Perambra Pregnant Woman Death: പെട്രോൾ വാങ്ങിയത് സോന തന്നെ; ഗർഭിണിയുടെ മരണത്തിൽ ദുരൂഹതയേറുന്നു
Perambra Pregnant Woman car death: അപകട മരണത്തിന് പിന്നാലെ സോനയുടെ മരണം ആസൂത്രിതമാണെന്നാരോപിച്ച് സോനയുടെ കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അപകടത്തിന് മുമ്പ് ഒരു സ്ത്രീ പെട്രോൾ കന്നാസുമായി പോകുന്നതിന്റെ തെളിവുകൾ പോലീസിന് കിട്ടി. ഇതാരാണെന്ന് സ്ഥിരീകരിക്കാനുള്ള അന്വേഷണത്തിലായിരുന്നു പോലീസ്.
കോഴിക്കോട്: പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാറിന് തീപിടിച്ച് കക്കറമുക്ക് സ്വദേശി സോന മരണപ്പെട്ടത്. അപകട മരണത്തിന് പിന്നാലെ സോനയുടെ മരണം ആസൂത്രിതമാണെന്നാരോപിച്ച് സോനയുടെ കുടുംബം രംഗത്തെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അപകടത്തിന് മുമ്പ് ഒരു സ്ത്രീ പെട്രോൾ കന്നാസുമായി പോകുന്നതിന്റെ തെളിവുകൾ പോലീസിന് കിട്ടി. ഇതാരാണെന്ന് സ്ഥിരീകരിക്കാനുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. ഇപ്പോഴിതാ, പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയത് സോന തന്നെയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പോലീസ്.
കന്നാസുമായി പോകുന്ന സോനയുടെ ദൃശ്യങ്ങൾ നടുവണ്ണൂര്‍ റോഡിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വാഹനത്തിൻ്റ തകരാർ അല്ല തീപിടിത്തത്തിന് കാരണമെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. തീ പടർന്നത് എൻജിനിൽ നിന്നല്ല എന്നും മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ ബോധ്യമായി.
ALSO READ: കൊച്ചിയിൽ മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പീഡനവും; രണ്ട് യുവതികൾ അറസ്റ്റിൽ
സ്വയം ജീവനെടുത്തതോ?
കണ്ണൂർ പേരാമ്പ്ര ഗർഭിണിയുടെ മരണത്തിൽ ദൂരൂഹതയേറുകയാണ്. പെട്രോൾ വാങ്ങിയത് സോന തന്നെയാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സ്വയം ജീവനെടുത്തതാണോ എന്ന സംശയവും ഉയരുന്നുണ്ട്. മെയ് 15ന് രാത്രി സ്ഫോടന ശബ്ദം കേട്ട് റോഡിലേക്ക് ഇറങ്ങി നോക്കിയപ്പോഴാണ് കാർ ആളി കത്തുന്നത് നാട്ടുകാർ കണ്ടത്.
തീ പടർന്നതോടെ കാർ ഓടിച്ച ഭർത്താവ് രജിൻ ലാൽ പുറത്തിറങ്ങി എങ്കിലും പിന്‍സീറ്റില്‍ കിടക്കുകയായിരുന്ന സോന വാതില്‍ ലോക്കായതിനാല്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. റിലെ തീ പൂർണമായി അണച്ചപ്പോഴാണ് ഒരാൾ കൂടി കാറിനുള്ളിൽ ഉണ്ടെന്ന വിവരം രജിൻ നാട്ടുകാരോട് പറയുന്നത്. 60 ശതമാനത്തോളം പൊള്ളലേറ്റ റിജിൻ ലാൽ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആറ് മാസം ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് മടങ്ങുംവഴിയാണ് അപകടമുണ്ടായത്.
രജിൻ ലാലിനെതിരെ സോനയുടെ കുടുംബം
അപകടത്തിന് പിന്നാലെ രജിനെതിരെ സോനയുടെ കുടുംബം രംഗത്തെത്തി. രജിന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. സോനയും രജിനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അപകടം നടന്ന ദിവസം സോന ബന്ധുവിന്റെ വീട്ടിലായിരുന്നു. അന്ന് വൈകിട്ടാണ് രജിൻ സോനയെ വിളിച്ചുകൊണ്ട് പോയത്.
രജിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറിന്റെ പിൻസീറ്റിലാണ് സോന ഇരുന്നിരുന്നത്. പെട്രോളിന്റെ മണം തനിക്ക് കിട്ടി. എന്താണ് പെട്രോളിന്റെ മണം എന്ന് താൻ ചോദിച്ചപ്പോഴേക്കും തീ പടർന്നു എന്നാണ് രജിൻ പോലീസിന് കൊടുത്ത മൊഴി. അപകടത്തിൽ പൊള്ളലേറ്റ രജിൻ ലാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
English Summary:
Police investigating the death of a pregnant woman in a car fire in Kozhikode suspect the incident may have been planned. CCTV footage reportedly showed the victim, Sona, purchasing petrol in a can from a fuel station shortly before the fire. Sona’s family demanded a detailed investigation, claiming her death was a planned murder.