിലെ ജൂലൈ 31 വരെയുള്ള യാത്രക്കാരുടെ എണ്ണം പരിഗണിച്ചാണ് ഈ മാറ്റം വരുത്താൻ റെയിൽവേ തീരുമാനിച്ചത്.

Vandebharath Kerala : റെയിൽവേ ഓണസമ്മാനം തന്നില്ലെന്നു പറയരുത്, വന്ദേഭാരത് ടിക്കറ്റ് ഇനി എളുപ്പത്തിൽ
Vande BharatImage Credit source: Getty Images
aswathy-balachandran
Aswathy Balachandran | Published: 04 Sep 2025 21:12 PM

കൊച്ചി: ഇന്ത്യൻ റെയിൽവേ മലയാളി യാത്രക്കാർക്ക് ഓണസമ്മാനമായി ആലപ്പുഴ വഴിയുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നു. നിലവിലുള്ള 14 കോച്ചുകൾക്ക് പകരം സെപ്റ്റംബർ 9 മുതൽ 18 കോച്ചുകളുമായിട്ടായിരിക്കും ഈ ട്രെയിൻ സർവീസ് നടത്തുക. കൂടുതൽ കോച്ചുകൾ വരുന്നതോടെ വന്ദേ ഭാരതിൽ ടിക്കറ്റ് ലഭിക്കുന്നത് കൂടുതൽ എളുപ്പമാകും. യാത്രക്കാരുടെ തിരക്ക് വർധിച്ചതിനെ തുടർന്നാണ് റെയിൽവേ ഈ തീരുമാനമെടുത്തത്.

2025-26 സാമ്പത്തിക വർഷത്തിലെ ജൂലൈ 31 വരെയുള്ള യാത്രക്കാരുടെ എണ്ണം പരിഗണിച്ചാണ് ഈ മാറ്റം വരുത്താൻ റെയിൽവേ തീരുമാനിച്ചത്. രാജ്യത്തുടനീളം 144 വന്ദേ ഭാരത് ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ ഇപ്പോൾ സർവീസ് നടത്തുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ ഈ ട്രെയിനുകളെല്ലാം മികച്ച നേട്ടമാണ് കൈവരിക്കുന്നത്.

2024-25 സാമ്പത്തിക വർഷത്തിൽ 102.01 ശതമാനവും, 2025-26 സാമ്പത്തിക വർഷത്തിൽ (ജൂൺ 2025 വരെ) 105.03 ശതമാനവും യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കണക്കുകൾ വന്ദേ ഭാരത് ട്രെയിനുകൾക്ക് യാത്രക്കാർക്കിടയിലുള്ള ജനപ്രീതി വ്യക്തമാക്കുന്നു. കൂടുതൽ കോച്ചുകൾ കൂട്ടിച്ചേർക്കുന്നത് വഴി കൂടുതൽ ആളുകൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയും.