PM Modi in Kerala: മലയാളത്തിൽ പ്രസംഗ തുടക്കം, കേരളത്തനിമയിൽ വേഷം, പ്രധാനമന്ത്രിയെത്തി
പ്രളയകാലത്ത് ധീവര സഭ കേരളത്തിൽ നടത്തിയ പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടിയതിനൊപ്പം രാമജന്മഭൂമി പ്രസ്ഥാനത്തിൽ ധീവര സഭ വഹിച്ച പങ്കിനെ പറ്റിയും അദ്ദേഹം പറഞ്ഞു.

Pm Modi In Kerala
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. ധീവര സഭയുടെ സുവർണ ജൂബിലി സമ്മേളനത്തിലാണ് അദ്ദേഹം ആദ്യം പങ്കെടുത്തത്. കേരളത്തനിമയുള്ള വസ്ത്രം ധരിച്ചെത്തിയ അദ്ദേഹം കടലിൻ്റെ മക്കൾക്ക് നമസ്കാരം എന്നു പറഞ്ഞാണ് തൻ്റെ പ്രസംഗം തുടങ്ങിയത്. താനിവിടെ എത്തിയത് അനുഗ്രഹം തരാനായല്ല മറിച്ച് അനുഗ്രഹം നേടായാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയകാലത്ത് ധീവര സഭ കേരളത്തിൽ നടത്തിയ പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടിയതിനൊപ്പം രാമജന്മഭൂമി പ്രസ്ഥാനത്തിൽ ധീവര സഭ വഹിച്ച പങ്കിനെ പറ്റിയും അദ്ദേഹം പറഞ്ഞു.
സമുദ്ര സമ്പദ് വ്യവസ്ഥയിൽ മുൻപത്തെ പോലെ മീൻ പിടുത്തം മാത്രമല്ലെന്നും മറ്റ് നൂതനമായ ഉത്പാദന പദ്ധതികളും ഉണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ജലത്തെ അമ്മയായി കാണുന്നവരാണ് ധീവര സമൂഹം എന്നും, ഉപജീവനവും, ജീവനവും തമ്മിലുള്ള സമ്മേളനമാണ് നിങ്ങളുടെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ദേശീയപാത ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല
കലൂർ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങില്‍ 10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. സ്‌റ്റേഡിയം കവാടം മുതല്‍ പന്തല്‍ വരെ റോഡ്ഷോയിലും അദ്ദേഹം പങ്കെടുത്തു.
അതേസമയം ദേശിയ പാത പദ്ധതിയുടെ ഉദ്ഘാടനത്തിന് അർഹിച്ച പരിഗണന ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയോ, മന്ത്രിമാരോ പ്രധാനമന്ത്രിയുടെ ചടങ്ങിൽ പങ്കെടുത്തില്ല, മന്ത്രി മുഹമ്മദ് റിയാസിന് പരിപാടിയിലേക്ക് ക്ഷണം ഇല്ലെന്ന് ആരോപിച്ചായിരുന്നു നടപടി. കലൂർ സ്റ്റേഡിയത്തിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്.