AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PG Manu Death: മുന്‍ ഗവ.പ്ലീഡര്‍ പിജി മനുവിന്റെ ആത്മഹത്യ; ഒരാൾ അറസ്റ്റിൽ

One Man Arrested in PG Manu Death: ജാമ്യത്തിൽ കഴിയുന്നതിനിടെ മറ്റൊരു യുവതിയും പി ജി മനുവിനെതിരെ പീഡനോരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പി ജി മനുവും സഹോദരിയും ഈ യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

PG Manu Death: മുന്‍ ഗവ.പ്ലീഡര്‍ പിജി  മനുവിന്റെ ആത്മഹത്യ; ഒരാൾ അറസ്റ്റിൽ
പി ജി മനു Image Credit source: Social Media
Nandha Das
Nandha Das | Updated On: 17 Apr 2025 | 06:34 AM

കൊച്ചി: മുൻ ഗവ. പ്ലീഡർ പി ജി മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പിറവം സ്വദേശി ജോൺസൻ ജോയിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറിൽ ഇയാൾ മനുവിനെതിരെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായിരുന്ന പി ജി മനുവിന് കർശന വ്യവസ്ഥകളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യത്തിൽ കഴിയുന്നതിനിടെ മറ്റൊരു യുവതിയും പി ജി മനുവിനെതിരെ പീഡനോരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പി ജി മനുവും സഹോദരിയും ഈ യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

യുവതിയുടെ ഭർത്താവെന്ന് കരുതുന്നയാൾ മനുവിനോട് ആത്മഹത്യ ചെയ്യാൻ പലതവണ ആവർത്തിച്ച് പറയുന്നത് ഈ വീഡിയോയിൽ ഉണ്ട്. എന്നാൽ, യുവതിക്കെതിരായ അതിക്രമം സംബന്ധിച്ച് പരാതി നൽകിയതായി വിവരങ്ങളില്ല. ഈ വീഡിയോ ചിത്രീകരിച്ചത് എന്നാണെന്നത് സംബന്ധിച്ചോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. എന്നാൽ, ഇത് വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിജി മനുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ALSO READ: മൾബറി പറിക്കാൻ മരത്തിൽ കയറി, കൊമ്പൊടിഞ്ഞ് കിണറ്റിൽ വീണു; കോഴിക്കോട് 10 വയസ്സുകാരൻ ദാരുണാന്ത്യം

ഏപ്രിൽ 13നാണ് പി ജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോ. വന്ദനദാസിന്റെ കൊലപാതക കേസിൽ പ്രതിഭാഗത്തിന് വേണ്ടി പി ജി മനുവായിരുന്നു ഹാജരായിരുന്നത്. ഇതിന്റെ ഭാഗമായാണ് കൊല്ലത്തെ വാടക വീട്ടിൽ പി ജി മനു താമസം തുടങ്ങിയത്. അന്നേ ദിവസം ജൂനിയർ അഭിഭാഷകർ മനുവിനെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഇല്ലാതെ വന്നതോടെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.