Thenkurissi Honour Killing : തേങ്കുറിശ്ശി ദുരഭിമാനക്കൊല; അനീഷിൻ്റെ ഭാര്യപിതാവിനും അമ്മാവനും ജീവപര്യന്തം

Thenkurissi Honour Killing Case Verdict : 2020 ക്രിസ്മസ് ദിനത്തിലാണ് അനീഷിനെ ഭാര്യയായ ഹരിതയുടെ പിതാവും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയത്. ഇതരജാതിയിൽ പെട്ട അനീഷ് ഹരിതയെ വിവാഹം ചെയ്തതിനെ തുടർന്നാണ് ദുരഭിമാനത്തിൽ കൊല നടന്നത്.

Thenkurissi Honour Killing : തേങ്കുറിശ്ശി ദുരഭിമാനക്കൊല; അനീഷിൻ്റെ ഭാര്യപിതാവിനും അമ്മാവനും ജീവപര്യന്തം

അനീഷും ഹരിതയും, കേസിലെ പ്രതികളായ സുരേഷും പ്രഭുകുമാറും (Image Courtesy : Social Media)

Updated On: 

28 Oct 2024 | 01:28 PM

പാലക്കാട് : കേരള മനസാക്ഷിയെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരിഭമാനക്കൊല കേസിൽ (Thenkurissi Honour Killing Case) പ്രതികൾക്ക് ജീവപര്യന്ത്യം തടവ് ശിക്ഷ വിധിച്ച് കോടതി. ഇതരജാതിയിലുള്ളയാളെ മകൾ വിവാഹം ചെയ്തതിന് ഭർത്താവായ തേങ്കുറിശ്ശി ഇലമന്ദം അനീഷിനെ (27) ഭാര്യപിതാവും അമ്മാവനും ചേർന്ന് ദുരഭിമാനക്കൊല നടത്തുകയായിരുന്നു. 2020 ഡിസംബർ 25നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അനീഷും ഹരിതയും വിവാഹം ചെയ്ത് 88-ാം ദിവസമാണ് ഹരിതയുടെ പിതാവും അമ്മാവനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയത്. ജീവപര്യന്ത്യം ശിക്ഷയ്ക്കൊപ്പം 50,000 രൂപ വീതം പിഴയുമാണ് പാലക്കാട് അഡീഷ്ണൽ സെക്ഷൻസ് കോടതിയുടെ വിധി. ജസ്റ്റിസ് ആർ വിനായക റാവുവാണ് ശിക്ഷ വിധിച്ചത്.  പിഴ തുക അനീഷിൻ്റെ ഭാര്യ ഹരിതയ്ക്ക് നൽകണം.

ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷാണ് (49) കേസിലെ ഒന്നാം പ്രതി. ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാറാണ് (47) രണ്ടാം പ്രതി. ഹരിതയും അനീഷും തമ്മിലുള്ള വിവാഹത്തിന് ശേഷം 88-ാം നാളാണ് ഹരിതയുടെ അമ്മാവനും പിതാവും ചേർന്ന് അനീഷനെ ക്രീരമായി കൊലപ്പെടുത്തിയത്. ഡിസംബർ 25-ാം തീയതി അനീഷിനെ മാനാംകുളമ്പ് എൽപി സ്കൂളിന് സമീപം വിളിച്ചു വരുത്തി മർദ്ദിച്ചും കല്ലുകൊണ്ട് അടിച്ചും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചുമാണ് സുരേഷും പ്രഭുകുമാറും ചേർന്ന് കൊലപ്പെടുത്തിയത്. പെയ്ൻ്റിങ് തൊഴിലാളിയായ അനീഷിനെ മകളെ വിവാഹം ചെയ്തതിന് പിന്നാലെ 90 ദിവസത്തിനകം കൊല്ലുമെന്ന് ഹരിതയുടെ പിതാവ് പ്രഭുകുമാർ ഭീഷണി മുഴക്കിയിരുന്നു.

സ്കൂൾ കാലം മുതൽ അനീഷും ഹരിതയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതരസമുദായത്തിലുള്ളവരായതിനാൽ ഇരുവരുടെയും ബന്ധത്തെ ഹരിതയുടെ ബന്ധുക്കൾ എതിർത്തു. തുടർന്ന് വീട്ടുകാർ ഹരിതയ്ക്ക് മറ്റൊരു വിവാഹം ആലോചന നടത്തി. പിന്നാലെ ഹരിതയും അനീഷും ആരുമറിയാതെ വിവാഹിതരാകുകയും ചെയ്തു. ഹരിതയുടെ പിതാവ് പോലീസ് പരാതി നൽകിയെങ്കിലും ഹരിത അനീഷിനോടൊപ്പം ജീവിക്കണമെന്ന് തീരുമാനം അറിയിച്ചു. തുടർന്ന് 88 ദിവസത്തിന് ശേഷമാണ് സുരേഷും പ്രഭുകുമാറും ചേർന്ന് അനീഷിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

അതേസമയം കോടതി വിധിയിൽ അനീഷിൻ്റെ ബന്ധുക്കൾ അസംതൃപ്തി അറിയിക്കുകയും ചെയ്തു. പരമാവധി ശിക്ഷയായ തൂക്കുകയറോ, ഇരട്ടജീവപര്യന്ത്യമോ പ്രതീക്ഷിച്ചിരുന്നുയെന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രൊസിക്യൂഷൻ വീഴ്ച പറ്റിട്ടുണ്ടെന്നും ഒരു സാധാരണ കൊലപാതകമായിട്ടാണ് കോടതിയുടെ നിരീക്ഷണമെന്നും ബന്ധുക്കൾ ആരോപിച്ചു. കേസിൽ മേൽക്കോടതിയെ സമീപിക്കുമെന്നും അനീഷിൻ്റെ ഭാര്യ ഹരിത പറഞ്ഞു.

Updating…

എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്