AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Padmanabhaswamy Temple Data Leak: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ ഹാക്ക് ചെയ്തു; വിവരങ്ങൾ ചോർന്നതായി സൂചന

Padmanabhaswamy Temple Computer Hacked: നിലവിൽ ക്ഷേത്രത്തിലെ താൽകാലിക ജീവനക്കാനെയാണ് സംഭവത്തിൽ സംശയിക്കുന്നത്. ഇയാളുടെ പ്രവൃത്തികളിൽ ചില സംശയങ്ങൾ നേരത്തെ മുതൽ തോന്നിയിരുന്നു. ഇതിനെ തുടർന്ന് മാസങ്ങൾക്ക് മുൻപ് കംപ്യൂട്ടർ സെക്ഷനിൽ നിന്ന് ഇയാളെ മാറ്റി നിർത്തുകയും ചെയ്തതാണ്.

Padmanabhaswamy Temple Data Leak: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ ഹാക്ക് ചെയ്തു; വിവരങ്ങൾ ചോർന്നതായി സൂചന
Padmanabhaswamy TempleImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 18 Aug 2025 08:28 AM

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ (Padmanabhaswamy Temple) കംപ്യൂട്ടർ സംവിധാനങ്ങൾ ഹാക്ക് ചെയ്തായി റിപ്പോർട്ട്. അതിലെ വിവരങ്ങൾ ഉൾപ്പെടെ ചോർത്തിയതായാണ് വിവരം. എന്തെല്ലാം വിവരങ്ങളാണ് ചോർന്നത് എന്നത് സംബന്ധിച്ച് പരിശോധന നടന്ന് വരികയാണ്. കംപ്യൂട്ടറിലെ പ്രോഗ്രാമുകളിലും ഡാറ്റകൾക്കും മാറ്റം വരുത്തിയതായാണ് പുറത്തുവരുന്ന വിവരം. സംഭവത്തിന് പിന്നാലെ ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസർ നൽകിയ പരാതിയിൽ സിറ്റി സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്.

ഹാക്കിങിന് പിന്നിൽ സാമ്പത്തിക തട്ടിപ്പാണോ മറ്റെന്തെങ്കിലും ​ഗൂഢ ലക്ഷ്യങ്ങളാമോ എന്നത് അന്വേഷിച്ച് വരികയാണ്. ക്ഷേത്ര സുരക്ഷയെയും ഓൺലൈൻ സാമ്പത്തിക ഇടപാടുകളെയും ഹാക്കിങ് ബാധിച്ചിട്ടുണ്ടോ എന്നതടക്കമാണ് പരിശോധിക്കുന്നത്. ക്ഷേത്രത്തിന്റെ കംപ്യൂട്ടിങ് സംവിധാനം പ്രവർത്തനരഹിതമാക്കണമെന്നതാകാം പ്രതികളുടെ ഉദ്ദേശമെന്നാണ് പരാതിയിൽ പറയുന്നത്. ജൂൺ 13 മുതലാണ് ഹാക്കിങ് നടന്നതെന്നാണ് റിപ്പോർട്ടർ ന്യൂസ് പുറത്തുവിട്ട വിവരങ്ങൾ പറയുന്നത്.

നിലവിൽ ക്ഷേത്രത്തിലെ താൽകാലിക ജീവനക്കാനെയാണ് സംഭവത്തിൽ സംശയിക്കുന്നത്. ഇയാളുടെ പ്രവൃത്തികളിൽ ചില സംശയങ്ങൾ നേരത്തെ മുതൽ തോന്നിയിരുന്നു. ഇതിനെ തുടർന്ന് മാസങ്ങൾക്ക് മുൻപ് കംപ്യൂട്ടർ സെക്ഷനിൽ നിന്ന് ഇയാളെ മാറ്റി നിർത്തുകയും ചെയ്തതാണ്. എന്നാൽ, മാറ്റത്തിന് പിന്നാലെ ഇയാൾ ജീവനക്കാരുടെ സംഘടനാ നേതാവിന്റെയും ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട ചിലരെയും സമീപിച്ചു.

തുടർന്ന് ഇവരുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ തട്ടിക്കയറുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രത്തിലെ ബി നിലവറ തുറന്ന് പരിശോധിക്കണമെന്ന ആവശ്യവും ഭരണസമിതിയിൽ നിന്ന് ഉയർന്നത്. കംപ്യൂട്ടർ വിഭാഗത്തിൽനിന്ന് മാറ്റിയിട്ടും ഇയാൾ വീണ്ടും അവിടേക്ക് പ്രവേശിച്ചിരുന്നു.

കൂടാതെ ഉന്നത ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകളിലെ വിവരങ്ങളടക്കം ശേഖരിക്കുകയും ചെയ്തിരുന്നതായാണ് വിവരം. പല ഉദ്യോഗസ്ഥർക്കും നെറ്റ്‌വർക്കിലേക്ക് പ്രവേശിക്കാൻ കഴിയാതെ വന്നപ്പോഴാണ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം അധികൃതർ തീരുമാനിച്ചത്. തുടർന്ന് നത്തിയ പരിശോധനയിലാണ് ഹാക്കിങ് നടന്നതായി അറിയാൻ കഴിഞ്ഞത്.