Congress power group: കോൺഗ്രസിലെ പവർ ഗ്രൂപ്പിനെതിരെ കൂടുതൽ പേർ രംഗത്തുവരും – പത്മജ
Padmaja Venugopal reacts against power group in Congress: കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന നെറികേടുകൾ ചൂണ്ടിക്കാട്ടി എന്നതിന്റെ പേരിൽ സിമിയെ സൈബർ അറ്റാക്ക് ചെയ്യാനും, വ്യക്തി ഹത്യ ചെയ്യാനും ഒക്കെ കോൺഗ്രസ് അണികൾ നടത്തുന്ന നീക്കം തികച്ചും അപലപനീയമാണ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരേ രംഗത്തെത്തിയ കോൺഗ്രസ് വനിതാ നേതാവ് സിമി റോസ്‌ബെൽ ജോണിനെ പിന്തുണച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കോൺഗ്രസിലെ പവർ ഗ്രൂപ്പിലെ പ്രിയങ്കരികൾക്ക് മാത്രം സ്ഥാനങ്ങൾ പെട്ടെന്ന് ലഭിക്കുന്നു എന്നായിരുന്നു സിമിയുടെ ആരോപണം. ഇത് സിമിയുടെ മാത്രം അഭിപ്രായമല്ലെന്നും കോൺഗ്രസിലെ നല്ലൊരു വിഭാഗം വനിതാ പ്രവർത്തകരുടെയും അഭിപ്രായമാണെന്നും പത്മജ പറയുന്നു.
സിമി അത് തുറന്നു പറയാൻ ആർജ്ജവം കാട്ടി എന്നു മാത്രം എന്നും പദ്മജ പറഞ്ഞു. കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന നെറികേടുകൾ ചൂണ്ടിക്കാട്ടി എന്നതിന്റെ പേരിൽ സിമിയെ സൈബർ അറ്റാക്ക് ചെയ്യാനും, വ്യക്തി ഹത്യ ചെയ്യാനും ഒക്കെ കോൺഗ്രസ് അണികൾ നടത്തുന്ന നീക്കം തികച്ചും അപലപനീയമാണ് എന്നും – പത്മജ കൂട്ടിച്ചേർത്തു.
ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പദ്മജയുടെ പ്രതികരണം. ‘സിമി പറഞ്ഞ അഭിപ്രായത്തോട് യോജിപ്പുള്ള നിരവധി കോൺഗ്രസ് നേതാക്കളും ഉണ്ട് എന്നും പദ്മജ വ്യക്തമാക്കി. വരും ദിവസങ്ങളിൽ അവരും അതൊക്കെ തുറന്നു പറയുമെന്ന കാര്യത്തിൽ സംശയമില്ലെന്നും പോസ്റ്റിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം
കോൺഗ്രസിലെ പവർ ഗ്രൂപ്പിലെ പ്രിയങ്കരികൾക്ക് മാത്രം സ്ഥാനങ്ങൾ പെട്ടെന്ന് പെട്ടെന്ന് ലഭിക്കുന്നതിനെതിരെ പ്രതികരിച്ച സിമി റോസ്‌ബെൽ ജോണിന് അഭിനന്ദനങ്ങൾ..കോൺഗ്രസ് സൈബർ അണികളുടെ തനിക്ക് നേരെയുള്ള തെറി വിളികൾക്കെതിരെ സിമി റോസ് ബെൽ ജോൺ DIG ക്ക് പരാതി നൽകി.. കോൺഗ്രസിൽ പവർ ഗ്രൂപ്പ് ഉണ്ട്, ആ പവർ ഗ്രൂപ്പിന് താല്പര്യമുള്ള അനർഹർ ആയ സ്ത്രീകൾക്ക് ഉന്നത സ്ഥാനങ്ങൾ പെട്ടെന്ന് ലഭിക്കുന്നു എന്ന പരാതിയാണ് സിമി ഉന്നയിച്ചത് …
ALSO READ – അവഗണന തുടർന്നാൽ പല കാര്യങ്ങളും തുറന്നു പറയേണ്ടി വരും; വി ഡി സതീശനെതിരേ എഐസിസി അംഗം സിമി
അർഹതയില്ലാത്ത യുവ വനിതയ്ക്ക് അപ്രതീക്ഷിതമായി രാജ്യസഭാ സീറ്റ് പെട്ടെന്ന് ലഭിച്ചതും, മറ്റൊരു വനിതയ്ക്ക് ഗജഇഇജനറൽ സെക്രട്ടറി പദം ലഭിച്ചതും പവർ ഗ്രൂപ്പിന്റെ താൽപര്യക്കാർ ആയതിനാലാണ് എന്ന ആരോപണമാണ് സിമി ഉന്നയിച്ചത്…ഇത് സിമിയുടെ മാത്രം അഭിപ്രായമല്ല… കോൺഗ്രസിലെ നല്ലൊരു വിഭാഗം വനിതാ പ്രവർത്തകരുടെയും അഭിപ്രായമാണ്…
സിമി അത് തുറന്നു പറയാൻ ആർജ്ജവം കാട്ടി എന്നു മാത്രം… കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന നെറികേടുകൾ ചൂണ്ടിക്കാട്ടി എന്നതിന്റെ പേരിൽ സിമിയെ സൈബർ അറ്റാക്ക് ചെയ്യാനും, വ്യക്തി ഹത്യ ചെയ്യാനും ഒക്കെകോൺഗ്രസ് അണികൾ നടത്തുന്ന നീക്കം തികച്ചും അപലപനീയം- സിമി പറഞ്ഞ അഭിപ്രായത്തോട് യോജിപ്പുള്ള നിരവധി കോൺഗ്രസ് നേതാക്കളും ഉണ്ട്..
വരും ദിവസങ്ങളിൽ അവരും അതൊക്കെ തുറന്നു പറയുമെന്ന കാര്യത്തിൽ സംശയമില്ല..ഒരു സ്ത്രീയെ സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ചാൽ അതിനെ നിയമപരമായി എങ്ങനെ നേരിടണം എന്ന്വ്യക്തമായി ബോധ്യമുള്ള ആളാണ് സിമി.. ഓർത്താൽ നന്ന്..പത്മജ വേണുഗോപാൽ