Toll Hike: പന്നിയങ്കരയിൽ ടോൾനിരക്ക് കൂടി; നിയന്ത്രണങ്ങളിൽ മാറ്റം

ഏഴരക്കിലോ മീറ്റർ പരിധിയിലുള്ളവരുടെ വാഹനങ്ങൾക്ക് സൗജന്യയാത്രയുണ്ടെങ്കിലും നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. പുതിയ അപേക്ഷകർക്ക് തത്കാലം സൗജന്യം അനുവദിക്കുന്നതല്ല. നിലവിൽ സൗജ്യയാത്രയ്ക്ക് അനുവാദമുള്ള വാഹനങ്ങൾക്ക് മൂന്ന് മാസം കൂടുമ്പോൾ പുതുക്കി നൽകും. തീയതി കഴിഞ്ഞ് പോയാൽ പുതുക്കി നൽകുന്നതല്ല. പുതിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

Toll Hike: പന്നിയങ്കരയിൽ ടോൾനിരക്ക് കൂടി; നിയന്ത്രണങ്ങളിൽ മാറ്റം

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 27 Apr 2026 | 08:53 AM

പാലക്കാട്: ദേശീയ പാതയിൽ പന്നിയങ്കരയിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു. പുതിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 2.7 ശതമാനം മുതൽ 4.3 ശതമാനം വരെയാണ് കൂടിയത്. 20 കിലോമീറ്റർ പരിധിയിലുള്ള വാണിജ്യേതര വാഹനങ്ങൾക്ക് മാസപ്പാസ് ഇനി മുതൽ 360 രൂപയാണ്. നേരത്തെ 350 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്.

മറ്റ് നിയന്ത്രണങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഏഴരക്കിലോ മീറ്റർ പരിധിയിലുള്ളവരുടെ വാഹനങ്ങൾക്ക് സൗജന്യയാത്രയുണ്ടെങ്കിലും നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. പുതിയ അപേക്ഷകർക്ക് തത്കാലം സൗജന്യം അനുവദിക്കുന്നതല്ല.

നിലവിൽ സൗജ്യയാത്രയ്ക്ക് അനുവാദമുള്ള വാഹനങ്ങൾക്ക് മൂന്ന് മാസം കൂടുമ്പോൾ പുതുക്കി നൽകും. തീയതി കഴിഞ്ഞ് പോയാൽ പുതുക്കി നൽകുന്നതല്ല. അതേസമയം, സൗജന്യം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് പന്തലാംപാടം സംയുക്ത സമരസമിതി എം.പി.ക്കും കളക്ടർക്കും ദേശീയപാതാ അതോറിറ്റിക്കും പരാതി നൽകിയിട്ടുണ്ട്.

ALSO READ: അവധി പെസഹ വ്യാഴമല്ല, ബെവ്കോയിൽ ക്യൂ നിൽക്കരുതേ

പുതുക്കിയ നിരക്ക്

  1. കാർ, ജീപ്പ്, വാൻ, ചെറിയ മോട്ടർ വാഹനങ്ങൾക്ക് ഒറ്റത്തവണ കടന്നുപോകാൻ 120 രൂപ, ഒരുദിവസം പോയി തിരിച്ചുവരാൻ 175 രൂപ, മാസം 50 തവണ യാത്ര ചെയ്യാൻ 3,925 രൂപ.
  2. മിനിബസ്, ചെറുകിട വാണിജ്യ – ചരക്ക് വാഹനങ്ങൾക്ക് ഒറ്റത്തവണ കടന്നുപോകാൻ 180 രൂപ, ഒരുദിവസം പോയി തിരിച്ചുവരാൻ 275 രൂപ, മാസം 50 തവണ യാത്ര ചെയ്യാൻ 6,075 രൂപ.
  3. ബസ്, ട്രക്ക് വാഹനങ്ങളുടെ ഒറ്റത്തവണ കടന്നുപോകാൻ 370 രൂപ, ഒരുദിവസം പോയി തിരിച്ചുവരാൻ 555 രൂപ, മാസം 50 തവണ യാത്ര ചെയ്യാൻ 12,310 രൂപ
  4. മണ്ണുമാറ്റുന്ന യാത്രങ്ങൾ, 3 -6 ആക്സിൽ വാഹനങ്ങൾ എന്നിവയ്ക്ക് ഒറ്റത്തവണ കടന്നുപോകാൻ 565 രൂപ, ഒരു ദിവസം പോയി തിരിച്ചുവരാൻ 845 രൂപ, മാസം 50 തവണ യാത്ര ചെയ്യാൻ 18,770 രൂപ.
  5. ഭാരവാഹനങ്ങൾക്ക് ( ഏഴ് ആക്സിൽ മുതൽ) ഒറ്റത്തവണ കടന്നുപോകാൻ 725 രൂപ, ഒരു ദിവസം പോയി തിരിച്ചുവരാൻ 1090 രൂപ, മാസം 50 തവണ യാത്ര ചെയ്യാൻ 24190 രൂപ.
Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്