5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

VD Satheesan: അവഗണന തുടർന്നാൽ പല കാര്യങ്ങളും തുറന്നു പറയേണ്ടി വരും; വി ഡി സതീശനെതിരേ എഐസിസി അംഗം സിമി

തന്നെക്കാൾ ജൂനിയർ ആയ ദീപ്തി മേരി വർഗീസിനെ കെപിസിസി ജനറൽ സെക്രട്ടറി ആക്കിയതിനേപ്പറ്റിയും സിമി പരാമർശിച്ചു. മാധ്യമ വിഭാഗത്തിന്റെ ചുമതല നൽകി തന്നെ ഒഴിവാക്കാൻ വേണ്ടിയാണ് പാർട്ടി ശ്രമിച്ചെന്നും വ്യക്തമാക്കുന്നു.

VD Satheesan: അവഗണന തുടർന്നാൽ പല കാര്യങ്ങളും തുറന്നു പറയേണ്ടി വരും; വി ഡി സതീശനെതിരേ എഐസിസി അംഗം സിമി
VD Satheesan – image X
Follow Us
aswathy-balachandran
Aswathy Balachandran | Published: 01 Sep 2024 09:05 AM

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരേ ആരോപണവുമായി എഐസിസി അംഗം സിമി റോസ്ബെൽ ജോൺ രം​ഗത്ത്. പാർട്ടിയിലെ തൻറെ അവസരങ്ങൾ വി ഡി സതീശൻ നിഷേധിക്കുന്നുവെന്ന പരാതിയാണ് സിമി മുന്നോട്ട് വയ്ക്കുന്നത്. കെപിസിസി പ്രസിഡൻറ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാർട്ടി ഭാരവാഹിത്വത്തിലേക്ക് വരാൻ സതീശൻ അനുവദിക്കുന്നില്ല എന്നും സിമി വ്യക്തമാക്കുന്നു.

അവഗണന തുടർന്നാൽ പല കാര്യങ്ങളും തുറന്നു പറയേണ്ടി വരുമെന്ന മുന്നറിയിപ്പോടെയാണ് സിമി ആരോപണം ഉന്നയിച്ചിരിക്കുന്നത്. പാർട്ടിയിലെ അവസരങ്ങൾ നിഷേധിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടരും നിരന്തരം ശ്രമിക്കുന്നുണ്ട്- “ഹൈബിയും സമ്മതിക്കില്ല, പ്രതിപക്ഷ നേതാവും സമ്മതിക്കില്ല എന്നും എൻറെ പാർട്ടിയിൽ എനിക്ക് പ്രവർത്തിക്കണമെങ്കിൽ എൻറെയത്ര പോലും പ്രവർത്തിച്ചിട്ടില്ലാത്ത വി ഡി സതീശൻറെ അനുവാദം വേണോ എന്നും സിമി ചോദിക്കുന്നു.

പതിനഞ്ചോ പതിനേഴോ വർഷം മുൻപ് അച്ഛൻ മരിച്ചപ്പോൾ രാഷ്ട്രീയത്തിൽ വന്ന ഹൈബി ഈഡൻറെ അനുവാദം വേണോ? എനിക്ക് അർഹതയില്ലേ? എന്നും സിമി കൂട്ടിച്ചേർക്കുന്നു.

ALSO READ – ‘ഭഗവാന്‍ സത്യം’; എഡിജിപിക്ക് സംരക്ഷണം, സുജിത് ദാസിനെതിരെ നടപടിക്ക് സാധ്യത

“തന്നെക്കാൾ ജൂനിയർ ആയ ദീപ്തി മേരി വർഗീസിനെ കെപിസിസി ജനറൽ സെക്രട്ടറി ആക്കിയതിനേപ്പറ്റിയും സിമി പരാമർശിച്ചു. മാധ്യമ വിഭാഗത്തിന്റെ ചുമതല നൽകി തന്നെ ഒഴിവാക്കാൻ വേണ്ടിയാണ് പാർട്ടി ശ്രമിച്ചെന്നും വ്യക്തമാക്കുന്നു.

പ്രതിപക്ഷ നേതാവിനെതിരായ വിമർശനത്തിന്റെ പേരിൽ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും പാർട്ടിയിൽ ഉറച്ചുനിൽക്കുമെന്നും സിമി പറയുന്നു. സിമിയുടെ വിമർശനങ്ങളെ തൽക്കാലം അവഗണിക്കാനാണ് കോൺഗ്രസ് എറണാകുളം ജില്ലാ നേതൃത്വം തീരുമാനിച്ചത്.

നേതാവിനെ പ്രീതിപ്പെടുത്താൻ പറ്റാത്തതിനാൽ അദ്ദേഹത്തിൻ്റെ ഗുഡ് ബുക്ക്സിൽ ഇല്ല

പ്രതിപക്ഷ നേതാവിനെ പ്രീതിപ്പെടുത്താൻ നടന്നിട്ടില്ല, അതുകൊണ്ട് താൻ പ്രതിപക്ഷനേതാവിന്റെ ഗുഡ് ബുക്ക്സിൽ ഇല്ലെന്നും ഈ പേരിൽ അവസരം നിഷേധിക്കുകയും തന്നെ പരസ്യമായി പലതവണ അപമാനിക്കുകയും ചെയ്തിട്ടുണ്ടെന്നും സിമി റോസ്ബെൽ ജോൺ ആരോപിച്ചു. ജൂനിയറായിട്ടുള്ളവർക്ക് കൂടുതൽ പദവികളും അംഗീകാരങ്ങളും കൊടുക്കുന്നെന്നും അല്ലാത്തവർക്ക് ജയിക്കാവുന്ന സീറ്റ് തരില്ലെന്നും സിമി ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

 

Latest News