Pinarayi Vijayan: മകൾ വീണ വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലി വാങ്ങി; EDയുടെ സുപ്രധാന കണ്ടെത്തൽ

Pinarayi Vijayan - Veena Vijayan:മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ ടി മുഖാന്തരം 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോർസ്മന്റ് ഡയറക്ടറേറ്റിന്റെ സുപ്രധാന കണ്ടെത്തൽ.അതേസമയം പിണറായി വിജയനും മകൾ വീണ ടിയ്ക്കും മരുമകനും എംഎൽഎയും ആയ മുഹമ്മദ് റിയാസിനും എതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ ഡി കത്ത് നൽകി.

Pinarayi Vijayan: മകൾ വീണ വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലി വാങ്ങി; EDയുടെ സുപ്രധാന കണ്ടെത്തൽ

Pinarayi Vijayan, Veena

Published: 

08 Sep 2026 | 02:15 PM

തിരുവനന്തപുരം : മാസപ്പടിക്കേസിൽ പിണറായി വിജയനെതിരായ കുരുക്ക് മുറുകുന്നു. സിഎംആർഎൽഎ എക്സാലോജിക്ക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ ഗുരുതരമായ വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ ടി മുഖാന്തരം 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോർസ്മന്റ് ഡയറക്ടറേറ്റിന്റെ സുപ്രധാന കണ്ടെത്തൽ.

അതേസമയം പിണറായി വിജയനും മകൾ വീണ ടിയ്ക്കും മരുമകനും എംഎൽഎയും ആയ മുഹമ്മദ് റിയാസിനും എതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഇ ഡി കത്ത് നൽകി. വീണ വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്നാണ് റിപ്പോർട്ടിലെ ഗുരുതര പരാമർശം.

ALSO READ:ഇഡിയെ ആക്രമിച്ച കേസ്; എസ്എഫ്ഐ നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തും

കൈപ്പറ്റിയ പണം മുഹമ്മദ് റിയാസ് ദുബായിലേക്ക് കടത്തി എന്നാണ് വ്യക്തമാകുന്നത്. വിഷയത്തിൽ പോലീസ് ഉടനടി നടപടി സ്വീകരിക്കണമെന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ആവശ്യപ്പെട്ടത്. ഇഡിയുടെ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും പ്രതിരോധിക്കണമെന്നാണ് സിപിഎം നിലവിൽ തീരുമാനമെടുത്തിരിക്കുന്നത്.

അതേസമയം ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഒരു പ്രതിയുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തും. എസ്എഫ്ഐ നേതാവായ ആദർശിന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തുക. കഴിഞ്ഞദിവസം നടന്ന സെക്രട്ടറിയേറ്റ് പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസിലും ആദർശ് റിമാൻഡിൽ ആണ്. വിവാദമായ മാസപ്പടിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലാണ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

ഇതോടെ ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്തുന്ന പ്രതികളുടെ എണ്ണം 28 ആകും. കഴിഞ്ഞ മെയ് 27ന് ആയിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തുള്ള വീട്ടിലും കണ്ണൂരുള്ള പിണറായിയിലെ വീട്ടിലും റെയ്ഡ് നടന്നത്. ഇതിനെതിരെ സിപിഎം പ്രവർത്തകർ വലിയ രീതിയിലുള്ള ആക്രമണമായിരുന്നു അഴിച്ചുവിട്ടത്.

ENGLISH SUMMARY

The noose is tightening against Pinarayi Vijayan in the monthly payment case. Investigating officers have uncovered serious information against former Chief Minister and Opposition Leader Pinarayi Vijayan in the CMRLA Exology monthly payment case.

 

Loading...
Unable to load recommendations.
Follow Us
മെത്ത മാറ്റേണ്ടത് എത്ര വർഷം കഴിയുമ്പോൾ?
ഗില്ലിന് ഇന്ന് 27-ാം ജന്മദിനം; ഇന്ത്യന്‍ നായകന്റെ ആസ്തി
വലിയ വില കൊടുക്കല്ലേ...സ്വര്‍ണാഭരണം വാങ്ങാന്‍ മികച്ച മാര്‍ഗമിതാ
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം