Prashobh C Valsan: പീഡന പരാതിയിൽ രക്ഷയില്ല, പ്രശോഭ് വത്സൻ്റെ ജാമ്യാപേക്ഷ തള്ളി
Prashobh C Valsan Assault Case:ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം യുവതിയെ നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പ്രശോഭിനെതിരായ കേസ്. പീഡനത്തെ തുടർന്ന് ഗർഭിണിയായെന്നും ഇതറിഞ്ഞതോടെ ഗർഭം അലസിപ്പിക്കുവാനുള്ള മരുന്ന് കഴിക്കുവാൻ നിർബന്ധിച്ചെന്നും യുവതി പരാതിയിൽ ആരോപിച്ചിരുന്നു.പ്രശോഭനെതിരെ പീഡനാരോപണം ഉയർന്നതിന് പിന്നാലെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു....
പാലക്കാട്: ലൈംഗികാതിക്രമ പരാതിയിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മണ്ണാർക്കാട് പ്രത്യേക എസ്സി എസ് ടി കോടതിയാണ് വിധി പറഞ്ഞത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം യുവതിയെ നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പ്രശോഭിനെതിരായ കേസ്. പീഡനത്തെ തുടർന്ന് ഗർഭിണിയായെന്നും ഇതറിഞ്ഞതോടെ ഗർഭം അലസിപ്പിക്കുവാനുള്ള മരുന്ന് കഴിക്കുവാൻ നിർബന്ധിച്ചെന്നും യുവതി പരാതിയിൽ ആരോപിച്ചിരുന്നു. പ്രശോഭനെതിരെ പീഡനാരോപണം ഉയർന്നതിന് പിന്നാലെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു.
ALSO READ:പാലക്കാട് കൌൺസിലർ പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് കൗൺസിലറെ പുറത്താക്കുന്ന നടപടിയും കോൺഗ്രസ് സ്വീകരിച്ചത്.പട്ടാമ്പിയിലെ ഒരു വ്യാപാരസ്ഥാപനത്തിൽ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞാണ് യുവതിയെ പീഡിപ്പിച്ചത്. വീട്ടിൽ അതിക്രമിച്ച് കടന്നാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ ഉന്നയിക്കുന്നു. കൂടാതെ ലോഡ്ജിലും കാറിലും വച്ചും പീഡിപ്പിച്ചതായി പരാതി.
പാലക്കാട് നഗരസഭയിലെ 21-ാം വാർഡ് കുന്നത്തൂർ മേട്ടിലെ കൗണ്‍സിലര്‍ ആണ് പ്രശോഭ്. ജോലി വാഗ്ദാനം ചെയ്ത് ഇയാൾ പലതവണ പീഡിപ്പിച്ചെന്ന് കാണിച്ച് യുവതിയാണ് പരാതി നൽകിയത്. പാലക്കാട് എസ്പിക്ക് കൂടാതെ മുഖ്യമന്ത്രിക്കും ഇവർ പരാതി നൽകിയിരുന്നു. മാത്രമല്ല നിർബന്ധിച്ച് ഗർഭഛിദ്ര മരുന്ന് കഴിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിലുണ്ട്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന പരാതിക്ക് പിന്നാലെയാണ് കോൺഗ്രസ്സിൽ മറ്റൊരു ആരോപണം ഉയരുന്നത്. മാത്രമല്ല രാഹുലിൻ്റെ അടുത്ത അനുയായി കൂടിയാണ് പ്രശോഭ്.