AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Palakkad: പാലക്കാട് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി; മരണകാരണം ജോലി സമ്മര്‍ദമാണെന്ന് സംശയം

Palakkad Cherpulassery SHO commits self murder: മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയതായി സൂചനയുണ്ട്. മരണ കാരണം ജോലി സമ്മര്‍ദമാണെന്ന സംശയവും ഉയരുന്നുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. 

Palakkad: പാലക്കാട് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി; മരണകാരണം ജോലി സമ്മര്‍ദമാണെന്ന് സംശയം
പ്രതീകാത്മക ചിത്രം Image Credit source: getty Images
nithya
Nithya Vinu | Published: 16 Nov 2025 06:19 AM

ചെർപ്പുളശ്ശേരി: പാലക്കാട് പൊലീസ് ഉദ്യോ​ഗസ്ഥൻ ജീവനൊടുക്കി. ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ബിനു തോമസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 52 വയസായിരുന്നു. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ (നവംബർ 15) വൈകിട്ടോടെയാണ് സംഭവം. വിശ്രമിച്ചിട്ട് വരാമെന്ന് പറഞ്ഞ് ക്വാട്ടേഴ്‌സിലേക്ക് പോയ ബിനു ഏറെനേരം കഴിഞ്ഞും തിരികെ വരാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയായ ബിനു തോമസ് ആറുമാസം മുമ്പാണ് ട്രാൻസ്ഫറായി ചെർപ്പുളശ്ശേരിയിൽ എത്തിയത്.

അതേസമയം, മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയതായി സൂചനയുണ്ട്. മരണ കാരണം ജോലി സമ്മര്‍ദമാണെന്ന സംശയവും ഉയരുന്നുണ്ട്. ഇതുള്‍പ്പെടെ സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

(നിരാകരണം: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. കഴിയില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കാവുന്നതാണ്. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)