AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനെ വഴക്കുപറഞ്ഞു; അധ്യാപകനെ വീട്ടിൽ കയറി തല്ലി രക്ഷകർത്താവ്

ലിൻസിന്റെ ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ചായിരുന്നു മർദ്ദനം. സ്വകാര്യ സ്കൂളിൽ ഒന്നാംക്ലാസിൽ പഠിക്കുന്ന തന്റെ മകനെ വഴക്ക് പറഞ്ഞു എന്ന് ആരോപിച്ച ആയിരുന്നു അധ്യാപകനായ ലിൻസിനെ ശരത്ത് അടിച്ചത്. അതേസമയം അധ്യാപകനായ ഈ ലിൻസ് പണ്ട് ശരത്തിനെയും ട്യൂഷൻ ക്ലാസിൽ പഠിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിൽ അധ്യാപകന് കാര്യമായ പരിക്ക് പറ്റിയിട്ടുണ്ട്.

ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനെ വഴക്കുപറഞ്ഞു; അധ്യാപകനെ വീട്ടിൽ കയറി തല്ലി രക്ഷകർത്താവ്
PoliceImage Credit source: Tv9 Network
Ashli C
Ashli C | Updated On: 31 Mar 2026 | 11:39 AM

ചെറുതോണി: ഒന്നാം ക്ലാസിൽ പഠിക്കുന്ന തന്റെ മകനെ വഴക്കു പറഞ്ഞു എന്ന് ആരോപിച്ച് അധ്യാപകനെ വീട്ടിൽ കയറി തല്ലി രക്ഷകർത്താവ്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. മദ്യലഹരിയിൽ ബൈക്കിൽ എത്തിയ പുഷ്പഗിരി മാക്കൽ ശരത്ത് ശശി(28) ആണ് അധ്യാപകനായ പുഷ്പഗിരി കളരിക്കൽ ലിൻസ് ജോർജിനെ വീടിനുള്ളിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ചത്. ഒരു സുഹൃത്തിനെയും കൂട്ടിയാണ് ശരത്ത് തല്ലാൻ വന്നത്.

ലിൻസിന്റെ ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ചായിരുന്നു മർദ്ദനം. സ്വകാര്യ സ്കൂളിൽ ഒന്നാംക്ലാസിൽ പഠിക്കുന്ന തന്റെ മകനെ വഴക്ക് പറഞ്ഞു എന്ന് ആരോപിച്ച ആയിരുന്നു അധ്യാപകനായ ലിൻസിനെ ശരത്ത് അടിച്ചത്. അതേസമയം അധ്യാപകനായ ഈ ലിൻസ് പണ്ട് ശരത്തിനെയും ട്യൂഷൻ ക്ലാസിൽ പഠിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിൽ അധ്യാപകന് കാര്യമായ പരിക്ക് പറ്റിയിട്ടുണ്ട്.

ALSO READ:വിവാഹഭ്യർത്ഥന നിരസിച്ചു; യുവതിയെ ജിമ്മിൽ കയറി കുത്തിയ ശേഷം യുവാവ് എലിവിഷം കഴിച്ചു

തങ്കമണി സഹകരണ ആശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പിതാവായ ശരത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ശരത്തിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെതിരെ നിലവിൽ കേസെടുത്തിട്ടില്ല എന്നും വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും തങ്കമണി പോലീസ് അറിയിച്ചു.

Follow Us