Palarivattom Robbery Case: പാലാരിവട്ടത്ത് സ്ത്രീകളെ ഭീഷണിപ്പെടുത്തി വിവസ്ത്രരാക്കി കവർച്ച; പ്രതികൾ പോലീസ് പിടിയിൽ

Palarivattom Robbery Case Update: വാടകവീട്ടിൽ അതിക്രമിച്ചുകയറുകയും താമസക്കാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും സ്ത്രീകളുടെ വസ്ത്രങ്ങൾ അഴിപ്പിച്ച് അപമാനിച്ചും 6 ലക്ഷത്തിലേറെ രൂപയുടെ കവർച്ച നടത്തിയത്. പാലാരിവട്ടം സംസ്‌കാര ജങ്ഷന് സമീപമുള്ള വാടകവീട്ടിലായിരുന്നു മോഷണം നടന്നത്. അസം, ബംഗാൾ സ്വദേശികളായ പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ ഏഴു പേർ താമസിച്ചിരുന്ന വീട്ടിലാണ് സംഭവം നടന്നത്. പുലർച്ചെയായിരുന്നു ആക്രമണം. മാരകായുധങ്ങളുമായിട്ടാണ് സംഘം എത്തിയത്.

Palarivattom Robbery Case: പാലാരിവട്ടത്ത് സ്ത്രീകളെ ഭീഷണിപ്പെടുത്തി വിവസ്ത്രരാക്കി കവർച്ച; പ്രതികൾ പോലീസ് പിടിയിൽ

പ്രതീകാത്മക ചിത്രം

Published: 

19 Sep 2026 | 09:01 PM

കൊച്ചി: പാലാരിവട്ടത്ത് വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി വൻ മോഷണം. സ്വർണവും പണവുമടക്കം ആറ് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങളാണ് പ്രതികൾ കവർന്നത്. സംഭവത്തിൽ പാലാരിവട്ടം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പിടിയിലായ ആറുപേരിൽ രണ്ടുപേർ ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് വിവരം. നാലു മലയാളികളും ഇതര സംസ്ഥാന തൊഴിലാളിയും ഉൾപ്പെടെയുള്ള സംഘമാണ് കവർ നടത്തിയിരിക്കുന്നത്.

വാടകവീട്ടിൽ അതിക്രമിച്ചുകയറുകയും താമസക്കാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും സ്ത്രീകളുടെ വസ്ത്രങ്ങൾ അഴിപ്പിച്ച് അപമാനിച്ചും 6 ലക്ഷത്തിലേറെ രൂപയുടെ കവർച്ച നടത്തിയത്. പാലാരിവട്ടം സംസ്‌കാര ജങ്ഷന് സമീപമുള്ള വാടകവീട്ടിലായിരുന്നു മോഷണം നടന്നത്. അസം, ബംഗാൾ സ്വദേശികളായ പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ ഏഴു പേർ താമസിച്ചിരുന്ന വീട്ടിലാണ് സംഭവം നടന്നത്. പുലർച്ചെയായിരുന്നു ആക്രമണം. മാരകായുധങ്ങളുമായിട്ടാണ് സംഘം എത്തിയത്.

ALSO READ: അമ്മയോട് എന്തോ പറഞ്ഞു; ഉറ്റ സുഹൃത്തിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു യുവാവ് കൊലപ്പെടുത്തി

വാളും കത്തിയും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കാട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ തൊഴിലാളികളെ ഇവർ ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തു. അസം സ്വദേശിയുടെ ഫോണിൽ നിന്ന് 12,000 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് പ്രതികൾ അയപ്പിക്കുകയും ചെയ്തു. ഇതിന് പുറമെ വീട്ടിലുണ്ടായിരുന്ന മൂന്നു സ്ത്രീകളുടെ വസ്ത്രങ്ങൾ അക്രമികൾ ബലമായി അഴിച്ചുമാറ്റി വിവസ്ത്രരാക്കിയ ശേഷം ഇതിലൊരു സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവൻ മാലയും മറ്റൊരു സ്ത്രീയൂടെ 4 ഗ്രാം സ്വർണക്കമ്മലും കവരുകയായിരുന്നു.

3.05 ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈൽ ഫോണുകൾ, 1.20 ലക്ഷം രൂപ, പഴ്‌സ്, എടിഎം കാർഡുകൾ, ഐഡി കാർഡുകൾ, 1,20,000 രൂപ വിലയുള്ള 1 പവൻ സ്വർണമാല, 60,000 രൂപ വിലയുള്ള 4 ഗ്രാം സ്വർണക്കമ്മൽ, കൂടാതെ യുപിഐ വഴി കൈക്കലാക്കിയ 12,000 രൂപ ഉൾപ്പെടെ ആകെ 6.05 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇവർ മോഷ്ടിച്ചത്.

സംഭവത്തെത്തുടർന്ന് ഇരകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഉടനടി അന്വേഷണം നടത്തിയ പാലാരിവട്ടം പോലീസ് സംഘം മുഴുവൻ പ്രതികളെയും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പിടികൂടി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ് അധികൃതർ അറിയിച്ചു. കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

English Summary:

Palarivattom police have arrested six people, including two migrant workers, after a gang broke into a rented house in Kochi Palarivattam.

 

 

 

 

 

 

Loading...
Unable to load recommendations.
Follow Us
ചപ്പാത്തി വൈകിട്ട് വരെ സോഫ്റ്റായിരിക്കും! ചെയ്യേണ്ടത് അറിയാമോ
ഉറങ്ങുന്നതിന് എത്ര സമയം മുമ്പ് മൊബൈൽ ഫോൺ മാറ്റിവെക്കണം?
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്